Connect with us

ഇത് കേട്ടാൽ പലർക്കും ഇന്ന് ചിരി വരും, ഒരു കുഴപ്പവും ഇല്ല; പ്രിയാ വാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു !

Malayalam

ഇത് കേട്ടാൽ പലർക്കും ഇന്ന് ചിരി വരും, ഒരു കുഴപ്പവും ഇല്ല; പ്രിയാ വാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു !

ഇത് കേട്ടാൽ പലർക്കും ഇന്ന് ചിരി വരും, ഒരു കുഴപ്പവും ഇല്ല; പ്രിയാ വാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു !

മലയാളികൾക്കിടയിൽ വളരെപ്പെട്ടന്ന് താരമായ നടിയാണ് പ്രിയാ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ മാണിക്യമലരായ ഹൂറി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ വാര്യർ ശ്രദ്ധ നേടുന്നത്.

പിന്നീട് ഇന്ത്യ മുഴുവൻ ഏറ്റെടുത്തെങ്കിലും പ്രിയയെ വൈകാതെ മലയാളികൾ ട്രോളി തഴയിടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പ്രിയാ വാര്യരുടെ പിറന്നാൾ ദിനത്തിൽ മൂവി സ്ട്രീറ്റിൽ താരത്തെ കുറിച്ച് വന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

കുറിപ്പ് വായിക്കാം..
പ്രിയ വാരിയർ
“എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന | ബഹുമാനിക്കുന്ന സെലിബ്രിറ്റികളിൽ ഒരാൾ..”ഇത് കേട്ടാൽ പലർക്കും ഇന്ന് ചിരി വരും, ഒരു കുഴപ്പവും ഇല്ല.. മാണിക്യാമലരായ പൂവേ എന്ന പാട്ടിൽ ആദ്യമായി കണ്ട അന്ന്തോന്നിയ ആ spark ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്..അങ്ങിനേ തന്നെയായിരുന്നു ഒട്ടുമുക്കാൽ പേർക്കും..
പിന്നേ അഞ്ചിൽ മൂന്ന് പേർ ഒരാളെ കുറ്റം പറഞ്ഞാൽ ബാക്കി ഉള്ള രണ്ട് പേരും അവരെ സപ്പോർട്ട് ചെയ്യണം എന്ന സിസ്റ്റം മനസ്സിൽ ഉള്ളവർക്ക് പുറത്ത് പറയാൻ മടി കാണും..

നാടോടുമ്പോൾ നടുവേ ഓടണം എന്നുള്ളവർക്കും കാരണം പോലും അറിയാതെ ട്രോളാനും തെറി പറയാനും ഉള്ള വ്യക്തികളിൽ ഒരാൾ. ആദ്യം ആകാശത്തിന്റെ ഉയരത്തിൽ കേറ്റി അതേ സ്പീഡിൽ താഴേക്കിടാൻ നോക്കിയപ്പോൾ മലയാളികൾ അല്ലാത്ത സമൂഹം ഏറ്റെടുത്ത വ്യക്തി
ഒരു കലണ്ടർ വർഷത്തിൽ (2018) ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തപ്പിയ വ്യക്തി..
24 മണിക്കൂറിനുള്ളിൽ 6+ ലക്ഷം ഫോളോവേർസ് ആയ ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി.

കേരളത്തിലെ പല പ്രമുഖർക്കും വർഷങ്ങൾ കൊണ്ട് എത്തിപ്പെടാത്ത അത്ര ഉയരത്തിൽ വെറും 5 സെക്കന്റ് വീഡിയൊ കൊണ്ട് എത്തിപ്പെട്ട വ്യക്തി..“The Wink that stopped India” . “The Wink Queen” , “International Crush” എന്നീ തലക്കെട്ടുകളാൽ വാർത്താവിനിമയ ലോകത്തിൽ ഒറ്റ രാത്രി കൊണ്ട് നിറഞ്ഞാടിയ വ്യക്തി..
പ്രബുദ്ധ മലയാളികളുടെ ട്രോളലുകളിൽ ഉരുകി വീണ് ഒതുങ്ങി നില്ക്കാതെ തന്റെ ലക്ഷ്യവും സ്വപ്നവും തേടിപോയ മിടുക്കി. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ പല ദിക്കിൽ നിന്നും പ്രശംസ നേടിയ മലയാളി..
ട്രോളും… അപ്രതീക്ഷിതമായി ആരെങ്കിലും ഇതുപോലെ പ്രശസ്തി നേടിയാൽ “കുട്ടൂസ് ഉയിർ” എന്ന് പറഞ്ഞ് ആദ്യം status ഇട്ട് നടന്നവന്മാർ തന്നെ ട്രോളും..

കാരണം നാട്ടിൽ ഭൂരിഭാഗം പേർ ചെയ്യുന്ന/ചിന്തിക്കുന്ന കാര്യങ്ങൾ നമ്മളും ചെയ്താലെ നമുക്ക് വിലയുള്ളൂ
സ്വന്തമായി അഭിപ്രായം പറഞ്ഞാൽ വിലയില്ല ആർക്കും.. ആര് എന്ത് പറഞ്ഞിട്ടും എന്റെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടില്ല.. ഇനി വരുകയും ഇല്ല..

about priya warrier

More in Malayalam

Trending

Recent

To Top