Connect with us

ഒരു ചെറിയ ഇടവേള എല്ലാവരുടെയും പ്രാർത്ഥ വേണം; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകർ

Malayalam

ഒരു ചെറിയ ഇടവേള എല്ലാവരുടെയും പ്രാർത്ഥ വേണം; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകർ

ഒരു ചെറിയ ഇടവേള എല്ലാവരുടെയും പ്രാർത്ഥ വേണം; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകർ

ബിഗ് ബോസ് മത്സരാർത്ഥി ആകും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ താരം മോഹൻലാൽ അവതാരകനായെത്തിയ ബിഗ്‌ബോസ്സിൽ മത്സരാർത്ഥിയായെത്തി മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. വർഷങ്ങളായി മലയാളികൾ ഒരു കുടുംബാംഗത്തെ പോലെയാണ് മഞ്ജുവിനെ കണ്ടുവരുന്നത്

49 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ഷോയില്‍ നിന്ന് പുറത്തായെങ്കിലും പരിപാടിയുടെ ഒരു നിര്‍ണ്ണായക ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു. ബിഗ്‌ബോസ്സിൽ രജിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ താരത്തിന് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.കുടുംബത്തെ വരെ മോശമായി വിമർശിച്ച് പലരും രംഗത്തെത്തി. ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ താരം പുതിയ ഒരു പരമ്പരയിലൂടെ മിനി സ്ക്രീനിലേക്കും വ്‌ളോഗിങ്ങിലേക്കും മടങ്ങിയെത്തുകയും ചെയ്തു. അളിയൻസ് എന്ന കോമഡി പരമ്പരയിലൂടെയാണ് മഞ്ജു പ്രേക്ഷകർക്കിടയിൽ നിറയുന്നത്. ഇപ്പോൾ ഇതാ മഞ്ജു പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ മീഡിയയിൽ വൈറൽ ആകുന്നത്.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

ഞാൻ മഞ്ജു ആണ്,അളിയൻസിലെ തങ്കം. കുറെ ദിവസങ്ങൾ ആയിട്ട് നമ്മൾക്ക് അളിയൻസിന്റെ ഷൂട്ടിങ് വയ്ക്കാൻ സാധിച്ചിട്ടില്ല. ഒരു ചെറിയ ഇടവേള എടുക്കുകയാണ്. മിക്കവാറും ഒരു രണ്ടാഴ്ച കാലത്തേക്ക് നമ്മൾക്ക് കാണാൻ കഴിയില്ല. ഈ ആഴ്ച ഷൂട്ടിങ് വയ്ക്കേണ്ടത് ആയിരുന്നു. പക്ഷെ സാധിക്കില്ല കാരണം. ടെക്‌നീഷന്മാർ, പ്രത്യേകിച്ച് ഡയറക്ടർ സാർ കൺട്രോളർ ഉൾപ്പെടെ നിരവധിപേർക്ക് കോവിഡ് പോസിറ്റീവ് ആയി. അപ്പോൾ അതുമായി ബന്ധപെട്ടു പ്രാർത്ഥനയിലും മറ്റുമാണ് ഞങ്ങൾ.

ഞങ്ങൾ ഒക്കെ ഇപ്പോൾ മടങ്ങി പോന്നു. എല്ലാവരുടെയും പ്രാർത്ഥന വേണം. അവരൊക്കെ സുഖമായി ഇരിക്കുകയാണ്. എങ്കിലും വേഗം നെഗറ്റീവ് ആകാനുള്ള പ്രാർത്ഥന ഉണ്ടാകണം. ഷൂട്ടിങ് വേഗം ആരംഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. എത്രയും പെട്ടെന്ന് ഞങ്ങൾ തിരിച്ചുവരും. ടെലികാസ്റ്റ് ഉണ്ടാകും എന്നും മഞ്ജു പറയുന്നു. ഞങ്ങളെ കണ്ടില്ലെന്നു വച്ചിട്ട് മറന്നു പോകരുത്. ഞങ്ങൾ ഉടൻ തന്നെ തിരിച്ചെത്തും. ഇതുവരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്നും മഞ്ജു ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. നടൻ റിയാസും ലൈവ് വീഡിയോയിലൂടെ എത്തി ഇടവേള എടുക്കുന്ന കാര്യവും പിന്തുണ ആവശ്യമുണ്ട് എന്നും വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top