Connect with us

പലതരം അഭ്യൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്‌സിന്‍ കോവിഷില്‍ഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂര്‍ത്തുക്കളെ. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില്‍ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാര്‍ക്ക് പിന്നെ എന്തും ആവാലോ….കുറിപ്പുമായി ജിഷിൻ

Malayalam

രണ്ടാം ഡോസ് വാക്‌സിനെടുത്തെന്ന വിവരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച്‌ സീരിയല്‍ താരം ജിഷിന്‍. കോവിഡ് വാക്‌സിനെക്കുറിച്ച്‌ പ്രചരിക്കുന്ന പലതരം അഭ്യൂഹങ്ങള്‍ക്കിടയിലാണ് രണ്ടാം ഡോസ് എടുത്തത് എന്ന് നടന്‍ കുറിക്കുന്നു. ആദ്യത്തെ ഡോസ് സൗജന്യമായിരുന്നെന്നും എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവായത് രണ്ടാം ഡോസ് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില്‍ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നുവെന്നും ജിഷിന്‍ പറയുകയുണ്ടായി.

ജിഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

വാക്‌സിനെടുത്താല്‍ കൊവിഡ് വരില്ല എന്ന് ചിലര്‍. വാക്‌സിന്‍ എടുത്താലും കോവിഡ് വരുമെന്ന് പരിചയമുള്ള ഡോക്ടര്‍ പറഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചിലര്‍. കോവിഷില്‍ഡ് എടുത്താലേ പുറം രാജ്യത്തേക്ക് വിസ കിട്ടൂ (ഇന്ന് വരെ ഇന്ത്യക്ക് പുറത്തു പോകാത്ത എന്നോടോ ബാലാ). വാക്‌സിന്‍ എടുത്താല്‍ കോവിഡ് വന്നാലും ഗുരുതരമായിരിക്കില്ല, വാക്‌സിന്‍ എടുത്താല്‍ 45 ദിവസത്തേക്ക് മദ്യപിക്കരുത്, (ഇതെന്നാ മണ്ഡല കാല വ്രതമോ), വാക്‌സിന്‍ എടുത്താല്‍ പനിക്കണം അല്ലെങ്കില്‍ വാക്‌സിന്‍ എഫക്‌ട് ആയില്ല എന്നാ അര്‍ത്ഥം,(എനിക്കാണെങ്കില്‍ പനി പോയിട്ട് ഒരു കുരുവും വന്നില്ല).

ആദ്യത്തേത് കൊവിഷില്‍ഡ് ആണെങ്കില്‍ അടുത്തത് കോവാക്‌സിന്‍ എടുക്കണമെന്നും, അങ്ങനെ എടുക്കരുതെന്നും ചിലര്‍. ഇങ്ങനെയൊക്കെയുള്ള പലതരം അഭ്യൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്‌സിന്‍ കോവിഷില്‍ഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂര്‍ത്തുക്കളെ. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില്‍ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാര്‍ക്ക് പിന്നെ എന്തും ആവാലോ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top