Connect with us

തിരുവോണത്തിൽ വമ്പൻ സർപ്രൈസുമായി സൂരജ്; സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധിക!

Malayalam

തിരുവോണത്തിൽ വമ്പൻ സർപ്രൈസുമായി സൂരജ്; സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധിക!

തിരുവോണത്തിൽ വമ്പൻ സർപ്രൈസുമായി സൂരജ്; സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധിക!

‘പാടാത്ത പൈങ്കിളി’ എന്ന ഒറ്റ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങളാൽ ഇടക്ക് വെച്ചു പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.

ഇപ്പോഴിതാ സൂരജിന്റെ ഓണം സ്പെഷ്യൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കസവു മുണ്ടും കറുത്ത ഷർട്ടും അണിഞ്ഞുള്ള പുതിയ ഓണചിത്രങ്ങളാണ് സൂരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചരിക്കുന്നത്. സൂരജിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധിപേരാണ് ഫൊട്ടോക്ക് കമന്റ് ചെയ്യുന്നത്. അതിനിടയിൽ ഒരു ആരാധികയുടെ ചോദ്യം ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ്. ചിലർ എന്ത് ഭംഗിയാണ് കാണാൻ എന്നെല്ലാം സൂരജിനോട് ചോദിക്കുന്നുണ്ട്. നിരവധി പേർ താരത്തിന് ഓണാശംസകളും നൽകിയിട്ടുണ്ട്.

സീരിയലിൽ നിന്നും മാറിയ ശേഷം സൂരജ് ഈയിടക്ക് ലൈവിൽ വന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അഭിനയമേഖലയിൽ സജീവമായിരുന്നശേഷം വീട്ടിൽ വെറുതെ ഇരിക്കേണ്ടി വന്നത് വിഷമമുളള കാര്യമായിരുന്നെന്ന് സൂരജ് വീഡിയോയിൽ പറഞ്ഞു. എത്ര ചിരിച്ചാലും ഉളളിന്റെ ഉളളിൽ വലിയ വിഷമമായിരുന്നു. നമ്മളെ സ്ക്രീനിൽ കണ്ടശേഷം ആ സ്‌ക്രീനില്‍ നിന്നും പുറത്തിറങ്ങി പിന്നെ ആ സ്‌ക്രീന്‍ നോക്കുമ്പോള്‍ വിഷമം തന്നെയാണ്. പക്ഷേ, താനതല്ലൊം പോസിറ്റീവായി കണ്ടുവെന്ന് സൂരജ് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ഫീൽഡിലേക്ക് ഇറങ്ങാനുളള ശ്രമങ്ങൾ നടത്തി. ചിലരെ അതിനായി വിളിച്ചിരുന്നു. ആ സമയത്താണ് പ്രതീക്ഷിക്കാതൊരു കോൾ വന്നത്. പരസ്യത്തിലേക്കുളള അവസരമായിരുന്നു. അതിനായി ഒരാളെ കാണാൻ ചെന്നപ്പോൾ തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നഷ്ടമായി. അതോടെയാണ് ഡയറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് സൂരജ് പറയുന്നു.

ആ സംഭവത്തിനുശേഷം ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി. ആ അവസരം ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും തന്റെ വലിയ ഫ്‌ളക്‌സൊക്കെ വന്നേനെയെന്നും സൂരജ് പറഞ്ഞു. ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് തന്റേതെന്നും വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലില്‍ കൊണ്ടുപോവുന്നതുകൊണ്ടാണെന്നും സൂരജ് പറയുന്നു.

about sooraj sun

More in Malayalam

Trending

Recent

To Top