Connect with us

വിജയത്തിന് ശേഷം അതും അഭിമുഖീകരിക്കണം! സങ്കടം ഉള്ളിലൊതുക്കി മണിക്കുട്ടൻ! പോസ്റ്റിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്; അമ്പരന്ന് ആരാധകർ

Malayalam

വിജയത്തിന് ശേഷം അതും അഭിമുഖീകരിക്കണം! സങ്കടം ഉള്ളിലൊതുക്കി മണിക്കുട്ടൻ! പോസ്റ്റിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്; അമ്പരന്ന് ആരാധകർ

വിജയത്തിന് ശേഷം അതും അഭിമുഖീകരിക്കണം! സങ്കടം ഉള്ളിലൊതുക്കി മണിക്കുട്ടൻ! പോസ്റ്റിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്; അമ്പരന്ന് ആരാധകർ

സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് മണിക്കുട്ടന് ചിത്രത്തില്‍ അവസരം ലഭിക്കുന്നത്. തുടര്‍ന്ന് നായകനായും സഹനടനായും വില്ലന്‍ റോളുകളിലൊക്കെ മണിക്കുട്ടന്‍ മലയാളത്തില്‍ സജീവമായി. എന്നാൽ ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് മണിക്കുട്ടൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയ താരമായി മാറിയത്

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മണിക്കുട്ടനായിരുന്നു കിരീടം സ്വന്തമാക്കിയത്. പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു മണിക്കുട്ടന്‍.

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷം മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മണികുട്ടന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. വിജയം നമുക്ക് സന്തോഷ നൽകും. ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധി ഘട്ടങ്ങളിലൂടെ നിശബ്ദമായി മുന്നോട്ട് നടത്തും. വിജയിച്ച് കഴിഞ്ഞാൽ നമുക്ക് നേരെ വരുന്നതെല്ലാം അഭിമുകീകരിക്കേണ്ടി വരുമെന്നാണ് പുത്തൻ ചിത്രം പങ്കുവെച്ച് കൊണ്ട് മണിക്കുട്ടൻ കുറിച്ചത്

മറ്റുള്ളവരുടെ വിജയം ചിലരിൽ അസ്വസ്ഥത ഉണ്ടാക്കും. അവർ ശത്രുക്കളാണ്. അതെ വിജയം ആരില്ലെങ്കിലും സന്തോഷം ഉണ്ടാക്കുന്നുവെങ്കിൽ അവർ മിത്രങ്ങൾ…. ഞങ്ങൾ മിത്രങ്ങളാണ് കൂടെയുണ്ടാകും, തിരിഞ്ഞോടി ശീലമില്ലാത്തവനോട് മുട്ടൻ നിൽക്കരുത് ജയിക്കാൻ ആകില്ല തോറ്റ് പോകും കിംഗ് ഈസ് ഓൾവെയിസ് കിംഗ്, എല്ലാ പ്രശ്നങ്ങളിലും ഞങ്ങൾ ഒപ്പം ഉണ്ടാകുമെന്നാണ് ആരാധകർ കമന്റുകളിലൂടെ കുറിച്ചത്. മണികുട്ടന് എന്തെങ്കിലും സങ്കടം അലട്ടുന്നുണ്ടോ എന്ന സംശയവും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. മണികുട്ടന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നുണ്ട്

തുടക്കം മുതൽ തന്നെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ പ്രക്ഷേകരുടെ ജനപ്രീതി നേടിയെടുത്ത മണിക്കുട്ടൻ വോട്ടെടുപ്പിൽ 9 കോടിയിലധികം വോട്ടുകൾ നേടിയായിരുന്നു വിജയ കിരീടം ചൂടിയത്. ബിഗ് ബോസ് ടൈറ്റിൽ നേട്ടത്തിന് പിന്നാലെ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് മണിക്കുട്ടൻ എത്തിയിരുന്നു.

