Connect with us

ഋഷിയ്ക്ക് വിവാഹം നിശ്ചയിച്ച് റാണിയമ്മ; കരഞ്ഞുതളർന്ന സൂര്യ; അതിഥി ടീച്ചർ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടോ?; ഋഷിയ ജോഡികൾ തന്നെ സൂപ്പർ !

serial

ഋഷിയ്ക്ക് വിവാഹം നിശ്ചയിച്ച് റാണിയമ്മ; കരഞ്ഞുതളർന്ന സൂര്യ; അതിഥി ടീച്ചർ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടോ?; ഋഷിയ ജോഡികൾ തന്നെ സൂപ്പർ !

ഋഷിയ്ക്ക് വിവാഹം നിശ്ചയിച്ച് റാണിയമ്മ; കരഞ്ഞുതളർന്ന സൂര്യ; അതിഥി ടീച്ചർ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടോ?; ഋഷിയ ജോഡികൾ തന്നെ സൂപ്പർ !

ജനപ്രീതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ ഏറെ ആഗ്രഹിച്ചെത്തുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെയും കോളേജ് പ്രൊഫെസ്സറുടെയും കഥയാണ് കൂടെവിടെയിൽ പറയുന്നത് . സൂര്യ കൈമൾ എന്ന നായികയായി സീരിയലിൽ എത്തുന്നത് അൻഷിതയാണ്.

പരമ്പരയിലെ ചുള്ളൻ പ്രൊഫസറായിട്ടെത്തി മലയാളി യൂത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് ഋഷി എന്ന ബിബിൻ ജോസ്. കബനി എന്ന സീ കേരളം പരമ്പരയിലെ രംഭ എന്ന വില്ലത്തിയായിട്ടെത്തി മലയാളികൾ വെറുത്തിരുന്ന അൻഷിത , ഇപ്പോൾ സൂര്യ എന്ന പാവം കുട്ടിയായി അഭിനയിച്ചു തകർക്കുകയാണ് എന്ന് പറയാം. പരമ്പരയിൽ മറ്റൊരു പ്രധാന ജോഡികളാണ് ആദി സാറും അതിഥി ടീച്ചറും. നടൻ കൃഷ്ണകുമാറും നടി ശ്രീധന്യയുമാണ് ഈ പ്രണയ ജോഡികളെ അനശ്വരമാക്കിയിരിക്കുന്നത് . ഋഷിയ ജോഡികളെ പോലെത്തന്നെ ആരാധകർ ഏറ്റെടുത്ത ജോഡികളായിരുന്നു ആദി സാറും അതിഥി ടീച്ചറും…

എന്നാൽ, ഇപ്പോൾ ആദി സാർ പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ആദി സാർ ആയിട്ട് കൃഷ്ണകുമാർ തന്നെ വേണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും അതിനുള്ള സാധ്യത കാണുന്നില്ല. അതേസമയം ആദി സാർ പരമ്പരയിൽ എത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും ടൂറിന്റെ പേരിൽ ആ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ കഥ പൊളിയുമെന്നും പ്രേക്ഷകർ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇനി ഞാൻ പറയുന്നത് തമിഴ് കൂടെവിടെയുടെ ഇപ്പോഴുത്തെ കഥയെ കുറിച്ചാണ്. കാട്രുക്കെന്ന വേളി എന്നാണ് തമിഴ് കൂടെവിടെയുടെ പേര്. അതിൽ വെണ്ണിലാ എന്നാണ് നമ്മുടെ സൂര്യയുടെ കഥാപാത്രത്തിന്റെ പേര്. നമ്മുടെ ഋഷിയ്ക്ക് അവർ കൊടുത്തിരിക്കുന്നത് സൂര്യ എന്ന പേരാണ്. ഈ കഥാപാത്രങ്ങളുടെ പേരിൽ പറഞ്ഞാൽ നിങ്ങൾക്ക് കൺഫ്യൂഷൻ ആകും . അതുകൊണ്ട് ആ കഥയിലെ കഥാപാത്രങ്ങളെയും ഋഷി സൂര്യ എന്ന പേരിൽ പറയാം…

ഈ രണ്ടു പരമ്പരയും ഒരേ സമയം തന്നെയാണ് തുടങ്ങിയത്. അതായത് മലയാളത്തിൽ ഇപ്പോൾ 183 എപ്പിസോഡിൽ എത്തിനിൽക്കുകയാണ് കൂടെവിടെ. എന്നാൽ, തമിഴിൽ 180 ആയിട്ടേയുള്ളു. രണ്ടു ഭാഷകളിലും കൊറോണ സീരിയലുകളെ ലാഗ് അടുപ്പിച്ചിട്ടുണ്ട്. ഏതായാലും കഥ തമ്മിൽ നല്ല വ്യത്യാസം കാണാം. എന്നാൽ, സ്റ്റോറിയുടെ വൺ ലൈൻ ഒന്നുതന്നെയാണ്…

പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് സൂര്യ. ഒപ്പം എല്ലാ പിന്തുണയും നല്കാൻ അഥിതി ടീച്ചറും ആദി സാറും ഉണ്ട്. ഇവരുടെ മകനായ ഋഷി ആദ്യം സൂര്യയെ ടോർച്ചർ ചെയ്യുന്നെങ്കിലും പിന്നീട് ഋഷിയ്ക്ക് സൂര്യയോട് പ്രണയം തോന്നുന്നു.

