Connect with us

ഗർഭിണിയായി രണ്ടു വർഷത്തിന് ശേഷം പ്രസവ വേദന വന്ന സ്ഥിതിക്ക് ഇനി ഒരു വർഷം കൂടി കഴിയുമ്പോൾ സോണി പ്രസവിക്കും ; പ്രസവവേദനയിൽ പിടയുന്ന സോണിയെ കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകർ!

Malayalam

ഗർഭിണിയായി രണ്ടു വർഷത്തിന് ശേഷം പ്രസവ വേദന വന്ന സ്ഥിതിക്ക് ഇനി ഒരു വർഷം കൂടി കഴിയുമ്പോൾ സോണി പ്രസവിക്കും ; പ്രസവവേദനയിൽ പിടയുന്ന സോണിയെ കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകർ!

ഗർഭിണിയായി രണ്ടു വർഷത്തിന് ശേഷം പ്രസവ വേദന വന്ന സ്ഥിതിക്ക് ഇനി ഒരു വർഷം കൂടി കഴിയുമ്പോൾ സോണി പ്രസവിക്കും ; പ്രസവവേദനയിൽ പിടയുന്ന സോണിയെ കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകർ!

മലയാളികൾക്ക് വ്യത്യസ്ത കഥാ അനുഭവം സമ്മാനിച്ച പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 16 ന് ഏഷ്യാനെറ്റിൽ ആരംഭിച്ച സീരിയൽ തെലുങ്ക് സീരിയലായ മൗന രാഗത്തിന്റ മലയാളം പരിഭാഷയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തുടക്കം മുതൽ സീരിയലിന് ലഭിക്കുന്നത്. പുതുമുഖ താരങ്ങളായ ഐശ്വര്യയും നലീഫ് ജിയയുമാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഇവർക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ബാലാജി ശർമ്മ,കല്യാൺ ഖന്ന, പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി സോന ജെലീന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പരമ്പരയുടെ മറ്റൊരു പ്രത്യേകത കല്യാണി ഈ കഥയിൽ ഒരു മിണ്ടാപ്രാണിയാണ്. പ്രകാശന്റേയും ദീപയുടേയും മകളാണ് ഊമയായ കല്യാണി. ആൺകുട്ടിയെ ആഗ്രഹിച്ച പ്രകാശന് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ടാണ് കല്യാണി എന്നൊരു മകൾ ജനിക്കുന്നു. പെൺകുട്ടികളോട് വെറുപ്പുള്ള പ്രകാശൻ അവളെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നൽകാതെ കല്യാണിയെ വീട്ടിലെ ഒരു ജോലിക്കാരിയാക്കുകയായിരുന്നു. കല്യണിയെ കൂടാതെ കാദംബരി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. എന്നാൽ കാദംബരിയോട് ഇത്രയ്ക്ക് വെറിപ്പും ക്രൂരതയും പ്രകാശൻ കാണിച്ചിരുന്നില്ല. പീന്നീട് പ്രകാശൻ ആഗ്രഹിച്ചപോലെ ദീപയ്ക്ക് ഒരു മകൻ പിറന്നു. പിന്നീടങ്ങോട്ട് മകനായ വിക്രമാദിത്യനായിരുന്നു പ്രകാശന്റെ സർവ്വവും.

അതേസമയം , കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരൺ എന്ന കഥാനായകൻ എത്തിയതോടെ കഥ മാറുകയായിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയിൽ തന്നെ കല്യാണിയെ ഇഷ്ടപ്പെട്ടു . കല്യാണിക്കും കിരണിനോട് പ്രണയം തോന്നി. എന്നാൽ ഈ ബന്ധത്തെ ഇരു വീട്ടുകാരും എതിർത്തു. കല്യാണിയുടെ അച്ഛനായ പ്രകാശനായിരുന്നു ഈ ബന്ധത്തിൽ കൂടുതൽ എതിർപ്പ് കാണിച്ചത്. കിരൺ ജീവിതത്തിലേയ്ക്ക് വന്നതോടെ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് വിജയങ്ങൾ ഓരോന്നായി വരുകയായിരുന്നു.

ഇപ്പോൾ പരമ്പരയുടെ പുത്തൻ പ്രൊമോയാണ് ആരാധാകരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നത്. ഇതൊരു കഥയാണ് എന്നറിയാമെങ്കിൽ പോലും ഇതിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ച കണ്ടുനിൽക്കാൻ ആകുന്നില്ലന്നാണ് ആരാധകർ പറയുന്നത്.

“രാത്രി പ്രസവ വേദനകൊണ്ട് പുളയുകയാണ് സോണി. വിക്രം സ്ഥലത്തുമില്ല.എന്നാൽ, ആ സമയത്തു പോലും സോണിയോടും അവളുടെ കുടുംബത്തിനോടും പ്രതികാരം ചെയ്യുകയാണ് പ്രകാശനും അയാളുടെ അമ്മയും. അതായത് സോണിക്ക് പെട്ടന്നാണ് പ്രസവ വേദന ഉണ്ടാകുന്നത്. അവിടെയാണെങ്കിൽ സഹായിക്കാനും ആരുമില്ല.