എന്റെ നൂറ് ദിവസം ബിഗ് ബോസ് ഹൗസിന് അകത്താകാൻ ലഭിച്ച സന്തോഷത്തിലാണ് താൻ ഷോയിലേക്ക് പോയതെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. കിട്ടുന്ന ടാസ്കുകളിലെല്ലാം തന്നെ താൻ റിയൽ ലൈഫിൽ എങ്ങനെയാണോ കാണിക്കുന്നത് അത് പോലെ തന്നെയാണ് പെരുമാറിയത്. ചില ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. നമ്മുടെ ദിവസങ്ങൾ നാല് ചുമരുകൾക്കുുള്ളിൽ ആയി കിഞ്ഞാൽ പുറം ലോകവുമായി യാതൊരുവിധ ബന്ധങ്ങളും ഇല്ലാതിരുന്നാൽ എങ്ങനെയാണ് നമ്മൾ പെരുമാറുക.നമ്മുടെ ടാസ്കുകളെ എങ്ങനെ സമീപിക്കാം . കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജനത്തിന് എന്റർടെയ്ൻമെന്റ് നൽകാൻ സാധിച്ചു എന്നീ കാര്യങ്ങളൊക്കെ ബിഗ് ബോസ് ഹൗസിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളാണ്, മണിക്കുട്ടൻ പറഞ്ഞു.

സിനിമാ ജീവിതം 15 വർഷം എടുത്ത് കഴിഞ്ഞാൽ വിജയങ്ങളെക്കാൾ പരാജയങ്ങളാണ്. അംഗീകാരങ്ങൾ ഏഴയലത്ത് പോലും വന്നില്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ബിഗ് ബോസിൽ വന്നപ്പോഴാണ് നമ്മുക്ക് വലിയൊരു അംഗീകാരം കിട്ടിയത്. ബിഗ് ബോസ് പോലുള്ള ഇത്രയും വലിയൊരു ഷോയിൽ മികച്ച മത്സരാർത്ഥിയാകാനും പരിപാടിയിൽ വിജയിക്കാൻ തന്നെ സാധിച്ചതും വലിയ അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ഷോയിൽ വെച്ച് മികച്ച സൗഹൃദങ്ങളും തനിക്ക് ലഭിച്ചു. എല്ലാവരും നല്ല സുഹൃത്തുക്കളാണ്,മണിക്കുട്ടൻ പറഞ്ഞു.

ആ ഷോയിൽ നടന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് കാണിച്ചിട്ടുള്ളത്. കാണിച്ചതെല്ലാം യാഥാർത്ഥ്യം തന്നെയാണ്. ഇതിനോടൊപ്പം മറ്റൊരു ഭാഗ്യം കൂടി ലഭിച്ചു. ഒരുനടന് ചേർന്ന പേരല്ല മണിക്കുട്ടൻ എന്ന ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിന് ശേഷം എല്ലാവരും തന്നെ മണിക്കുട്ടൻ എന്നതിന് പകരം ഇപ്പോൾ എംകെയെന്നാണ് വിളിക്കുന്നത്, മണിക്കുട്ടൻ പറഞ്ഞു.

അതേസമയം ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു. രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്ന് പത്തൊമ്പതാം നൂറ്റാണ്ട് മറ്റൊന്ന് ബിഗ് ബോസ്. അപ്പോൾ വിനയൻ സാറാണ് പറഞ്ഞത് പത്തൊൻപതാം നൂറ്റാണ്ടിലെ കഥാപാത്രത്തേക്കാള്‍ നിനക്ക് നല്ലത് ബിഗ് ബോസ് ആയിരിക്കുമെന്ന് .കാരണം സാറിന്‌റെ രണ്ട് മൂന്ന് സിനിമയില് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സാറ് അതിന് ശേഷം വലിയ ഒരു ബിഗ് ബജറ്റ് ചിത്രവുമായി വരികയാണ്. ഇനിയും ഞാന്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യും. പക്ഷേ കൊവിഡ് സമയത്തെ ഈ അവസരം നീ പരമാവധി ഉപയോഗപ്പെടുത്തുക എന്ന് പറഞ്ഞ് എന്നെ ബിഗ് ബോസിലോട്ട് അനുഗ്രഹിച്ച് അയച്ച ആളാണ് വിനയൻ സാറെന്നും മണിക്കുട്ടൻ അഭിമുഖത്തിൽ പറയുകയുണ്ടായി

Continue Reading
You may also like...

More in Malayalam

Trending