അതിഥി ടീച്ചർ എന്ന അമ്മയോടുള്ള പിണക്കം ഋഷിയ്ക്കുണ്ട് . ഈ കഥയൊക്കെ രണ്ടു ഭാഷയിലും ഒരുപോലെതന്നെയാണ്. എന്നാൽ കഥാ സന്ദർഭങ്ങൾ തമ്മിൽ നല്ല വ്യത്യാസം കാണാം . നമ്മുടെ കൂടെവിടെയിൽ മിത്ര എന്ന വില്ലത്തി കഥാപാത്രം വന്നതോടുകൂടി ആക വെറുപ്പിക്കലായിട്ടിരിക്കുകയാണ്. അങ്ങനെയാണ് കാട്രുക്കെന്ന വേളി എന്ന തമിഴ് നോക്കാൻ തീരുമാനിച്ചത്. എന്നാകും ഈ മിത്രയെ തൂക്കി പുറത്താക്കുന്നത്, ഋഷി എപ്പോഴാണ് സൂര്യയോട് പ്രണയം പറയുന്നത് എന്നൊക്കെയറിയാൻ വേണ്ടിയാണ് തമിഴ് കണ്ടുനോക്കിയത്. അപ്പോൾ അവിടെ ഋഷിയുടെ വിവാഹനിശ്ചയം നടക്കുകയായിരുന്നു.

റാണിയമ്മയും വീട്ടുകാരും ഋഷിയുടെ സാന്നിധ്യത്തിൽ തന്നെ വിവാഹ നിശ്ചയം നടത്തുകയാണ്. അപ്പോൾ ആദി സാർ അവിടെ ഉണ്ട്. നമ്മുടെ ആദി സാറിന്റെ അത്ര തന്റെടം തമിഴിലെ ആദി സാറിന് ഇല്ല.. അങ്ങനെ ഋഷി ഇഷ്ടമില്ലാത്ത തന്റെ വിവാഹ നിശ്ചയത്തിന് തയ്യാറായി നിൽക്കുമ്പോൾ അവിടേക്ക് കടന്നുവരുന്ന അതിഥി ടീച്ചേറാണ് അവിടെ ഹൈലൈറ്റ്. പക്ഷെ അവിടെ മിത്ര എന്ന കഥാപാത്രവുമായിട്ടല്ല , മറ്റൊരു പെൺകുട്ടിയാണ് ഋഷിയ്ക്ക് വധുവാകാൻ ഒരുങ്ങുന്നത്.

അങ്ങനെ അവിടെ അതിഥി ടീച്ചർ വന്ന് ആ നിശ്ചയം മുടക്കുന്നുണ്ട്. അമ്മയോട് പിണക്കമുള്ള ഋഷി അവിടെ ഒരു അഭിപ്രായവും പറയുന്നില്ല. വിവാഹത്തിന് താല്പര്യം ഇല്ലാത്ത കൊണ്ടുതന്നെ ‘അമ്മ ചെയ്തതിനെ ഒന്നും മിണ്ടാതെ തന്നെ അനുകൂലിക്കുകയാണ് മകൻ. ഈ സമയം വെണ്ണിലാ എന്ന സൂര്യ കഥാപാത്രം വിഷമിച്ചു നടക്കുകയായിരുന്നു. എന്നാൽ, ടീച്ചർ നിശ്ചയം മുടക്കി എന്നറിയുമ്പോൾ സൂര്യ സന്തോഷിക്കുന്നുണ്ട്.

ഇതാണ് ഇപ്പോൾ തമിഴിലെ കഥ. പക്ഷെ തമിഴിലെ കാട്രുക്കെന്ന വേളി കണ്ടിട്ട് കഥാപാത്രങ്ങളും കഥയും എല്ലാം നമ്മുടെ മലയാളത്തിലെ കൂടെവിടെ തന്നെയാണ് അടിപൊളി. എടുത്തുപറയേണ്ട മറ്റൊരു കാര്യം റാണിയമ്മയാണ്. നമ്മുടെ റാണിയമ്മ നല്ല സ്റ്റൈലിഷ് വില്ലത്തിയാണ്. നിഷ മാത്യു എന്നാണ് നമ്മുടെ റാണിയമ്മയുടെ യഥാർത്ഥ പേര്.

അതുപോലെ ആദി സാർ ഉണ്ടായിരുന്നപ്പോൾ കൂടെവിടെ കുറേക്കൂടി ഇന്ററെസ്റ്റിംഗ് ആയിരുന്നു. ഋഷിയ റൊമാൻസ് പോലെത്തന്നെ ആദി അതിഥി റൊമാൻസും പ്രേക്ഷകർ ആസ്വദിച്ച ഒന്നായിരുന്നു. ഇപ്പോൾ ഇടയിൽ അതില്ലാത്തത് നല്ലൊരു കുറവായിട്ട് എടുത്തറിയുന്നുണ്ട്. എന്നാൽ തമിഴിലെ ജോഡികൾ കണ്ടുപരിചിതമാകാത്തതു കൊണ്ടാണോ എന്നറിയില്ല അത്ര കെമിസ്ട്രി ഒന്നും തോന്നിയില്ല..

സ്റ്റാർ വിജയിലാണ് തമിഴ് കൂടെവിടെ സംപ്രേക്ഷണം ഉള്ളത്. നിങ്ങൾ ആൾറെഡി അതിന്റെ പ്രേക്ഷകർ ആണെങ്കിൽ തീർച്ചയായിട്ടും തമിഴിലെ കഥ കമന്റ ചെയ്യാം.. ഇനി കണ്ടിട്ടില്ലെങ്കിൽ കഥാപാത്രങ്ങളെ ഒന്ന് കണ്ടുനോക്കി അഭിപ്രായങ്ങൾ പങ്കുവെക്കണെ…

More in serial

Trending

Recent

To Top