എന്നാൽ, ഈ സമയത്താണ് അമ്മൂമ്മ പറയുന്നത് അവൾ കുറച്ചു വേദനിച്ചിട്ടു തന്നെ പ്രസവിക്കട്ടെ.. അങ്ങനെ തന്നെ വേണം കോടികളുടെ സ്വത്തുണ്ട് അവൾക്ക് , എന്നാൽ പോലും വിക്രം സമ്പാദിച്ചു കൊണ്ടുവരണം എന്ന വാശിയിൽ ഇരിക്കുന്നവളല്ലേ ആ സോണി. അവൾക്ക് അങ്ങനെ തന്നെ വേണം .. കുറച്ചുകൂടി വേദനിക്കട്ടെ.. അവൾ വേദനിച്ച് പിടഞ്ഞു പിടഞ്ഞു പ്രസവിക്കട്ടെ.. എന്നാണ് അമ്മൂമ്മ പറയുന്നത്.

അമ്മൂമ്മയുടെ ഈ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം കണ്ട് ദീപ പറയുകയാണ്… ” ഇത്രയും മനുഷ്യപറ്റില്ലാതായിപ്പോയല്ലോ നിങ്ങൾക്ക് രണ്ടുപേർക്കും… അതോടൊപ്പം കല്യാണിയുടെ വണ്ടിയുടെ താക്കോൽ പ്രകാശന് കൊടുത്തിട്ട് , അതിൽ പോയി ഒരു കാർ എത്രയും പെട്ടന്ന് വിളിച്ചുകൊണ്ടുവാ.. ഇന്നെങ്കിലും നിങ്ങളുടെ വാശിയും പ്രതികാരവും മാറ്റിവെച്ചുകൂടെ…എന്ന് ദീപ അപേക്ഷിക്കുകയാണ്.

അപ്പോഴും പ്രകാശൻ ഒന്നും ചെവിക്കൊണ്ടില്ല, മിണ്ടാതിരിക്കേനും അല്ലെങ്കിൽ അടിക്കുമെന്നും പ്രകാശൻ ഭീഷണിപ്പെടുത്തുകയാണ്. എന്ത് സാഹചര്യത്തിലായാലും ഇതുപോലുള്ള നശൂലത്തിന്റെ വണ്ടിയൊന്നും ഞാൻ എടുക്കില്ല.. വേണമെങ്കിൽ നീ പോയി വണ്ടി വിളിച്ചുകൊണ്ടുവാ…അല്ലാതെ ഞാൻ കൊണ്ടുവരില്ല എന്നും പ്രകാശൻ പറയുന്നു.

കല്യാണിയും നിസ്സഹായയായി ഇതെല്ലം വേദനയോടെ കണ്ടുനിൽക്കുകയാണ്.. ആ സമയം വേദനകൊണ്ട് സോണി നിലവിളിക്കുകയാണ്. ‘അമ്മ പറ്റാവുന്നപോലെയൊക്കെ സോണിയെ സമാധാനിപ്പിക്കുന്നുമുണ്ട്. തുടർന്ന് കല്യാണി കിരണിനെ വിളിക്കുകയാണ്.. കിരൺ വന്നാൽ തന്റെ അനുജത്തിയെ ഇങ്ങനെ കഷ്ടപ്പെടുത്തിയതിനും ചേർത്ത് പ്രകാശനും അമ്മയ്ക്കും കിട്ടുമെന്ന് ഉറപ്പാണ് .

വലിയ വേദന തരുന്ന പ്രൊമോ എത്തിയപ്പോൾ ആരാധാകരുടെ പ്രതികരണം റൈറ്റർ മാമനെ ഞെട്ടിക്കുന്നതാണ്. 1½ വർഷത്തിന് ശേഷം സോണി പ്രസവിക്കാൻ പോവുന്നു.. ആഹ്ളാദിപ്പിൻ , അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം സോണിക്ക് പ്രസവവേദന വരുന്നു, ഈ പ്രസവം എത്രെ കാലം നീണ്ടു നിൽക്കും എന്റെ പടച്ചോനെ, ഗർഭിണി ആയ ശേഷം സോണി 2 ബർത്ഡേ ആഘോഷിച്ചു, എന്നിട്ടും പ്രസവിച്ചില്ല, 400മതെ എപ്പിസോഡിലെങ്കിലും സോണി പ്രസവിച്ചലോ സമാധാനം ആയി, ഗർഭിണിയായി രണ്ടു വർഷത്തിന് ശേഷം പ്രസവ വേദന വന്ന സ്ഥിതിക്ക് ഇനി ഒരു വർഷം കൂടി കഴിയുമ്പോൾ സോണി പ്രസവിക്കും സൂർത്തുക്കളെ …. ഇതൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം.. സോണിയക്ക് പ്രസവ വേദനയും പ്രേക്ഷകർക്ക് ട്രോളുണ്ടാക്കലും എന്ന അവസ്ഥ മറ്റൊരു പരമ്പരയ്ക്കും ഉണ്ടായിട്ടുണ്ടാകില്ല.

about mounaragam

More in Malayalam

Trending

Recent

To Top