Connect with us

ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോ “ബസിംഗ”യുമായി ഗോവിന്ദ് പത്മസൂര്യ എത്തുന്നത് ഉടൻ പണത്തെ വെല്ലാനോ ?; കൊറോണയ്ക്കിടയിൽ വീട്ടിലിരുന്ന് മാസം ആറ് ലക്ഷം നേടാം ; ഗെയിം ഇപ്രകാരം !

Malayalam

ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോ “ബസിംഗ”യുമായി ഗോവിന്ദ് പത്മസൂര്യ എത്തുന്നത് ഉടൻ പണത്തെ വെല്ലാനോ ?; കൊറോണയ്ക്കിടയിൽ വീട്ടിലിരുന്ന് മാസം ആറ് ലക്ഷം നേടാം ; ഗെയിം ഇപ്രകാരം !

ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോ “ബസിംഗ”യുമായി ഗോവിന്ദ് പത്മസൂര്യ എത്തുന്നത് ഉടൻ പണത്തെ വെല്ലാനോ ?; കൊറോണയ്ക്കിടയിൽ വീട്ടിലിരുന്ന് മാസം ആറ് ലക്ഷം നേടാം ; ഗെയിം ഇപ്രകാരം !

ഒരു ഇടവേളക്ക് ശേഷം വീണ്ടും അവതാരകനായി എത്തിയിയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. അവതാരകനായിട്ടാണ് ജിപിയെ ഇന്നും മലയാളികൾ ഏറ്റെടുത്തിരിക്കുന്നതെങ്കിലും സിനിമയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നുമുണ്ട് താരം. ഇപ്പോഴിതാ സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന ഒരു ഗെയിം ഷോ പരിചയപ്പെടുത്തുകയാണ് ജി പി. ബസിംഗ എന്ന വ്യത്യസ്തമായ ഒരു ഷോയാണ് സീ കേരളം ചാനലിൽ ഒരുങ്ങുന്നത്. ഏതൊരു ഷോയെക്കാളും താൻ വളരെയധികം ത്രില്ലിലാണ് ബസിംഗ എന്ന ഗെയിം ഷോയ്ക്കായി എന്നാണ് ഗോവിന്ദ് പറഞ്ഞിരിക്കുന്നത്.

“മലയാളത്തിൽ ഒട്ടുമിക്ക തരത്തിലുമുള്ള ഷോകളും ഞാൻ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അത്കൊണ്ടാണ് അതിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു സിനിമയിലേക്ക് കോൺസെൻട്രേറ്റ് ചെയ്തത്. എന്നാൽ ഈ ഷോയുമായി ഇതിന്റെ ടീം എന്നെ സമീപിച്ചപ്പോൾ സത്യത്തിൽ ഈ ഷോയുടെ ഐഡിയയിലേക്ക് ഞാൻ വളരെ ആകൃഷ്ടനായി. എന്റെ ഷോ കണ്ടുകൊണ്ടിരിക്കുന്നവർക്ക് എന്തെങ്കിലും മെച്ചം അതിൽ നിന്ന് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

ആ എനിക്ക് ഈ ഷോ വളരെ ത്രില്ലിംഗ് ആണ്. ഇതിൽ എല്ലാം ടേക്ക് എവേ ആണ്. കഷ്ടതകൾ നിറഞ്ഞ ഈ സാഹചര്യത്തിൽ ബസിംഗ സാധാരണക്കാരന് ഒരു സഹായമാകും. എന്റർടൈൻമെന്റ്, എൻഗേജ്മെന്റ്, ടേക്ക്എവെ എന്നിവയുടെ ഒരു മിക്സ് ആണ് ഈ ഷോ. കാണികൾക്കിടയിൽ ഈ ഷോ ഉണ്ടാക്കാൻ പോകുന്ന എക്സിറ്റ്മെന്റ് ഓർത്തു ഞാൻ ആകാംക്ഷയിലാണ്,” ഗോവിന്ദ് പറഞ്ഞു.

ഒരു ഇടവേളയ്ക്കു ശേഷം അവതാരകന്റെ കുപ്പായം അണിയുന്ന ജി പി, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായി ബസിംഗയുടെ ഗെയിം ഷോയിലെ ലേലത്തില്‍ പങ്കെടുക്കുന്ന പൊതു ജനത്തിനും, ഒപ്പം പരിപാടിയില്‍ ഭാഗമാകാനെത്തുന്ന മറ്റു സെലിബ്രിറ്റികള്‍ക്കും ഒപ്പം നിന്ന് കൂടുതല്‍ തിളക്കം നൽകും.

കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോയാണ് ബസിംഗ. ലേല രൂപത്തിലുള്ള ഗെയിം ഷോയ്‌ക്കൊപ്പം ഇത് കളിക്കുവായുള്ള ഒരു ആപ്പും സീ കേരളം ചാനൽ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ ലൈവ് ബിഡിങ് ഗെയിം ഷോയില്‍ പങ്കെടുക്കുന്നത് വഴി, കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ അതിവേഗം സ്വന്തമാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധ്യമാകും.

ബസിംഗയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്, പ്രേക്ഷകര്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് തന്നെ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായുള്ള ബിഡിങില്‍ പങ്കെടുക്കാം. ഇതു കൂടാതെ, തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ബസിംഗ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് ബിഡ്ഡര്‍മാരും ഒരു സെലിബ്രിറ്റി അതിഥിയും മത്സരപരിപാടിയുടെ ഭാഗമാകും.

ബസിംഗ ഷോയുടെ ഭാഗമാകാന്‍ വീടുകളില്‍ നിന്ന് ചേരുന്നവരും, സ്റ്റുഡിയോയില്‍ എത്തുന്നവരും ഒരു പോലെ തന്നെ ആസ്വദിക്കാന്‍ പാകത്തിലുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഒരു വലിയ സവിശേഷത. ആദ്യ സമ്മാനത്തിനുവേണ്ടി, ഓരോ സമ്മാനം വീതമുള്ള 2 സമ്മാനമുറികളില്‍ സമയബന്ധിതമായ 4 റൗണ്ടുകളിലൂടെ ലേലം ചെയ്യുക എന്നതാണ് വീടുകളില്‍ ഇരുന്നു പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. രണ്ടാമത്തെ സമ്മാനത്തിനായി സ്റ്റുഡിയോയില്‍ ഇരിക്കുന്ന സെലിബ്രിറ്റിയും 6 പൊതു ബിഡ്ഡര്‍മാരും മത്സരിക്കും. ഷോയുടെ ഈ രൂപകല്പനയിലൂടെ പങ്കെടുക്കുന്ന ഏവര്‍ക്കും, അത് കാണുന്ന പ്രേക്ഷകര്‍ക്കും മികച്ച വിനോദ സാധ്യതയാണ് സജ്ജമാകുന്നത്.

സമ്മാനമായി ലഭിക്കുന്ന ഉത്പന്നത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും, അതിനെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ വേണ്ട ഘടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. മൊബൈല്‍ ഫോണുകള്‍, യാത്രാ പാക്കേജുകള്‍, ഇലക്ള്‍ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങി, ഓരോ ദിവസവും 4 സമ്മാനങ്ങള്‍ വീതം നേടാനാകും. ഇത് കൂടാതെ ഓരോ ആഴ്ചയും മെഗാ ബമ്പര്‍ സമ്മാനവും ഉണ്ട്. എല്ലാ മാസവും, 6 ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ സമ്മാനമായി ലഭിക്കുന്ന ‘മന്ത്ലി ജാക്‌പോട്ട് ബിഡ്ഡുകളും’ ഉണ്ടാകും.

ഓരോ പങ്കാളിയും വ്യത്യസ്തവും ഏറ്റവും കുറഞ്ഞതുമായ ബിഡ് മുന്നോട്ടു വയ്ക്കുന്ന വളരെ രസകരമായ വിധത്തിലാണ് ടി വി ഷോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇപ്പോൾ മഴവിൽ മനോരമയിൽ മീനാക്ഷിയും ഡെയിനും കുക്കുവും ചേർന്ന് ഹിറ്റാക്കിയ ഉടൻ പണം പരിപാടിയാണ് മുന്നിലുള്ളത്. ജനറൽ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുന്നവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ് ഉടൻ പണം. എന്നാൽ, ബസിംഗ ഒരു ലേലം വിളിക്കൽ ഷോയായിട്ടാണ് എത്തുന്നത്.

about g p

More in Malayalam

Trending

Recent

To Top