Connect with us

ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല ; നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊള്ളുന്ന ഒന്നാണത്; ശരണ്യയുടെ ഓർമ്മകളിൽ നടി അശ്വതി !

Malayalam

ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല ; നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊള്ളുന്ന ഒന്നാണത്; ശരണ്യയുടെ ഓർമ്മകളിൽ നടി അശ്വതി !

ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല ; നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊള്ളുന്ന ഒന്നാണത്; ശരണ്യയുടെ ഓർമ്മകളിൽ നടി അശ്വതി !

മലയാളി പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വേർപാടായിരുന്നു നടി ശരണ്യ ശശിയുടേത്. കഴിഞ്ഞ 10 വർഷമായി കാൻസറിനോട് പൊരുതി ജീവിക്കുകയായിരുന്നു ശരണ്യ ആഗസ്റ്റ് 9ന് ഉച്ചയോടെയായിരുന്നു മരണത്തിന് കീഴടങ്ങിയത് . ചികിത്സയ്ക്കിടെ കൊവിഡും ന്യൂമോണിയും ബാധിച്ചതോട നില ഗുരുതരമാവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം. ശരണ്യയുടെ വിയോഗം ഇനിയും വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. കാൻസറിനോട് പോരാടി ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമ്പോഴായിരുന്നു കൊവിഡും ന്യുമോണിയയും ശരണ്യയ്ക്ക് വില്ലനാകുന്നത്. ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ ശരണ്യയ്ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു.

നടിയായും വില്ലത്തിയായുമൊക്കെ ഒരു കാലത്ത് സീരിയലായിൽ സജീവമായിരുന്ന ശരണ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു . ട്യൂമർ നടിയെ തളർത്തുന്നത് വരെ ശരണ്യ അഭിനയിച്ചിരുന്നു. അത്രത്തോളം അഭിനയത്തിനോട് നടിക്ക് താൽപര്യമായിരുന്നു. നടിയുടെ വിയോഗം സുഹൃത്തുക്കൾക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ വാക്കുകളാണ്. ശരണ്യയോടൊപ്പം അഭിനയിച്ചതിന കുറിച്ചാണ് നടി പങ്കുവെയ്ക്കുന്നത്.

ശരണ്യയ്ക്കൊപ്പം അഭിനയിച്ച കാണാക്കുയിൽ എന്ന സീരിയലിലെ ഗാനം പങ്കുവെച്ച് കൊണ്ടാണ് അശ്വതി ശരണ്യയെ കുറിച്ച് എഴുതിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് കാണാകുയിലിൽ അശ്വതിയുടെ സഹോദരിയായിട്ടായിരുന്നു ശരണ്യ അഭിനയിച്ചത്. ആ സീരിയലിന് ശേഷം കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങൾ അറിയിമായിരുന്നെന്നും അശ്വതി പറയുന്നുണ്ട്. നടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

നടിയുടെ വാക്കുകൾ ഇങ്ങനെ… ” ഞാൻ അഭിനയിച്ച ആദ്യ പരമ്പര ആയ കാണാകുയിലിൽ എന്റെ അനിയത്തി ആയ സുന്ദൂരി എന്ന കഥാപാത്രം ആയിട്ടായിരുന്നു ശരണ്യ ചേച്ചി അഭിനയിച്ചത്..ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങൾ അറിയുമായിരുന്നു..നേരിൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊണ്ടു കൊണ്ട്, ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഒരു ചെറിയ ഓർമ ആയി ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച കാണാകുയിൽ എന്ന പരമ്പരയുടെ ടൈറ്റിൽ സോങ്…, അശ്വതി വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

അശ്വതിയുടെ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.നല്ല ഓർമ്മകൾ ശരണ്യക്ക് ആദരാഞ്ജലികൾ,മരണം അത് മാത്രമാണ് നമ്മുടെ മുൻപിൽ സത്യമായതും നമുക്കെല്ലാം അത് ബാധകമാവുകയുമായ കാര്യം പ്രണാമം,ഓർമ്മകൾ എന്നും മനസ്സിൽ തന്നെ ഉണ്ടാകണം (പീയ അനിയത്തിക്ക് വിട,ശരണ്യ ചേച്ചിയെ എപ്പോഴും ഓർക്കുന്നത് ഛോട്ടാ മുംബയിലെ ക്യാരക്ടർ ആണ്,പാവം ശരണ്യ ഒരിക്കൽ ആറ്റുകാൽ പൊങ്കാല റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ പരിചയപ്പെട്ടതാണ് എന്തൊരു പാവം കുട്ടി എന്നിങ്ങനെയുള്ള കമന്റുകളാണ് അശ്വതിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

ട്യൂമർ കണ്ടെത്തിയതിന് ശേഷവും ശരണ്യ സീരിയലിൽ അഭിനയിച്ചിരുന്നു. എന്നാൽ പെട്ടെന്ന് പരമ്പരകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ് നടിയുടെ രോഗത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. നടി സീമ ജി നായരാണ് ശരണ്യയുടെ അസുഖത്തെ കുറിച്ച് പ്രേക്ഷകരെ അറിയിക്കുന്നത്.

2008 ലാണ് ശരണ്യയക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. 10 തവണ സർജറി ചെയ്തിരുന്നു.ശസ്ത്രക്രീയയുടെ ഭാഗമായി നടിയുടെ ശരീരം ഭാഗികമായി തളർന്ന് പോവുകയായിരുന്നു. എന്നാൽ നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം നടി ജീവിതത്തിലെയ്ക്ക് മടങ്ങി എത്തിയിരുന്നു. എന്നാൽ വീണ്ടും ശരണ്യയുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു.

about saranya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top