Connect with us

പ്രോഗ്രാം തീരാന്‍ പോവുന്ന സമയം അവസാനം ഒരു സീനുണ്ടായിരുന്നു, അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടനും പിഷാരടിയുമുണ്ടായിരുന്നു ; ജീവിതത്തിൽ മറക്കാനാകാത്ത ദിവസത്തെ കുറിച്ച് സൗമ്യ !

Malayalam

പ്രോഗ്രാം തീരാന്‍ പോവുന്ന സമയം അവസാനം ഒരു സീനുണ്ടായിരുന്നു, അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടനും പിഷാരടിയുമുണ്ടായിരുന്നു ; ജീവിതത്തിൽ മറക്കാനാകാത്ത ദിവസത്തെ കുറിച്ച് സൗമ്യ !

പ്രോഗ്രാം തീരാന്‍ പോവുന്ന സമയം അവസാനം ഒരു സീനുണ്ടായിരുന്നു, അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടനും പിഷാരടിയുമുണ്ടായിരുന്നു ; ജീവിതത്തിൽ മറക്കാനാകാത്ത ദിവസത്തെ കുറിച്ച് സൗമ്യ !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായി മാറിയ സീരിയലാണ് അളിയന്‍സ്. കൗമുദിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. പരമ്പര സംപ്രേക്ഷണം തുടങ്ങിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂയെങ്കിലും മിക്ക എപ്പിസോഡുകളും ഇതിനോടകം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് പരമ്പര മുന്നേറുന്നത്. അനീഷ് രവി കനകന്‍ എന്ന മുഖ്യ കഥാപാത്രമായി എത്തുന്ന പരമ്പരയില്‍ റിയാസ് നര്‍മകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥന്‍ പിളള, സേതുലക്ഷ്മി, അക്ഷയ് എ എസ്, ബിനോജ് കുളത്തൂര്‍, മണി ഷൊര്‍ണ്ണൂര്‍, റിതു നിലാ, അന്‍സാര്‍ ബാബു, സലില്‍ എസ് നായര്‍, രമേഷ് കോട്ടയം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

കോവിഡ് സാഹചര്യത്തെ തുടർന്ന് പരമ്പര നിർത്തിവച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കുകയാണ് . അതേസമയം അളിയന്‍സിലെ ലില്ലിക്കുട്ടിയായി പ്രേക്ഷക പ്രശംസ നേടിയ സൗമ്യ ഭാഗ്യനാഥന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . പരമ്പരയില്‍ എത്തുന്നതിന് മുന്‍പ് നിരവധി കോമഡി സ്‌കിറ്റുകളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും എല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു സൗമ്യ . അളിയന്‍സിലേക്ക് എത്തിയതിനെ കുറിച്ചും ബഡായി ബംഗ്ലാവ് സമയത്തെ അനുഭവവും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി.

” സ്‌കിറ്റുകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് താരം. കോമഡി ട്രൂപ്പിലൊക്കെ പെര്‍ഫോം ചെയ്തായിരുന്നു തുടക്കമെന്ന് സൗമ്യ പറയുന്നു. കൊച്ചിന്‍ ഗിന്നസില്‍ അഞ്ച് വര്‍ഷമുണ്ടായിരുന്നു. സീരിയലുകള്‍ ഒരുപാട് ചെയ്തില്ല. എന്നാല്‍ കോമഡി ഷോസ് ഒരുപാട് ചെയ്തു. പിന്നെ ഡാന്‍സാണ് അറിയാവുന്നത്. ഒരു റിസോര്‍ട്ടില്‍ കുറെക്കാലം ഡാന്‍സറായി വര്‍ക്ക് ചെയ്തിരുന്നു. അവിടെ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി നൃത്തം അവതരിപ്പിക്കുകയായിരുന്നു ജോലി. നല്ല ശമ്പളം ലഭിച്ചതിനാല്‍ കുറക്കാലം അവിടെ നിന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്ത സമയത്താണ് അളിയന്‍സിലേക്ക് അവസരം ലഭിച്ചത് .

അങ്ങനെ അളിയന്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെ ജോലി ചെയ്ത ആ റിസോര്‍ട്ട് ഒരു പ്രളയത്തില്‍ മുങ്ങി. അളിയന്‍സിലെ അഭിനയവും റിസോര്‍ട്ടിലെ ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവും എന്ന് ചിന്തിച്ച സമയത്താണ് റിസോര്‍ട്ട് മുങ്ങുന്നത്. പിന്നെ അളിയന്‍സില്‍ തന്നെ നിന്നു. ഏഴ് വര്‍ഷമാണ് റിസോര്‍ട്ടില്‍ ജോലി ചെയ്തത്. അളിയന്‍സ് ലൊക്കേഷനില്‍ ഭയങ്കര ഫണ്ണാണ് എന്നും സൗമ്യ പറഞ്ഞു. ഇവിടെ വന്ന ശേഷം ഏറെ ആസ്വദിച്ചു. മഞ്ജു ചേച്ചിയ്‌ക്കൊപ്പമാണ് താമസിക്കാറുളളത്.

ബഡായി ബംഗ്ലാവില്‍ കുറച്ച് എപ്പിസോഡുകള്‍ ചെയ്തിരുന്നു. ഒരു ദിവസം പ്രോഗ്രാം തീരാന്‍ പോവുന്ന സമയം അവസാനം ഒരു സീനുണ്ടായിരുന്നു. അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടന്‍ ഉണ്ട്, പിഷാരടി ഉണ്ട്. എന്‌റെ വലിയൊരു സീനാണ് എടുക്കാനുളളത്. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് ഞാന്‍ സ്‌റ്റേജില്‍ കയറിയപ്പോള്‍ എന്‌റെ ഫസ്റ്റ് ടേക്ക് തന്നെ ഒകെയായി. എല്ലാവരും കൈയ്യടിച്ചു. പിഷാരടി പറഞ്ഞു; ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന്. അത് ജീവിതത്തില്‍ എനിക്ക് വലിയ സന്തോഷം നല്‍കിയ അനുഭവമാണ്, അഭിമുഖത്തില്‍ സൗമ്യ ഓര്‍ത്തെടുത്തു.

അതേസമയം ഒരുകാലത്ത് ചാനല്‍ റേറ്റിംഗില്‍ മുന്നിലുളള പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് കാഴ്ചക്കാരും കൂടുതലായിരുന്നു. സൗമ്യയ്ക്ക് പുറമെ നിരവധി മിമിക്രി താരങ്ങളാണ് ഈ പരമ്പരയിലൂടെ പ്രേക്ഷാകർക്ക് മുന്നിലെത്തിയത്.

about mukesh

More in Malayalam

Trending

Recent

To Top