Connect with us

ബിഗ് ബോസിലെ ഓര്‍മ്മയ്ക്കായാണ് ഞങ്ങള്‍ ഈ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചത്! ലാലേട്ടന്റെ ആ സമ്മാനം!പുതിയ വീട്ടിലേക്ക് മാറുമ്പോൾ കൊണ്ടുപോകുമെന്ന് സജ്നയും ഫിറോസും

Malayalam

ബിഗ് ബോസിലെ ഓര്‍മ്മയ്ക്കായാണ് ഞങ്ങള്‍ ഈ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചത്! ലാലേട്ടന്റെ ആ സമ്മാനം!പുതിയ വീട്ടിലേക്ക് മാറുമ്പോൾ കൊണ്ടുപോകുമെന്ന് സജ്നയും ഫിറോസും

ബിഗ് ബോസിലെ ഓര്‍മ്മയ്ക്കായാണ് ഞങ്ങള്‍ ഈ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചത്! ലാലേട്ടന്റെ ആ സമ്മാനം!പുതിയ വീട്ടിലേക്ക് മാറുമ്പോൾ കൊണ്ടുപോകുമെന്ന് സജ്നയും ഫിറോസും

രണ്ടു പേരാണെങ്കിലും ഒരു മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഫിറോസും സജ്‌നയും ബിഗ് ബോസ് മലയാളം സീസണ്‍ 3 യിൽ മത്സരിച്ചത്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന നാള്‍ മുതല്‍ തന്നെ ഫിറോസും സജ്‌നയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരേയും പുറത്തേക്ക് അയക്കുകയായിരുന്നു.

ബിഗ് ബോസ് വീടിന് പുറത്ത് വന്ന ശേഷം എല്ലാവരുമായി അടുപ്പം സൃഷ്ടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന ഫിറോസിനേയും സജ്‌നയെയുമാണ് കണ്ടത്.

ഇപ്പോൾ ഇതാ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസില്‍ നിന്നും ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് സജ്‌നയും ഫിറോസും. ബിഗ് ബോസിനേയും ലാലേട്ടനേയും ഞങ്ങള്‍ മറക്കില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

ബിഗ് ബോസിലെ ഓര്‍മ്മയ്ക്കായാണ് ഞങ്ങള്‍ ഈ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചത്. ബിഗ് ബോസില്‍ മിക്‌സിയൊന്നും ഉപയോഗിക്കാനാവുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ലാലേട്ടന്‍ അരകല്ല് സമ്മാനമായി തന്നത്. അതാണ് ഈ കാണുന്നത്. മിക്‌സിയുടെ ഡെമോ മാത്രമേയുള്ളൂ. സൗണ്ട് പ്രശ്‌നം വരുന്നതിനാലാണ് ഉപയോഗിക്കാനാവാത്തത്. ഈ അരകല്ല് ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുമ്പോഴും കൊണ്ടുപോവും.

അനൂപിന് നല്ല കൈപ്പുണ്യമാണ്. എല്ലാം വിജയിക്കും, അവന് നല്ല കൈപ്പുണ്യമുണ്ട്. മജ്‌സിയയും നന്നായി ഫുഡുണ്ടാക്കും. റംസാനും അവന് അറിയാവുന്ന ഐറ്റംസ് നന്നായുണ്ടാക്കും. ഒരു മുട്ട കൊണ്ട് 10 ഓംലെറ്റ് ഉണ്ടാക്കും. സഹതാരങ്ങള്‍ സമ്മാനിച്ച പോസ്റ്ററുകളും ഓട്ടഗ്രാഫുകളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. പനിഷ്‌മെന്റായി ലാലേട്ടന്‍ നല്‍കിയ മാസ്‌ക്കിനെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. എനിക്ക് വേണ്ടിയാണ് ഇവളും മാസ്‌ക്ക് വെക്കേണ്ടി വന്നത്. ഞാന്‍ അതൊരു ക്രഡിറ്റായാണ് കണ്ടത്.

സംഭാഷണം കുറച്ച് കുറയ്ക്കൂ, മറ്റുള്ളവര്‍ക്കും അവസരം കൊടുക്കൂയെന്നാണ് പറഞ്ഞത്. മാസ്‌കിലെ അപായം എന്ന് സൂചിപ്പിച്ചതിനര്‍ത്ഥം ഇടവകയിലെ കുഞ്ഞാട് എന്നല്ല, പലരും അന്ന് എന്നെ ഉപദേശിക്കാന്‍ വന്നിരുന്നു. അന്ന് ഉപദേശിക്കാന്‍ വന്നവരോടെല്ലാം ഞാന്‍ ഇത് തന്നെയാണ് പറഞ്ഞത്. എനിക്ക് എനര്‍ജി കൂടുകയായിരുന്നു. ഞാന്‍ അതിനെ പോസിറ്റീവായാണ് കണ്ടതെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top