Connect with us

സൂര്യയുടെ പ്രണയം നിരസിച്ച മണികുട്ടന്റെ സ്റ്റാറ്റസ് കണ്ടവർ ഞെട്ടി! ആ സംശയം…. പ്രണയത്തെകുറിച്ച് വീണ്ടും മണിക്കുട്ടൻ

Malayalam

സൂര്യയുടെ പ്രണയം നിരസിച്ച മണികുട്ടന്റെ സ്റ്റാറ്റസ് കണ്ടവർ ഞെട്ടി! ആ സംശയം…. പ്രണയത്തെകുറിച്ച് വീണ്ടും മണിക്കുട്ടൻ

സൂര്യയുടെ പ്രണയം നിരസിച്ച മണികുട്ടന്റെ സ്റ്റാറ്റസ് കണ്ടവർ ഞെട്ടി! ആ സംശയം…. പ്രണയത്തെകുറിച്ച് വീണ്ടും മണിക്കുട്ടൻ

ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഷോ കഴിഞ്ഞിട്ടും താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ചയാവുന്നുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ വളരെ താല്പര്യത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇത്തരവണത്തെ ബിഗ് ബോസ്സ് കിരീടം നേടിയത് മണികുട്ടനായിരുന്നു. 75 ലക്ഷത്തിന്റെ ഫ്ലാറ്റ് ആയിരുന്നു മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. തന്റെ പുതിയ ഫ്ലാറ്റ് പെട്ടെന്ന് തന്നെ ലഭിക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം മണിക്കുട്ടൻ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇതോടെ ഉടൻ തന്നെ മണിക്കുട്ടനും കുടുംബവും പുതിയ ഫ്ളാറ്റിലേക്ക് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതിനിടെ ഒരു സ്വാകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മണിക്കുട്ടൻ.

ബിഗ് ബോസ് സീസൺ ഷോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു മത്സരാർത്ഥിയായ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. എന്നാൽ സൂര്യയുടെ പ്രണയം മണിക്കുട്ടൻ തുടക്കത്തിലേ തന്നെ നിരസിച്ചിരുന്നു. ഇതോടെ മണിക്കുട്ടന് മറ്റൊരു പ്രണയം ഉള്ളത് കൊണ്ടാണോ സൂര്യയുടെ പ്രണയം നിരസിച്ചതെന്നുൾപ്പെടെയുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ഉയർത്തിയിരുന്നു. എന്നാൽ താൻ സിംഗിളാണെന്നായിരുന്നു മണിക്കുട്ടൻ ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചത്.

ഇപ്പോഴിതാ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് മണിക്കുട്ടൻ.റിയാലിറ്റി ഷോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ താൻ സിംഗിൾ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നുവെന്ന് മണിക്കുട്ടൻ പറയുന്നു. ബിഗ് ബോസിന് ശേഷവും ആ സ്റ്റാറ്റസിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. വിവാഹവും പ്രണയുമെല്ലാം ജീവത്തിൽ ആവശ്യമുള്ള കാര്യമാണ്. അതിനാൽ പ്രണയവും അതിന് ശേഷം വിവാഹവും നടക്കും, മണിക്കുട്ടൻ പറഞ്ഞു.

കോളേജിൽ പഠിക്കുമ്പോൾ സീരിയസ് ആയിട്ടൊരു പ്രണയം ഉണ്ടായിരുന്നു. അതിന് ശേഷം പ്രണയം വന്നിട്ടുണ്ട്. എന്നാൽ വിവാഹത്തിലേക്ക് എത്താൻ പാകത്തിലൊരു സീരിയസ് ബന്ധവും ഉണ്ടായിട്ടില്ല. ഏകദേശം അഞ്ച് വർഷത്തോളമായി ഇപ്പോൾ സിംഗിൾ ആണെന്നും മണിക്കുട്ടൻ പറഞ്ഞു.

എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാത്തത് എന്ന ചോദ്യത്തിനും മണിക്കുട്ടൻ അഭിമുഖത്തിലൂടെ മറുപടി നൽകി.’ ഞാൻ നേരത്തേ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവല്ല. എന്നാൽ തന്നോട് പലരും അങ്ങനെ ആക്റ്റീവ് ആകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെൽഫ് പ്രമോഷൻ എനിക്ക് താത്പര്യമില്ല. എന്ന് വെച്ച് അങ്ങനെ ചെയ്യുന്നവരോട് യാതൊരു വിരോധവുമില്ല.

എന്നെ സംബന്ധിച്ച് സന്തോഷം എന്നാൽ ഒരു സിനിമ ചെയ്യുന്നതാണ്. ആ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവരുമ്പോഴും താൻ ഉൾപ്പെട്ട പോസ്റ്റ് വരുമ്പോഴും അത് ജനങ്ങളെ അറിയിക്കുമ്പോഴുമെല്ലാമാണ് തനിക്ക് ഏറെ സന്തോഷം തോന്നുന്നത്. എന്റെ പഴയ എഫ്ബി, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നോക്കിയാൽ മനസിലാകും. ഞാൻ എന്റെ സിനിമാ പോസ്റ്ററുകളോ മറ്റ് സിനിമാ പോസ്റ്റുകളോ മാത്രമൊക്കെയേ പങ്കുവെച്ചിട്ടുള്ളൂ.

പലരും ചോദിച്ചിരുന്നു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ഞാൻ പിആർ ചെയ്തിട്ടാണോ പോയതെന്ന്. അത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മനസിലാകും. ഒട്ടും ആക്റ്റീവായൊരു അക്കൗണ്ട് അല്ല അത്. ഇതുവരെ 67 പോസ്റ്റ് മാത്രമേ താൻ ഇട്ടിട്ടുള്ളൂവെന്നും മണിക്കുട്ടൻ പറഞ്ഞു.

മോഹൻ ലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാറാണ് ഇനി പുറത്തിറങ്ങാനുള്ള തന്റെ പുതിയ ചിത്രമെന്നും മണിക്കുട്ടൻ പറഞ്ഞു. കൊവിഡ് സാഹചര്യമായതിനാൽ പുതിയ സിനിമകളൊന്നും ഇതുവരെ ആയിട്ടില്ല. പല സിനിമകളുടേയും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

മണിരത്നം നിർമ്മിച്ച അന്തോളജി വിഭാഗത്തിൽപ്പെട്ട നവരസയാണ് മണികുട്ടന്റെ പുതിയ ചിത്രം. ഇതിൽ മണിക്കുട്ടനും ഭാഗമായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92 ൽ ആയിരുന്നു നടൻ അഭിനയിച്ചത്.

More in Malayalam

Trending

Recent

To Top