Malayalam
എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്; ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് ; സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരന്‍!
എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്; ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് ; സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരന്‍!
സ്വന്തം മകന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി മല്ലിക സുകുമാരന്‍. മകന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി ഒരു വേഷം ലഭിക്കുകയെന്നത് തന്നെ സംബന്ധിച്ച് സ്വപനതുല്യമായ കാര്യമായിരുന്നെന്ന് മല്ലിക പറയുന്നു.
” ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ഉണ്ടായിരുന്നു.
ജയറാമിന്റേയും ദിലീപിന്റേയും അമ്മയായിട്ടുണ്ട്. ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്. ആ വേഷം കണ്ടിട്ട് ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനോടാണ്.
അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്. സിനിമാക്കാര്യമാവില്ലെന്ന് ഞാന്‍ ഊഹിച്ചു. എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് രാജു എന്നോട് പറഞ്ഞത്, അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോഡാഡിയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു.
അതെന്നെ അത്യധികം സന്തോഷിപ്പിക്കാന്‍ കാരണമുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിന്റെ അമ്മവേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ഞാന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമ്മയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത്,” മല്ലിക സുകുമാരന്‍ പറയുന്നു.
about mallika