Connect with us

മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തിരിച്ചറിഞ്ഞു, ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദി എന്ന് ഉദ്ദേശിച്ചത് നാദിര്‍ഷയെയാണോ എന്ന് കമന്റ്; മറുപടിയുമായി ജൂഡ്

Malayalam

അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ കലാസാംസ്‌കാരിക രംഗങ്ങളിലുള്ള നിരവധി പേര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖം മൂടിയണിഞ്ഞ വര്‍ഗീയവാദി എന്നുദ്ദേശിച്ചത് സംവിധായകന്‍ നാദിര്‍ഷയെ ആണോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്ന്. ഇതിന് മറുപടിയുമായി ജൂഡും രംഗത്തെത്തി. നദിര്‍ഷാ ഇക്കയെ താങ്കള്‍ക്ക് അറിയാത്തത് കൊണ്ടാണ്. അദ്ദേഹം ശുദ്ധനായ നല്ലൊരു സഹൃദയനാണ്. ഈശോ എന്ന പേരിട്ടാല്‍ എന്താണ് കുഴപ്പം?എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top