Malayalam
ഉര്‍വശി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു കുട്ടിയമ്മയുടേത്; എന്നാൽ ആ നറുക്ക് തനിക്ക് വീണത് ഇങ്ങനെയാണ്; മഞ്ജു പിളളയുടെ വെളിപ്പെടുത്തൽ!
ഉര്‍വശി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു കുട്ടിയമ്മയുടേത്; എന്നാൽ ആ നറുക്ക് തനിക്ക് വീണത് ഇങ്ങനെയാണ്; മഞ്ജു പിളളയുടെ വെളിപ്പെടുത്തൽ!
മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് മഞ്ജു പിളള. കോമഡി റോളുകളിലൂടെയായിരുന്നു മഞ്ജു പിളളയെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി മിനി സ്‌ക്രീന്‍ ആരാധകരുടെ മനസില്‍ ചേക്കേറിയ താരം ഇപ്പോള്‍ ഹോം സിനിമയിലെ കുട്ടിയമ്മയായി സിനിമാ പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുത്തിരിക്കുകയാണ്.
റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘ഹോം’. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തിയ ഈ ചിത്രത്തില്‍ കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു പിളള അവതരിപ്പിച്ചത്. ഇന്ദ്രന്‍സിന്റെയും മഞ്ജു പിളളയുടെയും കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച സിനിമ കൂടിയാണ് ഹോം.
റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘ഹോം’. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തിയ ഈ ചിത്രത്തില്‍ കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു പിളള അവതരിപ്പിച്ചത്.
ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമാണിത്. ഇന്ദ്രന്‍സിന്റെയും മഞ്ജു പിളളയുടെയും കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച സിനിമ കൂടിയാണ് ഹോം. ഉര്‍വശി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെങ്കിലും കൊവിഡ് സമയമായതുകൊണ്ടാണ് അവര്‍ ചെയ്യാതിരുന്നതെന്നും താരം പറഞ്ഞു.
രണ്ടാഴ്ചത്തെ ക്വാറന്റീന്‍ മാനദണ്ഡങ്ങളൊക്കെ പൂര്‍ത്തിയാക്കാനുളള സമയം ഉര്‍വശിക്കില്ലായിരുന്നെന്നും അതുകൊണ്ട് ആ നറുക്ക് തനിക്ക് വീണതാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. തനിക്കായിരുന്നു കുട്ടിയമ്മയാകാന്‍ യോഗമുണ്ടായിരുന്നതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും മഞ്ജു പറയുന്നു.
മറ്റു പല മുന്‍നിര താരങ്ങളും കുട്ടിയമ്മയെ നിരസിച്ചതിനു ശേഷമാണ് മഞ്ജുവിലേക്ക് ആ കഥാപാത്രം എത്തിയതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും പറഞ്ഞിരുന്നു. കരച്ചിലും ചിരിയും നൊസ്റ്റാള്‍ജിയയും വീടിനെപ്പറ്റിയുളള ഓര്‍മകളുമെല്ലാം ഹോം എന്ന സിനിമ കാണുമ്പോള്‍ പ്രേക്ഷകരില്‍ വന്നു നിറയും.
മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും മനുഷ്യരെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നും എങ്ങനെയാണ് ഡിസ്‌കണക്ട് ചെയ്യുന്നതെന്നും അത് ഉപേക്ഷിക്കലോ ഉപയോഗം കുറക്കലോ ആണ് നമ്മളെല്ലാവരും ചെയ്യേണ്ടത് എന്നുമാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്.ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യാണ് മഞ്ജു പിളളയുടേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം.
about urvashi