Connect with us

മൂന്നാമത്തെ തവണയായിരുന്നു ഗർഭിണിയായത് ; ചെറിയ വയറിന്റെ പേരിൽ ധാരാളം പരിഹാസങ്ങൾ; ഭീഷണി കോള്‍ വരെ വന്നു; നിറവയറിലെ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ വേദന പങ്കിട്ട് രേഷ്മ മോഹന്‍!

Malayalam

മൂന്നാമത്തെ തവണയായിരുന്നു ഗർഭിണിയായത് ; ചെറിയ വയറിന്റെ പേരിൽ ധാരാളം പരിഹാസങ്ങൾ; ഭീഷണി കോള്‍ വരെ വന്നു; നിറവയറിലെ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ വേദന പങ്കിട്ട് രേഷ്മ മോഹന്‍!

മൂന്നാമത്തെ തവണയായിരുന്നു ഗർഭിണിയായത് ; ചെറിയ വയറിന്റെ പേരിൽ ധാരാളം പരിഹാസങ്ങൾ; ഭീഷണി കോള്‍ വരെ വന്നു; നിറവയറിലെ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ വേദന പങ്കിട്ട് രേഷ്മ മോഹന്‍!

സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചകളിൽ ഒന്നാണ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട്. പുതുതലമുറയുടെ ആഘോഷം തന്നെയാണ് ഇവയെല്ലാം. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്, നിറവയറില്‍ കൈവെച്ച് അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ആര്യയുടെയും ആര്യയെ ചേര്‍ത്തുപിടിച്ച് നിൽക്കുന്ന വിനീതിന്റെയും ഫോട്ടോകളാണ് . ഈ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് പകര്‍ത്തിയത് രേഷ്മ മോഹനെന്ന ഫോട്ടോഗ്രാഫറായിരുന്നു .

ചിത്രങ്ങള്‍ കണ്ടതോടെ പതിവ് തെറ്റിക്കാതെ നിരവധി പേരായിരുന്നു രൂക്ഷവിമര്‍ശനങ്ങളുമായെത്തിയത്. ഇതൊന്നും ആര്യയേയും വിനീതിനെയും ബാധിച്ചിരുന്നില്ല. കാത്തിരിപ്പിനൊടുവിലായി മകനെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ ഈ ദമ്പതികൾ.

ഫോട്ടോകൾക്ക് ശേഷം ഇപ്പോൾ ഇവരുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയിരിക്കുന്നത് . രണ്ട് തവണ അബോര്‍ഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങള്‍ കാണേണ്ടതെന്ന് രേഷ്മ പറയുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ. വിനീതിനും ആര്യയ്ക്കും ഏറെ സ്‌പെഷലായിരുന്നു ആ നിമിഷങ്ങള്‍. മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗര്‍ഭിണിയായത്.

മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു. കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. ആ പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും.

ഫേസ്ബുക്കിലൂടെയായിരുന്നു രേഷ്മയും ആര്യയും കൂട്ടാവുന്നത്. ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. മനോഹരമായി വേണം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന് ആര്യ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറഞ്ഞത്.

മഞ്ഞ ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു ആദ്യത്തേത്. അതില്‍ വയറിന്റെ വലുപ്പം അറിയുന്നേയുണ്ടായിരുന്നില്ല. അമ്പൂരിയില്‍ വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ ഷൂട്ട്. എന്റെ വീടിനടുത്തായിരുന്നു ആ ലൊക്കേഷന്‍. ട്രഡീഷണലായാണ് ആര്യയെ ഒരുക്കിയത്. ആ ഭംഗി ചിത്രങ്ങളിലും കാണാനുണ്ടായിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെയാണ് ആര്യയെ ഒരുക്കിയത്.

ഇത് പോലെയുള്ള മനോഹരനിമിഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വിമര്‍ശനങ്ങളുമുണ്ടായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് തനിക്ക് ഭീഷണി കോള്‍ വന്നിരുന്നതായും രേഷ്മ പറയുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാനുദ്ദേശമില്ലെന്ന മറുപടിയായിരുന്നു രേഷ്മ അവർക്ക് നല്‍കിയത്.

about viral photoshoot

More in Malayalam

Trending