Connect with us

ചങ്ക് പൊള്ളുന്ന വേദന, കണ്ണ് നീര് ഒളിപ്പിച്ച് വെച്ചു.. ചേതനയറ്റ ശരീരം കാണാനാകാതെ സീമ ജി നായർ! നെഞ്ച് പിളരുന്ന കാഴ്ച

Malayalam

ചങ്ക് പൊള്ളുന്ന വേദന, കണ്ണ് നീര് ഒളിപ്പിച്ച് വെച്ചു.. ചേതനയറ്റ ശരീരം കാണാനാകാതെ സീമ ജി നായർ! നെഞ്ച് പിളരുന്ന കാഴ്ച

ചങ്ക് പൊള്ളുന്ന വേദന, കണ്ണ് നീര് ഒളിപ്പിച്ച് വെച്ചു.. ചേതനയറ്റ ശരീരം കാണാനാകാതെ സീമ ജി നായർ! നെഞ്ച് പിളരുന്ന കാഴ്ച

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശരണ്യ ശശി വിടവാങ്ങിയത് മലയാളികളെ ഒന്നടങ്കം സങ്കടത്തിലായത്തിയിരിക്കുകയാണ്. അര്‍ബുദ രോഗത്തെത്തുടര്‍ന്നുള്ള ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു ശരണ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇടയ്ക്ക് വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും പനി കൂടിയതോടെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

ശരണ്യയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ ശരണ്യയ്‌ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സീമ ജി നായർ എത്തിയത്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവള്‍ യാത്രയായി എന്ന കുറിപ്പോടെയായിരുന്നു സീമ ജി നായര്‍ ശരണ്യ ശശിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ശരണ്യ ശശിയുടെ വിയോഗം ഏറെ തളര്‍ത്തുന്നത് സീമയെയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ശരണ്യയ്ക്ക് അരികിലേക്ക് ഓടിയെത്തിയിരുന്നു സീമ ജി നായര്‍. മകളോടുള്ള വാത്സല്യമായിരുന്നു അവര്‍ പ്രകടിപ്പിച്ചിരുന്നത്. ശരണ്യയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനും സീമ മുന്നിലുണ്ടായിരുന്നു.

ചെറിയ വാക്കുകളിലൂടെ തന്റെ വികാരം പങ്കുവച്ച സീമ ജി നായരെ ആശ്വസിപ്പിക്കാനും ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെ നിരവധി പേരാണ് കമന്റിലൂടെ പ്രതികരണവുമായി എത്തിയത്. ‘തളരരുത്… നിങ്ങളെ കൊണ്ട് നോക്കാന്‍ പറ്റുന്നതിലും അപ്പുറം നിങ്ങള്‍ നോക്കിയിട്ടുണ്ട്… പകുതിക്കു വെച്ച് നിങ്ങള്‍ ഇട്ടിട്ട് പോയില്ല.. ആ സ്‌നേഹം ഞങ്ങള്‍ എല്ലാം കണ്ടതാണ്… ചേച്ചിക്ക് അത്രയേ ആയുസ് പടച്ചോന്‍ കൊടുത്തത് എന്ന് കരുതി സമാധാനിക്കുക.. ആ പ്രായത്തിനിടയിലും ആ പാവം ഒരുപാട് അനുഭവിച്ചു’. എന്നായിരുന്നു ഒരു കമന്റ്.

ചില പ്രതികരണങ്ങളിലൂടെ,

‘എല്ലാവരും പറഞ്ഞത് പോലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സീമ ചേച്ചിയുടെ മുഖം ആണ്.. നന്ദു എന്ന അനിയന്‍ പോയപ്പോള്‍ തന്നെ വളരെയധികം വിഷമിച്ച ചേച്ചിക്ക്, ഒരു മകളെ പോലെ കൊണ്ടു നടന്ന ശരണ്യയുടെ വിട വാങ്ങല്‍ നല്‍കുന്ന വിഷമം മനസ്സിലാക്കുന്നു.. ഒരു കാര്യം ഉണ്ട്.. ആ കുട്ടിയുടെ ദുരിത നാളുകളില്‍ ചേച്ചി പകര്‍ന്നു നല്‍കിയ സ്‌നേഹത്തിനു പകരം വയ്ക്കാന്‍ ഒന്നുമില്ല.. ആഡംബരത്തിന്റെയും PR WORK വഴിയും കിട്ടുന്ന SUPER STAR പദവികളെക്കാള്‍ എത്രയോ വലുതാണ് സീമ ചേച്ചി.. ചേച്ചിയുടെയും ശരണ്യയുടെ കുടുംബത്തിന്റെയും സങ്കടത്തില്‍ പങ്ക് ചേരുന്നു.. ശരണ്യയുടെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’.

‘ചേച്ചി വിഷമിക്കരുത്.. കൂടെ ഉണ്ടായിരുന്നല്ലോ എന്നും കട്ടക്ക് സ്വന്തം മകളെപ്പോലെ നോക്കികൊണ്ട് … ഒരമ്മ കൊടുക്കുന്നതിലും അധികം സ്‌നേഹം കൊടുത്തുകൊണ്ട് അവളോടൊപ്പം മരണം വരെ കൂടെ ഉണ്ടായിരുന്നല്ലോ, അവളുടെ മരിക്കാത്ത ഓര്‍മ്മകള്‍ ഇനി എന്നും നമുക്കിടയില്‍ ഉണ്ടാവും… സഹോദരിക്ക് പ്രണാമം’, ‘അവരുടെ മനസ്സില്‍ സീമ ചേച്ചിക്കുള്ള സ്ഥാനം ഒരു പാട് വലുതാണ്. ഒരമ്മയുടെ എല്ലാ സ്‌നേഹവും അനുഭവിച്ച് അവര്‍ യാത്രയായി’, കൂടെ നിന്നില്ലേ, അവസാന ശ്വാസം വരെ …. ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും ഒരുപാട് കൊടുത്തു കൊണ്ട്…. വേദനകളില്ലാത്ത ലോകത്തേക്ക് ഒരു മാലാഖയെ പോലെ അവള്‍ പറന്നകലട്ടെ ചേച്ചി”.

സീമ ജി നായരിലൂടൊണ് ശരണ്യയുടെ രോഗത്തെ കുറിച്ചും നടിയുടെ അവസ്ഥയെ കുറിച്ചും പ്രേക്ഷകർ അറിഞ്ഞത്. നടിക്കും അമ്മയ്ക്കും എല്ലാവിധത്തിലുള്ള പിന്തുണയുമായി അവസാനം വരെ സീമ ജി നായർ ഒപ്പം തന്നെയുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ മുന്നിൽ നിന്നതും സീമയായിരുന്നു. സീമയുമായി അത്രയ്ക്ക് അത്മബന്ധമായിരുന്നു ശരണ്യക്ക്. നടിക്ക് കൊവിഡ് പോസിറ്റീവായ വിവരം സീമാ ജി നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വീഡിയോയിലൂടെയാണ് ശണ്യയുടെ അവസ്ഥയെ കുറിച്ച് സീമ പങ്കുവെച്ചത്. നല്ല ചികിത്സ നൽകുന്നുണ്ടെന്നും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അര്‍ബുദബാധയെ തുടര്‍ന്ന് പതിനൊന്ന് തവണ നടിയെ സര്‍ജറിയ്ക്ക് വിധേയ ആക്കിയിരുന്നു. അസുഖം പൂര്‍ണമായി ഭേദമായെന്ന് വിചാരിക്കുന്നതിനിടയിലാണ് വീണ്ടും എത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending