Connect with us

“അളിയാ ഞാനൊരു സംശയം പറയട്ടേ. ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്”; ലൈവില്‍ മണിക്കുട്ടനും അനൂപും ഫ്ലാറ്റ് തരാമെന്ന് പറഞ്ഞ ബിഗ് ബോസിനെ പഞ്ഞിക്കിട്ടു !

Malayalam

“അളിയാ ഞാനൊരു സംശയം പറയട്ടേ. ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്”; ലൈവില്‍ മണിക്കുട്ടനും അനൂപും ഫ്ലാറ്റ് തരാമെന്ന് പറഞ്ഞ ബിഗ് ബോസിനെ പഞ്ഞിക്കിട്ടു !

“അളിയാ ഞാനൊരു സംശയം പറയട്ടേ. ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്”; ലൈവില്‍ മണിക്കുട്ടനും അനൂപും ഫ്ലാറ്റ് തരാമെന്ന് പറഞ്ഞ ബിഗ് ബോസിനെ പഞ്ഞിക്കിട്ടു !

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മുൻ സീസണെക്കാൾ വ്യത്യസ്തത നിറഞ്ഞതായിരുന്നു. സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച സീസൺ അവസാനിച്ചെങ്കിലും ഇന്നും മത്സരാർത്ഥികളുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.. ആരാധകർ പ്രതീക്ഷിച്ചതുപോലെ മണിക്കുട്ടന്‍ തന്നെയായിരുന്നു സീസൺ ത്രീയുടെ വിജയ കിരീടം ചൂടിയത്.. അഞ്ചാം സ്ഥാനം ലഭിച്ചത് സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനായിരുന്നു. ഇരുവരും ബിഗ് ബോസിനുള്ളിലെ ഏറ്റവും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിവരാണ്. നൂറ് ശതമാനവും സത്യസന്ധതയോടെ നിന്നത് കൊണ്ട് ഇരുവര്‍ക്കും വിജയിക്കാന്‍ സാധിച്ചതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

പുറത്ത് വന്നതിന് ശേഷം അനൂപും മണിക്കുട്ടനും കണ്ടിട്ടുണ്ടെങ്കിലും വീട്ടിലേക്ക് വരാനോ പോവാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് മണിക്കുട്ടന്റെ വീട്ടിലേക്ക് സര്‍പ്രൈസ് ആയി അനൂപ് വന്നിരിക്കുകയാണ്. മുന്‍പൊരു തവണ വന്നെങ്കിലും ആ സമയത്ത് മണിക്കുട്ടന്റെ വീട്ടിലുള്ളവര്‍ക്ക് കൊവിഡ് ആയിരുന്നെന്നും ലൈവ് വീഡിയോയിലൂടെ താരങ്ങള്‍ പറയുന്നു. അതേ സമയം ബിഗ് ബോസ് വിജയിച്ച ശേഷം തനിക്ക് ഫ്‌ളാറ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നുള്ള കാര്യം കൂടി മണിക്കുട്ടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മണിക്കുട്ടന്റെ വാക്കുകൾ, “അങ്ങനെ ഇരിക്കുമ്പോള്‍ ഇന്ന് വീട്ടിലൊരു ഭയങ്കര സംഭവം നടന്നിരിക്കുകയാണ്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ സെലിബ്രിറ്റി സുഹൃത്തുക്കളാരും എന്റെ വീട്ടില്‍ വന്നിട്ടില്ല. അത്തരത്തില്‍ ഒരു ചരിത്രനിമിഷവും സന്തോഷ നിമിഷവും ഉണ്ടായിരിക്കുകയാണ്. എന്റെ ഒരു സുഹൃത്ത് ഇവിടെ വന്നിട്ടുണ്ട്. എന്റെ സുഹൃത്താണെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കും അദ്ദേഹമൊരു സെലിബ്രിറ്റിയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അനൂപ് കൃഷ്ണനെ പരിചയപ്പെടുത്തിയത്.

കുറേ കാലമായി ലൈവില്‍ വരണമെന്ന് ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാത്തത് കൊണ്ടാണ് വരാത്തതെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഇന്ന് ഭയങ്കര സന്തോഷമായി. അടുത്തിടെ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ ഷൂട്ടിങ്ങിന് അനൂപ് വന്നപ്പോള്‍ അമ്മയ്ക്കും പപ്പയ്ക്കും കൊവിഡ് ആയിരുന്നു. അന്ന് അനൂപ് എനിക്ക് സര്‍പ്രൈസ് തരാന്‍ വണ്ടിയും എടുത്ത് ഇറങ്ങിയിരുന്നു. വഴി തെറ്റാതിരിക്കാന്‍ ഏഷ്യാനെറ്റിലെ ഒരു പ്രൊഡ്യൂസറുണ്ട്. അദ്ദേഹത്തെ വിളിച്ച് ചോദിച്ചു. പുള്ളിയാണ് മണിക്കുട്ടന്റെ പപ്പയ്ക്കും അമ്മയ്ക്കും കൊവിഡ് ആണെന്ന് പറഞ്ഞത്. അന്നേരം അനൂപ് എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു, ഇപ്പോള്‍ അവര്‍ക്ക് കൊവിഡിന്റെ നെഗറ്റീവ് റിസള്‍ട്ട് വന്നതേയുള്ളു. അണുനശീകരണം നടത്തിയിരുന്നില്ല.

