Connect with us

ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല; ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു; നടി ഷീലയെ അനുകരിക്കുന്ന മിമിക്രി താരങ്ങൾക്കെതിരെ ജയറാം!

Malayalam

ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല; ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു; നടി ഷീലയെ അനുകരിക്കുന്ന മിമിക്രി താരങ്ങൾക്കെതിരെ ജയറാം!

ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല; ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു; നടി ഷീലയെ അനുകരിക്കുന്ന മിമിക്രി താരങ്ങൾക്കെതിരെ ജയറാം!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തി വളരെ പെട്ടന്നുതന്നെ അഭിനയത്തിൽ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തി കൂടിയാണ് ജയറാം. ഇപ്പോഴിതാ തന്നെ കുറിച്ച് നടി ഷീല പറയാറുള്ള രസകരമായ ഒരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജയറാം . ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മറുപടി പറയുന്നത്.

ഷീലാമ്മ എന്താണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ലെന്നാണ് ജയറാം പറയുന്നത്. അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ എന്നും ജയറാം ചോദിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരുന്ന ഒരാള്‍ തന്നെ പരാമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണെന്നും ജയറാം പറയുന്നു.

സത്യന്‍ മാസ്റ്ററും നസീര്‍ സാറുമൊക്കെ നായകന്‍മാരാണ്. പക്ഷേ അവരുടെയൊക്കെ നടുവില്‍ ഷീലാമ്മ എത്ര വര്‍ഷമാണ് ഹിറ്റ് നായികയായി തകര്‍ത്തത്. തനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയാണ് ഷീലയെന്നും അവരുടെ ഓരോ ചലനങ്ങളും ഡയലോഗുകളും തനിക്കിഷ്ടമാണെന്നും ജയറാം പറഞ്ഞു. ഇതിനിടെ ഷീലാമ്മയടക്കമുള്ള ചില താരങ്ങളെ മോശമായി അനുകരിക്കുന്ന ചിലര്‍ക്കെതിരെയും ജയറാം വിമര്‍ശനം ഉന്നയിച്ചു.

പുതു തലമുറയിലെ ചിലര്‍ ഷീലയേയും സത്യന്‍ മാസ്റ്ററേയുമെല്ലാം അനുകരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഇത്രയും ഓവറായി ചെയ്യണ്ട കാര്യമുണ്ടോ എന്നും ജയറാം ചോദിച്ചു. ‘ഇവരൊന്നും പഴയ സിനിമകള്‍ കണ്ടിട്ടില്ല. ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു’, ജയറാം പറഞ്ഞു.

2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ‘മനസിനക്കരെ ‘യിലാണ് ജയറാമും ഷീലയും ഒന്നിച്ചഭിനയിച്ചത്. ആ സിനിമ ഏറെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കമല്‍ സംവിധാനം ചെയ്യുന്ന ‘മിഡില്‍ ക്ലാസ് ഫാമിലി ‘യാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

about jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top