Connect with us

ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക!

Malayalam

ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക!

ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക!

മിനിസ്ക്രീനിലൂടെ മലയാളികൾ ഏറ്റെടുത്ത നായകനാണ് ശ്രീറാം രാമചന്ദ്രൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ജീവ എന്ന കഥാപാത്രമായി സീരിയൽ അവസാനിച്ചിട്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുകയാണ് ശ്രീറാം. കാവ്യാ ജീവാ റൊമാൻസ് ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഇവർക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട്.

എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്രീറാമിനെ കുറിച്ചുള്ള റെബേക്ക സന്തോഷിന്റെ വാക്കുകളാണ്.ശ്രീറാമിന്റെ വലിയ ആരാധികയായിരുന്നു എന്നാണ് റെബേക്ക പറയുന്നത്. ഒരു ടെലിവിഷൻ പരുപാടിയിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറയുന്നത്.

റബേക്കയുടെ വാക്കുകൾ ഇങ്ങനെ”.. ശ്രീറാം ചേട്ടൻ അഭിനയിച്ച സീരീസ് ആയിരുന്നു ഞാൻ ആദ്യമായി കാണുന്നത്. അന്നു മുതലെ പുള്ളിയുടെ ഫാൻ ആയിരുന്നു . ഇത് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആൽബവും സിനിമയുമൊക്കെ ഇറങ്ങുന്നത്. താൻ സ്കൂളിൽ ശ്രീറാം ചേട്ടന് വേണ്ടി പ്രെമോഷനൊക്കെ ചെയ്തിരുന്നു. അത് കഴിഞ്ഞ് ഞാൻ സീരിയലിൽ എത്തിയപ്പോൾ അദ്ദേഹമാണ് ഹീറോ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി എന്നും റബേക്ക പറഞ്ഞു.

താൻ ശ്രീറാമിന്റെ ഫാൻ ആയത് മോഹൻലാലിനോടൊപ്പമുള്ള പരസ്യം കണ്ടിട്ടാണെന്ന് അവതാരകയായ സ്വാസികയും പറഞ്ഞു. താൻ പരസ്യത്തിൽ ലാലേട്ടനെ കണ്ടില്ലെന്നാണ് റെബേക്ക പറഞ്ഞത്.

ചെറിയ പ്രായം മുതലെ അഭിനയം മനസിലുണ്ടായിരുന്ന നടനാണ് താൻ എന്ന് മുൻപ് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീറാം തന്നെ വെളിപ്പെടുത്തിയിരുന്നു. “പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റയോ, ലഭിച്ച അവസരത്തിന്റെയോ പുറത്ത് അഭിനയിക്കാൻ തീരുമാനിച്ച വ്യക്തിയല്ല ഞാൻ. ചെറിയ പ്രായത്തിൽ തന്നെ മനസ്സിൽ വേരുറച്ച സ്വപ്നമാണു സിനിമ. ചെറുപ്പം മുതലേ അഭിനയം എന്ന ആഗ്രഹവും മനസ്സിലുണ്ടെങ്കിലും എല്ലാം പഠനശേഷം മതി എന്നായിരുന്നു തീരുമാനം. എന്നാൽ ബിടെക് കഴിഞ്ഞതോടെ ആശയക്കുഴപ്പത്തിലായി.

കരിയർ സെറ്റ് ആക്കാനായി ഏതെങ്കിലും സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി നോക്കണോ, അതോ എപ്പോൾ ലഭിക്കും എന്നുറപ്പില്ലാത്ത അഭിനയ ലോകത്തെ അവസരങ്ങൾക്കു പിന്നാലെ പോകണോ എന്നതായിരുന്നു സംശയം. ഒടുവിൽ ഞാൻ അച്ഛന്റെ മുന്നിലെത്തി. അച്ഛൻ രാമചന്ദ്രൻ ഒരു കർണാടിക് സംഗീതജ്ഞനാണ്. കലയുടെ മൂല്യം നന്നായി അറിയാവുന്ന അദ്ദേഹമാണ് എന്നെ അഭിനയത്തിലേക്കു വഴിതിരിച്ചു വിട്ടത്. നമുക്ക് വിജയിക്കും എന്നുറപ്പുള്ളതും മനസിന് സന്തോഷം തരുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ അത് അനുസരിച്ചു. അങ്ങനെയാണ് ഒരു നടൻ എന്ന തലത്തിലേക്ക് ഉയരുന്നതെന്നായിരുന്നു ശ്രീറാം പറയുന്നത്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top