Connect with us

ആ പ്രതീക്ഷ ഇന്നലെ കെട്ടടങ്ങി, നിശ്ചലനായി കിടക്കുന്ന നൗഷാദിനെ കാണാനായില്ല! ആ കാഴ്ച്ച ഒഴിവാക്കുന്നു…. ഉപ്പയെ കൊണ്ടുപോകല്ലേയെന്ന് മകൾ

Malayalam

ആ പ്രതീക്ഷ ഇന്നലെ കെട്ടടങ്ങി, നിശ്ചലനായി കിടക്കുന്ന നൗഷാദിനെ കാണാനായില്ല! ആ കാഴ്ച്ച ഒഴിവാക്കുന്നു…. ഉപ്പയെ കൊണ്ടുപോകല്ലേയെന്ന് മകൾ

ആ പ്രതീക്ഷ ഇന്നലെ കെട്ടടങ്ങി, നിശ്ചലനായി കിടക്കുന്ന നൗഷാദിനെ കാണാനായില്ല! ആ കാഴ്ച്ച ഒഴിവാക്കുന്നു…. ഉപ്പയെ കൊണ്ടുപോകല്ലേയെന്ന് മകൾ

പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ മരണം മലയാളികൾക്കാകെ നൊമ്പരമായി മാറുകയാണ്. സോഷ്യൽ മീഡിയ നിറയെ നനൗഷാദിനെ കുറിച്ചുള്ള ചർച്ചകൾ ആണ്. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സിനിമ രംഗത്തുള്ളവർ. ഇപ്പോൾ ആത്മ സുഹൃത്തിന്റെ ഓർമ്മയിൽ വിതുമ്പുകയാണ് സംവിധായകൻ ഷാജി കൈലാസ്

നിശ്ചലനായി കിടക്കുന്ന നൗഷാദിനെ സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. അതുകൊണ്ട് ആ കാഴ്ച്ച ഞാൻ ഒഴിവാക്കുകയാണ്. പ്രിയ സുഹൃത്തേ വിട… അങ്ങയുടെ ഭൂമിയിലെ ജീവിതം മധുരതരമായിരുന്നു.. മരണാനന്തര ജീവിതത്തിലും അങ്ങേക്ക് ശാന്തി ലഭിക്കട്ടെ”, എന്നാണ് ഷാജി പോസ്റ്റിലൂടെ പറയുന്നത്.

ഷാജി കൈലാസിന്റെ വാക്കുകൾ!

നിർമാതാവായിരുന്നു… പാചക വിദഗ്ധനായിരുന്നു… നൗഷാദിന്റെ ആ തടി പോലെയായിരുന്നു ഉള്ളിലെ സ്നേഹവും. ഒറ്റ കൂടിക്കാഴ്ചയിൽ തന്നെ എല്ലാവരേയും കീഴടക്കികളയുന്ന പെരുമാറ്റത്തിലെ മാസ്മരികത നൗഷാദിന്റെ പ്രത്യേകതയായിരുന്നു. ചിരിച്ചുകൊണ്ടല്ലാതെ നൗഷാദിനെ കാണാൻ പ്രയാസമായിരുന്നു.

പ്രതികൂലമായ അവസ്ഥകളിലും നൗഷാദ് പുഞ്ചിരിച്ചുകൊണ്ട് തന്നെ നിന്നു. തിരുവനന്തപുരത്ത് എന്ത് പാചകപരിപാടികൾ ഉണ്ടെങ്കിലും അതിന്റെ ഒരു വിഹിതം നൗഷാദ് വീട്ടിൽ എത്തിക്കുമായിരുന്നു. ആ കരുതലിന്റെ രുചി ഇപ്പോഴും നാവിലും മനസ്സിലും മായാതെ നിൽക്കുന്നു. ചില വിയോഗങ്ങൾ നമ്മെ വല്ലാതെ ഉലച്ചുകളയും. കലർപ്പില്ലാത്ത സ്നേഹം കൊണ്ട് ഹൃദയതീരത്ത് നങ്കൂരമിടുന്ന ചില മനുഷ്യരാണ് നമ്മളെ നാമാക്കി നിലനിർത്തുന്നത്.

നൗഷാദ് അത്തരമൊരു വ്യക്തിത്വമായിരുന്നു. സിനിമയിൽ വരുന്നതിന് മുൻപേ നൗഷാദുമായി പരിചയമുണ്ട്. എന്തുകൊണ്ടാണ് നൗഷാദിന്റെ ഭക്ഷണം ഇത്ര രുചികരമാകുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. സ്നേഹത്തിന്റെ രുചിക്കൂട്ടുകൾ കൊണ്ടായിരുന്നു നൗഷാദ് ഓരോ വിഭവവും ഉണ്ടാക്കിക്കൊണ്ടിരുന്നത്. മറ്റുള്ളവർക്കാർക്കും ആവർത്തിക്കാൻ കഴിയാത്ത ഒരു സ്വീറ്റ് ഫലൂഡയായിരുന്നു നൗഷാദ്.

ജീവിച്ച ഓരോ നിമിഷവും നമ്മെ പ്രസരിപ്പിച്ച നൗഷാദ് കടന്ന് പോകുമ്പോൾ വല്ലാത്തൊരു ശൂന്യത തോന്നുന്നു. ഇനിയൊരിക്കലും നൗഷാദ് ചിരിച്ചുകൊണ്ട് മുന്നിൽ വരില്ല എന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നു. നിശ്ചലനായി കിടക്കുന്ന നൗഷാദിനെ സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. അതുകൊണ്ട് ആ കാഴ്ച്ച ഞാൻ ഒഴിവാക്കുകയാണ്. പ്രിയ സുഹൃത്തേ വിട… അങ്ങയുടെ ഭൂമിയിലെ ജീവിതം മധുരതരമായിരുന്നു.. മരണാനന്തര ജീവിതത്തിലും അങ്ങേക്ക് ശാന്തി ലഭിക്കട്ടെയെന്നാണ് സംവിധായകൻ കുറിച്ചത്

നൗഷാദിന്റെ വിയോഗം ഉറ്റവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനയിൽ ആയിരുന്നു പ്രിയപെട്ടവർ. എന്നാൽ ഏവരെയും നിരാശപെടുത്തിക്കൊണ്ടാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നത്.

നൗഷാദിന്റെ മരണത്തോടെ ഏക മകൾ നഷ്വയെ കുറിച്ചോർക്കുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദുഃഖം ഇരട്ടിയാകുകയാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇപ്പോൾ നഷ്വയെ തനിച്ചാക്കി നൗഷാദ് കൂടി യാത്രയായിരിക്കുന്നു.

ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ ഈ ഇരട്ട ദുരന്തം 13കാരിയായ നഷ്വയെ തളർത്തരുതേ എന്ന പ്രാർഥനയിലാണ് നൗഷാദിന്റെ സുഹൃത്തുക്കളും. നൗഷാദിന് അന്ത്യചുംബനം നൽകി വിട നൽകുന്ന നഷ്‌വയുടെ വിഡിയോ മലയാളികളെയാകെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു.

ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. രോഗങ്ങളോട് പൊരുതി കൊണ്ടിരിക്കെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് മരിച്ചത് നൗഷാദിനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്വ. ആ പ്രതീക്ഷകളാണ് ഇന്നലെ കെട്ടടങ്ങിയത്

More in Malayalam

Trending