എങ്കില്‍ അടുത്ത തവണ വരാം. പപ്പയോടും അമ്മയോടുമൊക്കെ അന്വേഷണം പറയണമെന്നും ഏല്‍പ്പിച്ചു. അടുത്ത വട്ടം സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ ഷൂട്ടിന് വന്നപ്പോള്‍ പപ്പയെയും അമ്മയെയും കാണാന്‍ അനൂപ് ഓടി വന്നിരിക്കുകയാണ്. കഴിഞ്ഞ വട്ടം സര്‍പ്രൈസ് തരാന്‍ പറ്റാത്തത് കൊണ്ട് ഇത്തവണയും സര്‍പ്രൈസ് ആയി വന്നതാണ്. അനൂപ് ഒരാളുടെ വീട്ടില്‍ പോവണമെന്ന് പറഞ്ഞിരുന്നു. അത് ഫോട്ടോയായി താന്‍ പിന്നീട് പറയാമെന്ന് മണിക്കുട്ടന്‍ സൂചിപ്പിച്ചിരുന്നു.

എന്റെ അമ്മയൊക്കെ അനൂപിന്റെ വലിയ ഫാനാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ ഡിംപല്‍, റിതു മന്ത്ര, സായി വിഷ്ണു എന്നിവരൊക്കെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. പക്ഷേ അന്നേരം ഇങ്ങോട്ട് വന്നിരുന്നെങ്കില്‍ തൊണ്ണൂറ് ശതമാനവും കൊവിഡ് കൊണ്ട് തിരിച്ച് പോകാമെന്ന അവസ്ഥയായിരുന്നുവെന്ന് മണിക്കുട്ടന്‍ പറയുന്നു. പിന്നെ ഈ സാഹചര്യത്തില്‍ കുറേ പേര്‍ ഒരുമിച്ചുള്ള ഗാതറിങ്ങ് നടക്കില്ലല്ലോ എന്ന് അനൂപും പറയുന്നു. അതേ സമയം നിങ്ങളെല്ലാവരും കൂടി ഇദ്ദേഹത്തെ ജയിപ്പിച്ച് ആ കപ്പും കൊടുത്തില്ലേ. അത് ഇടയ്ക്കിടെ വന്ന് കണ്ടോളാമെന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നെന്ന് അനൂപ് പറയുന്നു.

അതേ സമയം അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്‌ളാറ്റ് അന്വേഷിച്ച് പോയതായും മണിക്കുട്ടന്‍ പറയുന്നു. കോണ്‍ഫിഡന്റിന്റെ ഫ്‌ളാറ്റ് എന്ന് പറഞ്ഞ് വരുന്ന വഴിക്ക് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു. അതില്‍ എവിടെയെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചതായി അനൂപ് പറയുമ്പോള്‍ അളിയാ ഞാനൊരു സംശയം പറയട്ടേ. ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഇതുവരെ അവര്‍ ആരും എന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വിട്ട് പോവുമ്പോള്‍ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓര്‍മ്മിപ്പിക്കണമെന്ന് തമാശരൂപേണ താരങ്ങള്‍ പറയുന്നു.

ഞങ്ങള്‍ക്ക് വോട്ട് ചെയ്തതിനും ജയിപ്പിച്ചതിനുമൊക്കെ നന്ദി. മണിക്കുട്ടന്‍-അനൂപ് കോംപോ ഇഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞു. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് പറഞ്ഞാല്‍ അത് റെസ്‌പോണ്‍സിബിലിറ്റി ആണ്. പരസ്പരം ചെളി വാരി എറിയാറില്ല. അതെപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. പിന്നെ എന്റെ വീട്ടില്‍ വന്ന വിശേഷങ്ങള്‍ അനൂപ് തന്നെ അവന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. എല്ലാവരും സുഖമായിരിക്കുക. വൈകാതെ താന്‍ മറ്റൊരു ലൈവുമായി വരുമെന്നും പറഞ്ഞാണ് മണിക്കുട്ടനും അനൂപും ലൈവ് വീഡിയോ അവസാനിപ്പിച്ചത്.

about bigg boss malayalam

More in Malayalam

Trending

Malayalam