Connect with us

ഒരു തുറന്നു പറച്ചില്‍ ആവശ്യമാണ്.. അതുകൊണ്ട് തന്നെ ഞാന്‍ തിരുവനന്തപുരത്തുണ്ട്.. എല്ലാ തെളിവുകളും സാക്ഷികളും എന്റെ പക്കലുണ്ട്.. വിവാദങ്ങൾക്ക് മറുപടിയുമായി ദിയ സന

Malayalam

ഒരു തുറന്നു പറച്ചില്‍ ആവശ്യമാണ്.. അതുകൊണ്ട് തന്നെ ഞാന്‍ തിരുവനന്തപുരത്തുണ്ട്.. എല്ലാ തെളിവുകളും സാക്ഷികളും എന്റെ പക്കലുണ്ട്.. വിവാദങ്ങൾക്ക് മറുപടിയുമായി ദിയ സന

ഒരു തുറന്നു പറച്ചില്‍ ആവശ്യമാണ്.. അതുകൊണ്ട് തന്നെ ഞാന്‍ തിരുവനന്തപുരത്തുണ്ട്.. എല്ലാ തെളിവുകളും സാക്ഷികളും എന്റെ പക്കലുണ്ട്.. വിവാദങ്ങൾക്ക് മറുപടിയുമായി ദിയ സന

വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ആക്ടിവിസ്റ് ദിയയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇവർക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ദിയ സന രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിയ ഇക്കാര്യം വ്യക്തമമാക്കിയത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു തുറന്നു പറച്ചിൽ ആവശ്യമാണ്.. അതുകൊണ്ട് തന്നെ ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട്.. ആരെയും മനഃപൂർവം ഉപദ്രവിക്കാനോ വ്യക്തിഹത്യ നടത്താനോ നിന്നിട്ടില്ല.. ഒരു പക്ഷെ പല ആരോപണങ്ങളും എനിക്ക് നേരെ വരുന്നത് എന്റെ ക്രഡിബിലിറ്റിയെ ഇല്ലാതാക്കാൻ വേണ്ടി മാത്രമാണ്.. എന്റെ വ്യക്തിജീവിതത്തിലെ കടന്നുകയറ്റങ്ങളാണ് പലതും ആരോപണങ്ങളായി വന്നിരുന്നത് അതുകൊണ്ട് മാത്രമാണ് പലപ്പോഴും പ്രതികരിക്കേണ്ടി വന്നത്…
നിങ്ങൾക്കോരോരുത്തർക്കും പുറത്തു പറഞ്ഞിട്ടില്ലാത്ത പല ശരിയും തെറ്റുമായ കാര്യങ്ങൾ ഉണ്ടാകും, എന്നെ സംബന്ധിച്ചു എന്റെ ജീവിതം എവിടെയും മറച്ചു വച്ചിട്ടുള്ള ഒന്നല്ല.. അതുകൊണ്ട് തന്നെ ചില വിശ്വാസവഞ്ചകരായ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള ഒരു അവസരമായിരുന്നു കഴിഞ്ഞു പോയ ഒന്നരമാസക്കാലം….
എന്റെ മകൻ,ഉമ്മ എന്നിവരടങ്ങുന്ന എന്റെ കുടുംബത്തെ മാനസികമായി തളർത്തിയ വിഷയമായിരുന്നു നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ചു എന്ന വ്യാജ ആരോപണം…
ഈ ആരോപണം തുടങ്ങിയത് എനിക്കെതിരെ നിലവിലുള്ള കേസ് വന്ന സമയം മുതലാണ്.. എന്തുകൊണ്ടാണ് കുഞ്ഞിന്റെ അമ്മയായ കവിത എന്ന സ്ത്രീ ഇത്തരത്തിൽ ഒരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എന്ന് അറിയില്ല..


ഒരാൾ ഈ ആരോപണം പൊതുവിടങ്ങളിൽ ഉന്നയിക്കുന്നതിൽ വല്ല കഴമ്പുമുണ്ടോ? അല്ലെങ്കിൽ കവിത അറിഞ്ഞിട്ടാണോ ഇങ്ങനൊരു ആരോപണം ആ വ്യക്തി ഉന്നയിക്കുന്നത് എന്നറിയാൻ ഈ വിഷയം അറിഞ്ഞപ്പോൾ തന്നെ ഞാൻ കവിതയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നാൽ അവർ എന്റെ call എടുത്തിരുന്നില്ല, തുടർന്ന് വാട്സാപ്പിൽ മെസ്സേജ് അയച്ചപ്പോൾ എന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കട്ടി എനിക്ക് മറുപടി അയക്കുകയും ചെയ്തു…
എന്നോട് ഇങ്ങനെ മറുപടി പറഞ്ഞിട്ടും തൊട്ടടുത്ത ദിവസങ്ങളിൽ കവിത എനിക്ക് ജാമ്യം നൽകരുത് എന്ന രീതിയിൽ കോടതിയെ സമീപിക്കുകവരെയുണ്ടായി…


ഇത്രയും നാളില്ലാത്ത പരാതി ഇപ്പോൾ എങ്ങനെ ഉണ്ടായി ? ഇതിന്റെ പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് ?. കവിതക്കു എന്നോട് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകേണ്ട ഒരു വിഷയവും എന്റെ അറിവിൽ ഇല്ല എന്നിട്ടും എന്തുകൊണ്ട് കവിത എനിക്കെതിരെ പരാതി നൽകാൻ പ്രേരിതയായി? ഒരു കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ അനുവാദം ഇല്ലാതെ ആ കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കാൻ എനിക്കെങ്ങനെ സാധിക്കും??
ഈ കവിതയെ ഞാൻ പരിചയപ്പെടുന്നത് DACD എന്ന ഗ്രൂപ്പിൽ വച്ചാണ്.. അന്നവർ വിവാഹം കഴിഞ്ഞു അതിൽ ഒരു കുഞ്ഞുമുള്ള വ്യക്തിയായിരുന്നു. ആ കുട്ടിയെ അവരുടെ അമ്മയെ ഏല്പിച്ചു പുതിയ പാർട്ണറുടെ കൂടെ ജീവിക്കുകയായിരുന്നു … അതിനു ശേഷം അവർക്ക് പുതിയ പാർട്ണറിൽ നിന്നും കുട്ടി ജനിക്കുകയും ചെയ്തു..
“കുഞ്ഞിനെ നോക്കാൻ പറ്റില്ല… ജീവിതം വളരെ ബുദ്ധിമുട്ടിലാണ്.. ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടോ??. കുഞ്ഞിനെ കൊടുക്കാനുള്ള നിയമ വ്യവസ്ഥകൾ എന്തൊക്കെയാണ്?” എന്നന്വേഷിച്ചു കവിതയും, മനോജ്‌ എന്ന വ്യക്തിയും എന്നെ സമീപിച്ചിരുന്നു… ആ സമയം എന്റെ അറിവിൽ ഒരു ട്രാൻസ് ദമ്പതികൾ കുഞ്ഞിനെ ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നു പറഞ്ഞിരുന്നത് ഓർമ്മയിൽ വരുകയും അത് ഞാൻ അവരോട് അറിയിക്കുകയും ചെയ്തു. തുടർന്ന് ആ ദാമ്പതികളെ ഇതേപ്പറ്റി സംസാരിക്കുകയും നിയമ പ്രകാരം ഇതു സാധ്യമാക്കാൻ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു, പക്ഷെ നിയമവ്യവസ്ഥിതിയിൽ ഇത്തരം കാര്യങ്ങൾക്കു പല നിയമങ്ങളും ഉണ്ടെന്നും തോന്നുന്നപോലെ ആർക്കും കുഞ്ഞിനെ കൊടുക്കാൻ കഴിയുന്നതല്ല എന്നു മനസ്സിലാക്കുകയും അത് ഞാൻ കവിതയെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു…
കുഞ്ഞിനെ നോക്കാൻ സാധിക്കില്ല എന്നു എന്നോട് മാത്രമല്ല പലരോടും കവിത പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട് കുഞ്ഞിനെ അനാഥാലയത്തിൽ ആക്കാനുള്ള സഹായം പലരോടും ചോദിച്ചിട്ടുമുണ്ട് അതിനുള്ള തെളിവുകളും സാക്ഷികളും എന്റെ പക്കലുണ്ട്…


