ബിക്കിനി ചിത്രം വേണമെന്ന് ആരാധകന്; സൊനാക്ഷിയുടെ ആ മറുപടി ഞെട്ടിച്ചു
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ആസ്ക് മീ എനിത്തിംഗ് സെഷനില്‍ സൊനാക്ഷി നല്കിയ മറുപടികള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എന്ത് കഴിച്ചാലാണ് വണ്ണം കുറയുക എന്ന ഒരാളുടെ പരിഹാസ ചോദ്യത്തിന് സൊനാക്ഷി നല്കിയ മറുപടി വായു കഴിക്കൂവെന്നായിരുന്നു. പിന്നാലെ ഒരാള്‍ താരത്തോട് കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇയാളോട് പറ്റില്ലെന്ന് സൊനാക്ഷി പറഞ്ഞു.
അടുത്തതായി മറ്റൊരു ചോദ്യമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. താരത്തോട് ഇയാള്‍ ചോദിച്ചത് ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു. ഇത്തവണ രസകരമായൊരു മറുപടിയായിരുന്നു സൊനാക്ഷി നല്‍കിയത്. ബിക്കിനിയുടെ ഒരു ചിത്രമായിരുന്നു സൊനാക്ഷി മറുപടിയായി നല്‍കിയത്.
ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയിലൂടെയാണ് താരം അവസാനമായി സ്ക്രീനിലെത്തിയത്. നിലവില്‍ തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സൊനാക്ഷി ഇപ്പോള്‍. റീമ കഗ്ട്ടിയും രുചിക ഒബ്റോയിയും സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഡിജിറ്റല്‍ അരങ്ങേറ്റം.
