അവളെ ചെറുപ്പത്തില്‍ കുറെ എടുത്തു നടന്നിട്ടുണ്ട്; പക്ഷെ തന്റെ സിനിമയിൽ നായികയായി കല്യാണിയെ തിരഞ്ഞെടുത്തതിന് പിന്നിൽ മറ്റൊരു സത്യമുണ്ട്; വിനീത് ശ്രീനിവാസന് പറയുന്നു !
അവളെ ചെറുപ്പത്തില്‍ കുറെ എടുത്തു നടന്നിട്ടുണ്ട്; പക്ഷെ തന്റെ സിനിമയിൽ നായികയായി കല്യാണിയെ തിരഞ്ഞെടുത്തതിന് പിന്നിൽ മറ്റൊരു സത്യമുണ്ട്; വിനീത് ശ്രീനിവാസന് പറയുന്നു !
അവളെ ചെറുപ്പത്തില്‍ കുറെ എടുത്തു നടന്നിട്ടുണ്ട്; പക്ഷെ തന്റെ സിനിമയിൽ നായികയായി കല്യാണിയെ തിരഞ്ഞെടുത്തതിന് പിന്നിൽ മറ്റൊരു സത്യമുണ്ട്; വിനീത് ശ്രീനിവാസന് പറയുന്നു !
ഒരു ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന് സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവർ ഒന്നിക്കുന്ന ഹൃദയത്തിലെ കല്യാണിയെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് കല്യാണിയെ കുറിച്ചും ഹൃദയത്തെ കുറിച്ചും തുറന്നു സംസാരിച്ചത്. കല്യാണിയെ കുട്ടിക്കാലം തൊട്ടേ അറിയാമെന്നാണ് വിനീത് പറയുന്നത്. ഹൃദയത്തിലെ കഥാപാത്രത്തിന് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖം വേണമെന്നുണ്ടായിരുന്നെന്നും അങ്ങനെയാണ് കല്യാണിയിലേക്കെത്തിയതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
കല്യാണിയെ കുട്ടിക്കാലം തൊട്ടേ അറിയാം. പ്രിയനങ്കിള്‍ പണ്ട് ചെന്നൈയിലെ ഹഡോസ് റോഡിലുള്ള വന്ദനാ ടവേഴ്സ് എന്ന ഫ്ളാറ്റില്‍ താമസിച്ചിരുന്ന സമയത്ത് അച്ഛനും അതേ ബില്‍ഡിങ്ങില്‍ ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ കല്യാണിയെ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട്. അവള് കുട്ടിയായിരുന്നപ്പോള്‍ എടുത്ത് നടന്നിട്ടുണ്ട്.
ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖമുള്ള ഒരാളാകണം സിനിമയില്‍ വേണ്ടതെന്ന നിര്‍ബന്ധമാണ് കല്യാണിയിലെത്തിച്ചത്. വേറെ ഒരു ഓപ്ഷനും ഞാന്‍ ആലോചിച്ചിട്ടില്ല.
2019ല്‍ ഞാന്‍ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും ചെയ്തിട്ടില്ല. കല്യാണിയുടെ ഒരു തെലുങ്ക് സിനിമയും മറ്റൊരു സിനിമയിലെ പാട്ടുകളുമേ ഞാന്‍ കണ്ടിട്ടുള്ളു. മലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്ക്,’ വിനിത് ശ്രീനിവാസന് പറഞ്ഞു.
ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി....
കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്....
ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...