Connect with us

ഋഷ്യ പ്രണയ കഥയിൽ കാണാൻ കൊതിച്ച ആ നിമിഷമെത്തി; സൂര്യയ്‌ക്കൊപ്പം ഋഷിയും പടിയിറങ്ങുമ്പോൾ… ?;വിവാഹം ഇവർ തമ്മിൽ; തകർപ്പൻ എപ്പിസോഡ് എത്തീ !

Malayalam

ഋഷ്യ പ്രണയ കഥയിൽ കാണാൻ കൊതിച്ച ആ നിമിഷമെത്തി; സൂര്യയ്‌ക്കൊപ്പം ഋഷിയും പടിയിറങ്ങുമ്പോൾ… ?;വിവാഹം ഇവർ തമ്മിൽ; തകർപ്പൻ എപ്പിസോഡ് എത്തീ !

ഋഷ്യ പ്രണയ കഥയിൽ കാണാൻ കൊതിച്ച ആ നിമിഷമെത്തി; സൂര്യയ്‌ക്കൊപ്പം ഋഷിയും പടിയിറങ്ങുമ്പോൾ… ?;വിവാഹം ഇവർ തമ്മിൽ; തകർപ്പൻ എപ്പിസോഡ് എത്തീ !

സ്റ്റാർട്ട് മ്യൂസിക് പരുപാടിയുടെ സംപ്രേക്ഷണം ഉള്ളതുകൊണ്ട് കൂടെവിടെ മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ, അടുത്ത എപ്പിസോഡ് എത്തിയിട്ടുണ്ട്. ചാനൽ പുറത്തുവിട്ട പ്രൊമോയിൽ പറയുന്നത് വച്ച് എപ്പിസോഡിൽ എന്തൊക്കെയുണ്ടാകുമെന്നത് നോക്കാം. ഇപ്പോൾ നമ്മുടെ സ്മാർട്ട് ആൻഡ് ബോൾഡ് സൂര്യ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയിരിക്കുകയാണ്. സൂര്യ എങ്ങോട്ടാകും പോകുക എന്നുള്ളത് അവിടെ എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ, പ്രേക്ഷകർ ഏറെ ആഗ്രഹിച്ചപോലെ മാളികേക്കൽ വീട് പേടിച്ച പോലെ സൂര്യ അഥിതി ടീച്ചർക്ക് അടുത്തേക്ക് തന്നെയാണ് പോകുന്നത്.

ഇനി ഉറപ്പായും സൂര്യയും ടീച്ചറും ഒപ്പം ഋഷിയും ഒന്നിക്കും. അവർ തമ്മിലുള്ള ബോണ്ട് അത്രയധികം ഇനിയുള്ള ദിവസങ്ങളിൽ കൂടുമെന്നത് ഉറപ്പാണ്. അപ്പോൾ അഥിതി ടീച്ചർ എത്തുന്നതോടുകൂടി ആദി സാറും തിരികെയെത്താൻ സാധ്യതയുണ്ട്. ആദി സാറിന്റെ കഥാപാത്രം ഇനി ആര് ചെയ്യുമെന്നുള്ളത് വലിയൊരു ചോദ്യമാണ്. ചെറിയ സൂചനയൊക്കെയുണ്ടെങ്കിലും അതരാകും എന്നുള്ളതിൽ ഉറപ്പൊന്നുമായിട്ടില്ല. ഏതായാലും ആദി സാറും കൂടി ചേരുമ്പോൾ അവർ നാലുപേരും ചേർന്ന് റാണിയമ്മയുടെ ബിപി കൂട്ടുമെന്നുള്ള കാര്യത്തിൽ തർക്കമില്ല.

സൂര്യയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളൊക്കെ ഒരുതരത്തിൽ നല്ലതാണന്ന് പറയേണ്ടിവരും. കൂടെവിടെയിൽ തുടക്കം തന്നെ സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെയാണ് നമ്മൾ കണ്ടത്. ആ കഥാപാത്രം ഇന്ന് ഒന്നുകൂടി ബോൾഡ് ആയിരിക്കുകയാണ്. ഓരോ പ്രശ്നങ്ങളെയും അഭിമുഖീകരിച്ച് പുറത്തുവരുമ്പോൾ സൂര്യ ഒന്നുകൂടി ബോൾഡ് ആവുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി കൂടെവിടെ എല്ലാവരും നല്ലപോലെ മിസ് ചെയ്യുന്നുണ്ട്. എന്നാൽ, ഒരു ദിവസം കൂടി കാത്തിരിക്കണം ഋഷിയുടെയും സൂര്യയുടെയും കഥ പ്രേക്ഷകരിലേക്ക് എന്നാൽ, അതുവരെ പുത്തൻ പ്രൊമോയിലൂടെ ഇനി ഈ ഒരാഴ്ച നടക്കാൻ പോകുന്നത് എന്തൊക്കെയാണെന്ന് നമ്മൾക്ക് നോക്കാം. കഴിഞ്ഞ ആഴ്ച നമ്മളെല്ലാം കണ്ട് നിർത്തിയത് മേഘയെയും കൊണ്ട് സൂര്യ ഋഷിയ്ക്കരികിൽ വന്നതാണ്. മേഘയ്ക്ക് ഋഷി ലാബിന് കൊടുത്ത മാർക്ക് കുറഞ്ഞുപോയി. എന്നാൽ നല്ല പെർഫോമൻസ് ആയിരുന്നു ലാബിൽ മേഘ ചെയ്തത്.

അതായത് ഋഷിയ്ക്ക് പറ്റിയ തെറ്റാണെന്ന് സൂര്യ ഋഷിയെ മനസിലാക്കിക്കൊടുക്കുന്നുണ്ട് . ഇതെല്ലാം മിത്ര കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ സൂര്യ വന്ന് കാര്യമായിട്ട് മാർക്കിട്ടതിൽ സാറിന് തെറ്റുപറ്റി, ഇത് നീതികേടല്ലേ… എന്നൊക്കെ ചോദിക്കുമ്പോൾ ഋഷി എല്ലാം ആസ്വദിച്ച് പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. എല്ലാർക്കുമുന്നിലും, അതായത് തുടക്കം സൂര്യയ്ക്ക് മുന്നിൽ പോലും കട്ട കലിപ്പിൽ നിന്ന ഋഷിയാണ്.

നീമയും നീതുവും ആദ്യം സൂര്യയെ കൊള്ളാൻ നോക്കിയാ സമയത്തു പോലും സൂര്യയെ ടോർച്ചർ ചെയ്ത ഋഷിയാണ്.. ഇപ്പോൾ സൂര്യ പറയുന്നതൊക്കെ അംഗീകരിച്ച് ഒട്ടും ഈഗോ കാണിക്കാതെ നിൽക്കുകയാണ്. ഇതെല്ലാമാണ് മിത്രയും ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ ഋഷിയുടെ ഈ മാറ്റവും സൂര്യയുടെ ആ സംസാരവും മിത്രയെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുകയാണ് . മിത്രയാണെങ്കിൽ ആ പുരികം കൊണ്ട് ദേഷ്യം മുഴുവൻ കാണിക്കുകയാണ്.

പൂർണ്ണമായ റിവ്യൂ വീഡിയോയിലൂടെ കാണാം

about koodevide full episode

More in Malayalam

Trending