Connect with us

നഷ്ട്ടങ്ങൾ മാത്രം സംഭവിച്ചു! ആ തെളിവുകൾ എന്റെ കയ്യിൽ മാത്രം! പോര് മുറുകുന്നു; ഇനി എന്തൊക്കെ കാണണം

Malayalam

നഷ്ട്ടങ്ങൾ മാത്രം സംഭവിച്ചു! ആ തെളിവുകൾ എന്റെ കയ്യിൽ മാത്രം! പോര് മുറുകുന്നു; ഇനി എന്തൊക്കെ കാണണം

നഷ്ട്ടങ്ങൾ മാത്രം സംഭവിച്ചു! ആ തെളിവുകൾ എന്റെ കയ്യിൽ മാത്രം! പോര് മുറുകുന്നു; ഇനി എന്തൊക്കെ കാണണം

വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ആക്ടിവിസ്റ് ദിയ സനയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ദിയ സനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങള്‍ക്ക് മറുപടിയുമായി ദിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എത്തുകയും ചെയ്തു . ഇപ്പോൾ ഇതാ രഹന ഫാത്തിമക്കെതിരെ ആഞ്ഞടിച്ച്‌ സുഹൃത്ത് ദിയസന രംഗത്ത് എത്തിയിരിക്കുന്നത്.

പലപ്പോഴും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. എന്റെ വ്യക്തി ജീവിതത്തിൽ രഹന കാരണം നഷ്ട്ടങ്ങൾ മാത്രമാണ് സംഭവിച്ചത്. ആ തിരിച്ചറിവ് വന്നതിനാൽ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ലെന്ന് ദിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പ് വായിക്കാം….

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്നം രഹനയ്ക്ക് പ്രശ്നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍ തീരുന്നതാണെങ്കില്‍ സന്തോഷം.. ഇവിടെ എന്റെ പ്രശ്നം നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന വിഷയങ്ങള്‍ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹനയുടെ പ്രശ്നങ്ങള്‍ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാല്‍ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവര്‍ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയില്‍ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാന്‍ നോക്കികണ്ടതാണ് എന്റെ തെറ്റ്. എന്റെ മാത്രം തെറ്റ്.. രഹനയുടെ പൊളിറ്റിക്സിനോട് എനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ല..

പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ ഞാന്‍ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോള്‍ അനേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ 14/10/ അവര്‍ ഒരു പോസ്റ്റിട്ടു.. അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലില്‍ കിടന്ന സമയത്ത് കുലുസിത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാന്‍ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..

അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ഒരാളില്‍ നിന്നും 10000 രൂപ വാങ്ങി അവര്‍ക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവര്‍ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാര്‍ട്ണര്‍ ആയ മനോജിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും… നേരില്‍ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യില്‍ ഉണ്ട്.. ആവശ്യക്കാരായ സുഹൃത്തുക്കള്‍ പേഴ്സണല്‍ വിളിച്ചാല്‍ അതൊക്കെ ബോധ്യപ്പെടുത്താം…

ഒരു കേസില്‍ ഞാന്‍ ജാമ്യത്തിന് നടക്കുന്നതിനാല്‍ വ്യക്തിവിരോധം തീര്‍ക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്ബോഴും എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്ന പോസ്റ്റ്‌ ഇട്ടിരുന്നു..

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്നം രഹനക് പ്രശ്നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍…

ഇവരുടെ ലൈഫില്‍ വല്ലതും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..
രഹനയോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാര്‍ട്ണര്‍ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റില്‍ അവര്‍ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും.. സത്യത്തില്‍ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീര്‍ക്കുന്നില്ല എന്ന് പറയുകയും കേസില്‍ പെട്ട സ്ത്രീകള്‍ക്ക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..

സത്യത്തില്‍ ഒരുപാട് വട്ടം ആലോചിച്ചു.. എന്താണ് ഇവര്‍ക്കെന്നോടുള്ള പ്രശ്നമെന്ന് .. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാല്‍ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം.. കാരണം ഞാന്‍ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് പ്രാധാന്യം ‌ കൊടുത്തു.. അത്കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തില്‍ ഇവര്‍ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. ആ തിരിച്ചറിവില്‍ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്.. ഇനി എന്നോട് ഇഷ്ടമുള്ളവര്‍ക് എന്റെ മുഖപുസ്തകത്തില്‍ തുടരാം.

More in Malayalam

Trending

Recent

To Top