Connect with us

മലയാള സിനിമയിൽ പുത്തൻ സിനിമാസ്കോപ്പ് പരീക്ഷണവുമായി ഒരു സംഗീത ആൽബം; സന്തോഷ് കീഴാറ്റൂരിന്റെ ” ഈ പൊന്നോണ നാളിൽ” ഓണപ്പാട്ട് ചിത്രീകരിച്ചത് വേറിട്ട ചിത്രീകരണ രീതിയിൽ!

Music Albums

മലയാള സിനിമയിൽ പുത്തൻ സിനിമാസ്കോപ്പ് പരീക്ഷണവുമായി ഒരു സംഗീത ആൽബം; സന്തോഷ് കീഴാറ്റൂരിന്റെ ” ഈ പൊന്നോണ നാളിൽ” ഓണപ്പാട്ട് ചിത്രീകരിച്ചത് വേറിട്ട ചിത്രീകരണ രീതിയിൽ!

മലയാള സിനിമയിൽ പുത്തൻ സിനിമാസ്കോപ്പ് പരീക്ഷണവുമായി ഒരു സംഗീത ആൽബം; സന്തോഷ് കീഴാറ്റൂരിന്റെ ” ഈ പൊന്നോണ നാളിൽ” ഓണപ്പാട്ട് ചിത്രീകരിച്ചത് വേറിട്ട ചിത്രീകരണ രീതിയിൽ!

മലയാള സിനിമയിൽപ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്കോപ്പ് പരീക്ഷണവുമായി ” ഈ പൊന്നോണ നാളിൽ ” എന്ന സംഗീത ആൽബം പുറത്തിറങ്ങി. സിനിമാസ്കോപ്പിൽ വരുന്ന അനുപാത വ്യത്യാസങ്ങൾ മലയാള സിനിമയിൽപ്പോലും പരീക്ഷിച്ചിട്ടില്ലാത്ത സമയത്ത് ഒരു ഓണം പാട്ടിലൂടെ അത് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ” ഈ പൊന്നോണ നാളിൽ ” എന്ന അൽബത്തിന്റെ സംവിധായകൻ ലൈനോജ്‌ റെഡ്‌ഡിസൈൻ.

സന്തോഷ് കീഴാറ്റൂർ അഭിനയിച്ച , യഥാർഥ സംഭവകഥ പ്രമേയമാക്കിയ ഈ ആൽബം സിനിമ സ്കോപ്പിന്റെ പുതിയ സാധ്യതകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് മലയാള സിനിമ മേഖലയിൽ പരസ്യകല നിർവഹിക്കുന്ന ലൈനോജ്‌ റെഡ്‌ഡിസൈൻ ആണ്.

കഥകളിയും,ഓണപ്പൊട്ടനും, പുലികളിയും , കുമ്മാട്ടികളിയുമൊക്കെ ഒട്ടനവധി ആൽബങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും “ഈ പൊന്നാണ നാളിൽ ” നമുക്ക് ലഭിക്കുന്ന അനുഭവതലം അതൊന്നു വേറെതന്നെയാണ് . കലയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് കഥാപാത്രങ്ങളുടെതായ വൈകാരിക തലങ്ങളിലേക്കാണ്.

ലളിതമായ വരികൾ കൊണ്ടും മികച്ച സംഗീതം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി . ശ്യാം കങ്കാളിൽ എഴുതിയ വരികൾക്ക് ജോയ് ജോസ് പീറ്റർ ഈണമിട്ടിരിക്കുന്നു. അഞ്ജു ജോസഫും ജോയ് ജോസ് പീറ്ററും ചേർന്നാണ് പാടിയിരിക്കുന്നത്

സന്തോഷ് കീഴാറ്റൂർ , ജ്യുവൽ ബേബി , ഷൈനസ് ഇല്യാസ് , മാത്യു ജോട്ടി , മാസ്റ്റർ ജഹിയേൽ ജോ ബിനിൽ, മാസ്റ്റർ ജോഷ്വ ജോസഫ് എൽദോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു

ആവർത്തന വിരസമായ ഓണ അൽബക്കാഴ്ചകളിൽ നിന്നും വേറിട്ടൊരു കാഴ്ച വിരുന്നാണ് ഈ ആൽബം സമ്മാനിക്കുന്നത്. ചിത്രീകരണ മികവ് ആൽബം കാണുന്നതിലുപരി ഒരു സിനിമ കണ്ട പ്രതീതിയാണ് നൽകുന്നത്.

‘ ജാങ്കോ സ്പേസ് ‘ യൂട്യൂബ് ചാനലിലൂടെ ഓഗസ്റ് 17 ന് റിലീസ് ചെയ്ത “ഈ പൊന്നോണ നാളിൽ ” പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

കലാസംവിധാനം ഒരുക്കിയത് സുരേഷ് കലാപൂർവ്വ . ഈ സംഗീത ആൽബത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ് , ചിത്രസംയോജനം സച്ചിൻ സത്യ. നിർമ്മാണം സൂന അരുൺ.

മേക്കപ്പ് മനോജ് അങ്കമാലി .വസ്ത്രാലങ്കാരം ജയരാജ് വാടാനാംകുറിശ്ശി . ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഇർഫാൻ മുഹമ്മദ് , അനു അനിൽ. പ്രോഗ്രാമർ അനീഷ് രാജു. സ്റ്റിൽസ് ദിലീഷ് മുല്ലശ്ശേരി ,സജീവ് ചന്ദ്രൻ . ടൈറ്റിൽ ഡിസൈൻ ഹരിൺ കൈരളി പുന്നപ്ര .

Continue Reading
You may also like...

More in Music Albums

Trending

Recent

To Top