Connect with us

റാണിയമ്മയുടെ ചതിയുടെ കഥകൾ ഇവിടെ തുടങ്ങുന്നു ; ഋഷിയുടെ കൂടെപ്പിറപ്പ് ഇപ്പോൾ എവിടെ ?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിഥി എത്തുമ്പോൾ കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് !

Malayalam

ആരാധകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് പോകുന്നത് . പുത്തൻ എപ്പിസോഡിൽ റാണിയമ്മയും അതിഥി ടീച്ചറും നേർക്കുനേർ സംസാരിക്കുകയാണ്. തുടക്കം , ആര്യയുടെ വീട്ടിലെ വിശേഷമാണ് കാണിക്കുന്നത്. അവിടെ അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി ഗംഭീരമാക്കണം എന്നാണ് ശേഖരൻ അഭിപ്രായപ്പെടുന്നത്. അതിനു കാരണവും ഉണ്ട്, ഇത്രയും വലിയ ഒരു വീട് ശേഖരന്റെ അധ്വാനത്തിൽ അയാൾ പണികഴിപ്പിച്ചതാണ്. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം ആ വീട് നഷ്ടപ്പെടാൻ പോകുന്നു. ഇനി ഇതുപോലെ എന്നാണ് ആഘോഷിക്കുക എന്നൊന്നും പറയാൻ കഴിയില്ല…

“ഈ വീടെല്ലാം ശേഖരന് നഷ്ടമാകുന്നത് കൈമളിന്റെ ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നില്ലേ ? അല്ലാതെ ശേഖരൻ ആയിട്ട് വരുത്തിവച്ചതല്ലല്ലോ? റാണിയമ്മയുടെ കൈയിൽ നിന്നും കിട്ടിയ കാശ് തിരിച്ചുകൊടുത്തിട്ടില്ലല്ലോ? ശേഖരനെ ഈ അവസ്ഥയിൽ എത്തിച്ചിട്ട് ഇപ്പോൾ ദേവമ്മ കാണിക്കുന്നത് തീരെ ശരിയല്ല.

അങ്ങനെ അവർ അതൊക്കെ സംസാരിച്ചു നിൽക്കുമ്പോൾ ആ വൃത്തികെട്ട മോഹനൻ കടന്നു വരുകയാണ്….. കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ ദേവമ്മയുടെ മുഖം വിടർന്നു, അതിന്റെ കൂടെ കാറിൽ നിന്നും രണ്ട് മൂന്ന് കവർ കൂടി എടുത്തപ്പോൾ ദേവമ്മ തുറന്നങ്ങ് ചിരിക്കുകയാണ്.. എന്നിട്ട് ആര്യയെ നോക്കി ആ ചിരി മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. വിവാഹവാർഷികം അറിഞ്ഞുതന്നെയാണ് മോഹനൻ അവിടെ എത്തിയിരിക്കുന്നത്.

തുടർന്ന് നടക്കുന്ന സംഭാഷണങ്ങളും റാണിയമ്മയെ അതിഥി ടീച്ചർ പൊളിച്ചടുക്കുന്നതും കാണാം വീഡിയോയിലൂടെ…!

about koodevide

More in Malayalam

Trending

Recent

To Top