Connect with us

ഫോൺ മോഷണം; സൂര്യയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങി നീതുവും റാണിയമ്മയും ; റിഷിയ്ക്ക് പോലും രക്ഷിക്കാനാകാത്ത അവസ്ഥയിലേക്ക് സൂര്യ ; നെഞ്ചിടിപ്പോടെ കൂടെവിടെ ആരാധകർ !

Malayalam

ഫോൺ മോഷണം; സൂര്യയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങി നീതുവും റാണിയമ്മയും ; റിഷിയ്ക്ക് പോലും രക്ഷിക്കാനാകാത്ത അവസ്ഥയിലേക്ക് സൂര്യ ; നെഞ്ചിടിപ്പോടെ കൂടെവിടെ ആരാധകർ !

ഫോൺ മോഷണം; സൂര്യയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങി നീതുവും റാണിയമ്മയും ; റിഷിയ്ക്ക് പോലും രക്ഷിക്കാനാകാത്ത അവസ്ഥയിലേക്ക് സൂര്യ ; നെഞ്ചിടിപ്പോടെ കൂടെവിടെ ആരാധകർ !

കൂടെവിടെ പരമ്പരയുടെ ഇന്നത്തെ പുത്തൻ എപ്പിസോഡിൽ സൂര്യ വലിയൊരു ചതിയിലേക്കാണ് പോകുന്നത്. വരുണിന്റെ ഫോൺ കാണാതെ പോയിരിക്കുന്നു എന്ന പരാതിയുമായി നീതു റാണിയമ്മയുടെ അടുത്തെത്തിയിരിക്കുകയാണ്. വരുണിന്റെ ഫോൺ നഷ്ടപ്പെട്ടതിന് കംപ്ലയിന്റ് കൊടുക്കാൻ എത്തിയത് നീതു ആണെന്നത് തന്നെ അവിടെ ഹൈലൈറ്റാണ്. അതുകൊണ്ടുതന്നെ റാണിയമ്മ എടുത്തുചോദിച്ചു ഇത് ആരുടെ ബുദ്ധിയാണ് എന്ന് . അപ്പോൾ കുഞ്ഞി തന്നെ അവിടെ നിന്ന് കഥ തിരക്കഥയൊക്കെ നീതുവിന്റെയും നിമയുടേതും തന്നെയാകും എന്ന് പറയുകയാണ്. ഏതായാലും റാണിയമ്മയ്ക്ക് അത് നല്ലപോലെ ഇഷ്ടായി.

ഈ ബുദ്ധി രണ്ടെണ്ണവും പഠനത്തിൽ കാണിച്ചിരുന്നെങ്കിൽ ആ സൂര്യ കൈമൾ കോളേജിൽ സ്റ്റാർ ആകില്ലായിരുന്നു എന്നാണ് റാണിയമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഇതൊക്കെ കേട്ട് നല്ല പെർഫെക്റ്റ് ചിരിയോടെ നീതുവും നിമയും നിൽക്കുന്നുണ്ട്. റാണിയമ്മയോട് പോലും ആലോചിക്കാതെ ഇതൊക്കെ ഒപ്പിച്ചു വച്ചതിനെ വെറുതെ ഒന്ന് ശാസിച്ചിട്ട് എല്ലാവരും കൂടി അടുത്ത ഗൂഢാലോചന നടത്തുകയാണ്.

അങ്ങനെ ആ കംപ്ലയിന്റ് സൂര്യയ്ക്ക് എതിരെയുള്ള ആയുധമായി. ഇങ്ങനെയൊന്ന് സംഭവിച്ചത് നന്നായെന്നും ഇതുലൂടെ സൂര്യയെ ആ ക്യാംപസിൽ നിന്നും വേരോടെ പുഴുതെറിയാൻ അധിക്കുമെന്നുമൊക്കെ റാണിയമ്മ കണക്കുകൂട്ടുന്നുണ്ട്.

ഇതിനിടെ മിത്രയുടെ രംഗപ്രവേശമാണ് . ഇനി മിത്ര ചേച്ചി മിത്ര ടീച്ചറാണ്. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയതിനെ കുറിച്ച് മിത്ര അവിടെ ചോദിക്കുന്നുണ്ട്. ഒന്ന് പതറിയെങ്കിലും റാണിയമ്മ അതങ്ങ് സംസാരിച്ചൊതുക്കുന്നുണ്ട്. പിന്നവിടെ അനുഗ്രഹം കൊടുക്കലൊക്കെ നടക്കുന്നുണ്ട്. ആദ്യമായി പഠിപ്പിക്കാൻ തുടങ്ങുകയല്ലേ…

അതിനുശേഷം സൂര്യയുടെ അടുത്തേക്ക് സന ഓടിവരുന്നതാണ് കാണിക്കുന്നത്. വരുണും ടീമും സൂര്യയ്‌ക്കെതിരെ പണി തുടങ്ങിയതായിട്ട് സന സൂര്യയെ അറിയിക്കുന്നുണ്ട്. അപ്പോഴും സൂര്യ കൂളായിട്ട് “എന്ത് പണി, അവരുടെ ഫോൺ എന്റെ കയ്യിലല്ലേ. പിന്നെന്ത് പണി എന്നാണ് ചോദിക്കുന്നത്”. പക്ഷെ അതാണ് പണി എന്നൊന്നും സൂര്യ ചിന്തിക്കുന്നില്ല. എന്നാൽ, അത് സന പറഞ്ഞുകൊടുക്കുന്നുണ്ട്.

ബാക്കി കേൾക്കാൻ വീഡിയോ കാണുക !

about koodevide

More in Malayalam

Trending

Recent

To Top