Malayalam
ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്; ദിലീപിന്റെ അഭിമുഖം വീണ്ടും വൈറൽ
ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്; ദിലീപിന്റെ അഭിമുഖം വീണ്ടും വൈറൽ
കഴിഞ്ഞ ദിവസം രാം ചരണിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റര്‍ പുറത്തു വിട്ടത്. പോസ്റ്ററില്‍ ജയറാമിന്റെ ചിത്രം ഏറ്റവും പിന്നിലായി ചെറുതായിട്ടാണ് കൊടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് പോസ്റ്ററില്‍ ശങ്കര്‍ നിന്ന സ്ഥാനത്ത് തന്റെ ചിത്രം എഡിറ്റ് ചെയ്ത് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരംകൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.
ഇപ്പോഴിതാ അത്തരത്തില്‍ നടന്‍ ദിലീപിനും ശങ്കറിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു അനുഭവമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ശങ്കര്‍ വിജയ്യെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘നന്‍പന്‍’ എന്ന സിനിമയിലേക്കാണ് ശങ്കര്‍ ദിലീപിനെ വിളിച്ചത്. എന്നാല്‍ ചിത്രത്തില്‍ അപമാനിക്കപ്പെടുന്നതും, കോമാളിയുമാകുന്ന ഒരു കഥാപാത്രത്തിലേക്കാണ് ശങ്കര്‍ ദിലീപിനെ ക്ഷണിച്ചത്.
എന്നാല്‍ ദിലീപ് ഈ വേഷം നിരസിക്കുകയാണ് ചെയ്തത്. ആ വേഷം നിരസിക്കാന്‍ പ്രധാന കാരണം തന്റെ മകള്‍ മീനാക്ഷി ആണ് എന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്.