Connect with us

അച്ഛനെ ഒരു നോക്ക് കാണാൻ മകൻ എത്തി! ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരം ആ സംശയം ബാക്കി…ആ ദുരൂഹത മറനീക്കി പുറത്തേക്ക്?

Malayalam

അച്ഛനെ ഒരു നോക്ക് കാണാൻ മകൻ എത്തി! ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരം ആ സംശയം ബാക്കി…ആ ദുരൂഹത മറനീക്കി പുറത്തേക്ക്?

അച്ഛനെ ഒരു നോക്ക് കാണാൻ മകൻ എത്തി! ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരം ആ സംശയം ബാക്കി…ആ ദുരൂഹത മറനീക്കി പുറത്തേക്ക്?

22 വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമായിരുന്ന രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവര്‍. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ രമേശിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ മൃതദേഹം തൈയ്‌ക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ‌്ക്കും. 11ന് മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിലായിരിക്കും സംസ്ക്കാരം. കാനഡയില്‍ പഠിക്കുന്ന ഏക മകന്‍ എത്തുന്നതിനു വേണ്ടിയാണ് സംസ്‌കാരം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത്. മകന്‍ രാവിലെ സ്ഥലത്തെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി തമ്ബാനൂര്‍ പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്ബാനൂര്‍ സി.ഐ എസ്. സനോജ് പറഞ്ഞു.

രമേശ് വലിയശാലയുടെ അത്മഹത്യയില്‍ ദുഖം പങ്കുവെച്ച് സംവിധായകന്‍ കണ്ണന്‍ താമരക്കുളം എത്തിയിരുന്നു. സംവിധായകന്റെ വരാല്‍ എന്ന ചിത്രത്തിലാണ് രമേശ് ഒടുവില്‍ വേഷമിട്ടത്. ഒന്നര മാസം മുമ്പ് രമേശ് തന്നെ വിളിച്ച് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് തന്റെ സിനിമയില്‍ അഭിനയിക്കണം എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തോട് അദ്ദേഹം പറഞ്ഞത്

മൂന്ന് ദിവസം അദ്ദേഹം വരാലിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പ്രകാശ് രാജ് സാറുമൊക്കെയുള്ള കോമ്പിനേഷന്‍ സീനായിരുന്നു. ഭയങ്കര ഹാപ്പിയായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശമുണ്ടായിരുന്നു. തന്നെ കെട്ടിപ്പിടിച്ച്, സന്തോഷത്തോടെയാണ് പോയത്. എന്താണ് പെട്ടെന്നിങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് മനസിലാകുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ല.

ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. നിര്‍മ്മാതാവ് ഗിരീഷേട്ടനാണ് തന്നെ വിളിച്ച് മരണവിവരം പറഞ്ഞത്. ഉറക്കത്തില്‍ നിന്നുണര്‍ന്ന്, താന്‍ ഞെട്ടലോടെ ആ ഇരുപ്പ് ഒരു മണിക്കൂര്‍ ഇരുന്നു. ഷോക്കായിപ്പോയി. ഇരുപതു വര്‍ഷത്തിലേറെയായി തങ്ങള്‍ സുഹൃത്തുക്കളാണ്. തന്റെ മിന്നാരം എന്ന സീരിയലിലൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഒന്നര മാസം മുമ്പാണ് തന്നെ വിളിച്ചത്. ‘എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം, അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ’ എന്നു പറഞ്ഞത്. വരാലില്‍ അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് താനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തു. വിരുന്ന് സിനിമയിലും ഒരു വേഷം വേണം എന്നു പറഞ്ഞിരുന്നതായും സംവിധായകന്‍ പറയുന്നു.

അതേസമയം പരോക്ഷമായി അദ്ദേഹത്തിന്റെ രണ്ടാം വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുറന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രമേശിന്റെ അടുത്ത ബന്ധുക്കള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രമേശിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നത്. ഈ ദാമ്പ്യത്യത്തില്‍ ഒരു മകനാണ് അദ്ദേഹത്തിനുള്ളത്. കാനഡയില്‍ പഠനത്തിനായി മകന്‍ പോയതോടെ ബന്ധുക്കളുടെ നിര്‍ബന്ധത്തിലാണ് രണ്ടാമത് വീണ്ടും വിവാഹം വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ആത്മ സുഹൃത്തിന്റെ ബന്ധുവായ മിനിയെ ആണ് വധുവായി സ്വീകരിച്ചത്. മിനിയ്ക്ക് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആയിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

പലപ്പോഴും കുടുംബ കലഹം പതിവായിരുന്നു എന്നും രമേശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുമാണ് അടുത്തറിയുന്നവര്‍ പറയുന്നത്. രമേശിന്റെ മരണ സമയം, ഭാര്യയും മകളും പുറത്തായിരുന്നു. രാത്രി എട്ടോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രമേശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യയ്ക്ക് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

മകന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് രമേശ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം ഒരുതവണ മാറ്റിവച്ച വിവാഹം പിന്നീട് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച്‌ ചെറിയരീതിയിലാണ് നടത്തിയത്. ഇതില്‍ രമേശ് ദുഃഖിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നു.
മരണം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും ഇത്രയും സന്തോഷവാനായ മനുഷ്യൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള സംശയം പ്രിയപ്പെട്ടവർ പങ്കിടുന്നു.

‘ബലികുടീരങ്ങളുടെ പ്രണയസംഗീതത്തി’ലൂടെയാണ് രമേശ് സീരിയില്‍ രംഗത്തേക്ക് കടന്നുവരുന്നത്. മമ്മൂട്ടി നിര്‍മ്മിച്ച ‘ജ്വാലയായ്’ എന്ന മെഗാ സീരിയലിലെ അലക്സ് എന്ന കഥാപാത്രമാണ് രമേശിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വീണ്ടും ജ്വാലയായ്, സ്വാതി നക്ഷത്രം ചോതി, വിവാഹിത, അലകള്‍, പാടാത്ത പൈങ്കിളി, താമരത്തുമ്ബി തുടങ്ങി നിരവധി ജനപ്രിയ പരമ്ബരകളില്‍ പ്രധാന വേഷം ചെയ്തു.

22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ബിഗ് സ്‌ക്രീനിന്റെയും ഭാഗമാവുകയായിരുന്നു. പൗര്‍ണമി തിങ്കളാണ് അവസാനം അഭിനയിച്ച സീരിയല്‍.

More in Malayalam

Trending

Recent

To Top