Connect with us

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നാകുന്നു; നടി റോഷ്നയും കിച്ചുവും വിവാഹിതരാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു

Malayalam

മലയാള സിനിമയിലേക്ക് വീണ്ടും ഒരു താരദമ്പതികൾ കൂടി. നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമാ മാതാ പള്ളിയിൽ വച്ചാണ് ചടങ്ങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ നിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്

വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top