ഒരു സ്ത്രീ എന്ന നിലയിൽ കവിത അനുഭവിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ അവളെ സഹായിക്കാൻ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.. ഒരു കുഞ്ഞിനെ വളർത്താൻ കഷ്ടപെടുമ്പോൾ പലപ്പോഴും ഈ സുഹൃത്തുക്കളുടെ സഹായങ്ങളിൽ കൂടെയാണ് അവൾ ജീവിച്ചു പോന്നത്.. അന്ന് അവളെ സഹായിച്ചവർ എല്ലാവരും ഈ കാര്യങ്ങൾ പറയാൻ തയ്യാറുമാണ്.. സമൂഹത്തിലെ മുഖ്യധാരാ ഇടങ്ങളിലും സാമൂഹ്യപ്രവർത്തന രംഗങ്ങളിലും ഇടപെടുന്നതുകൊണ്ടു തന്നെ കവിതയ്ക്ക് വേണ്ട സഹായങ്ങളും നിയമ സഹായങ്ങളും ഞാനും ചെയ്തു കൊടുത്തിട്ടുണ്ട്.
കവിതയുടെ പ്രസവം കഴിഞ്ഞു ഡിസ്ചാർജ് ആകാൻ നേരം കാശില്ല എന്ന് അറിയിച്ച പ്രകാരം ഞാനും റോഷൻ John Fischer ഉം കൂടിയാണ് ഹോസ്പിറ്റൽ പോയി ബില്ല് അടച്ചത്… അവരുടെ ബുദ്ധിമുട്ടറിഞ്ഞു സഹായിച്ച ഒരുപാട് പേരുണ്ട്..
ഇത്തരം ഗുരുതര ആരോപണം നടത്തിയ കവിതക്കും, വിനോക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും ഈ ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ ചാനലുകൾക്കെതിരെയും ഇന്ന് DGP ക്കും കോടതിയിൽ ഡിഫർമേഷൻ പരാതിയും നൽകിയിട്ടുണ്ട്…
“നിയമപരമായി നീങ്ങും… “


എനിക്ക് കവിത റെസ്പോണ്ട് ചെയ്ത സ്ക്രീൻഷോർട് ഇവിടെ ചേർക്കുന്നു.. പിന്നെ എന്തുകൊണ്ടാണ് അല്ലെങ്കിൽ ആരുടെ പ്രേരണയിലാണ് എനിക്ക് പ്രതികരിക്കാൻ പോലുമാകാത്ത സാഹചര്യത്തിൽ എനിക്കെതിരെ കവിത ഇങ്ങനെയുള്ള ആരോപണം ഉന്നയിച്ചത് എന്നറിയണം അതുകൊണ്ടുള്ള അവരുടെ നേട്ടം എന്താണ് എന്നും അറിയണം….
ഞാൻ ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ ഒരുപാട് വിമർശനങ്ങളും സ്നേഹവും ഒക്കെ ഏറ്റുവാങ്ങിയാണ് ഇന്നീ സമൂഹത്തിൽ എന്റേതായ ഒരു ഇടം കണ്ടെത്തിയത്, അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ എനിക്ക് അവകാശമുണ്ട്…
എന്നെ വെറുക്കുന്നവരും ഇഷ്ടപ്പെടുന്നവരും അഭിപ്രായ സ്വാതന്ത്രത്തോടെ എന്റെ ഇടങ്ങളിൽ ഉണ്ട്.. നിങ്ങൾ വിയോജിപ്പുകൾ പറയൂ.. വ്യക്തിഹത്യ നടത്തരുതേ അപേക്ഷയാണ് 🙏🙏🙏..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top