Connect with us

പ്രണയം ഉണ്ട്,വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ല, ഒരേ പ്രായം ആണ്, പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക! കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക; അനാര്‍ക്കലി മരിക്കാര്‍

Malayalam

പ്രണയം ഉണ്ട്,വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ല, ഒരേ പ്രായം ആണ്, പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക! കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക; അനാര്‍ക്കലി മരിക്കാര്‍

പ്രണയം ഉണ്ട്,വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ല, ഒരേ പ്രായം ആണ്, പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക! കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക; അനാര്‍ക്കലി മരിക്കാര്‍

വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ മലായാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം നിരവധി നല്ല കഥാപാത്രങ്ങളാണ് ചെയ്തത്. ഉയരെ എന്ന ചിത്രത്തിലെ അനാര്‍ക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.

പറയാം നേടാം ഷോയിൽ പങ്കെടുക്കാൻ എത്തിയ അനാർക്കലി എംജി ശ്രീകുമാറുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

തനിക്ക് ഒരു പ്രണയം ഉണ്ടെന്നും എന്നാൽ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ലെന്നും അനാർക്കലി പറയുന്നു. അദ്ദേഹം ജോലി ചെയ്യുകയാണ് ഡൽഹിയിൽ. ഇത്രയും ദൂരെയൊ എന്ന എംജിയുടെ ചോദ്യത്തിന് ഒരുമിച്ചു പഠിച്ചവർ ആണ്. ഒരേ പ്രായം ആണ് എന്ന മറുപടിയാണ് അനാർക്കലി നൽകിയത്. കെട്ടും എന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല കെട്ടണം എന്ന ഉറപ്പ് ഇല്ലല്ലോ എന്ന മറുപടിയാണ് നടി നൽകിയത്.

പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക. അയാളിപ്പോൾ കേരളത്തിൽ തന്നെയുണ്ട് വർക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങൾ കാണാറുണ്ട്. നമ്മൾ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാൻ കൊടുക്കും, അവൻ സമ്പാദിക്കാൻ വരുന്നേ ഉള്ളൂ. ഞാൻ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന മറുപടിയും അനാർക്കലി നൽകി.

പരസ്പരം വഴക്കുണ്ടാക്കാറുണ്ടെന്നും, വഴക്കില്ലാത്ത റിലേഷൻഷിപ്പ് ഇല്ലല്ലോ എന്നും അനാർക്കലി പറയുന്നു. ചെറിയ കാര്യങ്ങൾക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നതെന്നും, വേറെ ചെക്കന്മാരെ നോക്കുമ്പോൾ ആണ് വിഷയം ഉണ്ടാകുന്നത് എന്ന മറുപടി നൽകുന്നു. വെറുതെ ഇരിക്കുമ്പോൾ ഞാൻ കണ്ണിൽ കണ്ട ആൺപിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുൽഖർ സൽമാനെ പോലെ അതേ രൂപത്തിലുള്ള ഒരാൾ വന്നാൽ അയാളെ നോക്കും എന്നാൽ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ല എന്നും നടി പറയുന്നു.

ഞാനും ഉപേക്ഷിക്കില്ല, അവനും എന്നെ ഉപേക്ഷിക്കില്ല. ആരെങ്കിലുമായി ഒരു ബന്ധം ഉണ്ടായാലും അത് വെറും കമ്പനി മാത്രം ആയിരിക്കും അല്ലാതെ വിവാഹം കഴിക്കാനുള്ള ബന്ധം ഉണ്ടാവുകയില്ല എന്നും എംജിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി അനാർക്കലി നൽകുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top