Connect with us

അഭിനയവും നിർമ്മാണവും പോലെ തന്നെ മറ്റൊരു തീവ്രമായ ആഗ്രഹമുണ്ട്, 5 കൊല്ലം മുന്‍പ് തുടങ്ങിയിരുന്നെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍!

Malayalam

മലയാളി യുവ നായകന്മാർക്കിടയിൽ പെട്ടന്നുതന്നെ സ്ഥാനം നേടിയെടുത്ത പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിങ് എന്ന സിനിമയിലെ മുഴുനീള കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത ഉണ്ണിയ്ക്ക് തുടർന്നും കൈനിറയെ സിനിമകൾ ലഭിച്ചിരുന്നു .

ഇപ്പോഴിതാ, സിനിമ നടനാകുക സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ തനിക്ക് സിനിമ സംവിധാനം ചെയ്യാനും തീവ്രമായ ആഗ്രഹം ഉണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കാരണം അതിലൂടെ കുറച്ച് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നത് വലിയ കാര്യമാണെന്നും ഉണ്ണി പറഞ്ഞു.എന്നാല്‍ ഈ തീരുമാനം കുറച്ചു വൈകിയെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷെ 5 കൊല്ലം മുന്‍പ് തുടങ്ങിയിരുന്നെങ്കില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമാകുമായിരുന്നു. നമ്മുടെ മനസ്സില്‍ സത്യസന്ധമായ ആഗ്രഹമുണ്ടെങ്കില്‍ അത് വെച്ച് താമസിപ്പിക്കരുത്.

അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനും പാടില്ല. എത്രയും നേരത്തെ അത് പ്രാവര്‍ത്തികമാക്കണം. ചെറുപ്രായത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടത്. ഒരുപക്ഷെ തീരുമാനം തെറ്റിയാലും തിരികെ എത്താന്‍ അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ സംവിധാനം ചെയ്യുക എന്ന തീവ്രമായ ആഗ്രഹം ഉണ്ട്. തീര്‍ച്ചയായും അതും ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തി എന്ന നിലയില്‍ ഒരുപാട് മാറ്റം കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ എനിക്ക് സംഭവിച്ചു, സിനിമയോടുള്ള വീക്ഷണത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

about unni mukundan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top