Connect with us

ഷെയ്ന്‍ ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍

Malayalam

ഷെയ്ന്‍ ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍

ഷെയ്ന്‍ ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍

നടന്‍ ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ബര്‍മുഡ. ഈ ചിത്രത്തിൽ മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനവുമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ

ഈ മാസം അവസാനം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനമാലപിക്കും എന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കുളമാവില്‍ ആണ് മോഹന്‍ലാല്‍.

ഈ മാസം അവസാനം കൊച്ചിയില്‍ എത്തി അദ്ദേഹം ബര്‍മുഡയിലെ ഗാനമാലപിക്കും എന്നാണ് സൂചന. വിനായക് ശശികുമാര്‍ വരികള്‍ എഴുതുന്ന ഈ ഗാനത്തിന് ഈണം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണന്‍ ആണ്.

ബെന്നി ദയാല്‍, ഹരിചരന്‍, മധുശ്രീ എന്നിവര്‍ പാടിയ രണ്ടു ഗാനങ്ങളും കൂടി ഈ ചിത്രത്തില്‍ ഉണ്ടാകും. 1985 ഇല്‍ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടിയ മോഹന്‍ലാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പിന്നണി പാടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. സിനിമയ്ക്കു പുറത്തു ഒട്ടേറെ ഭക്തി ഗാനങ്ങളും മോഹന്‍ലാല്‍ ആലപിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top