Connect with us

ഐശ്വര്യ റായി മോശം അഭിനേത്രി, ബോളിവുഡില്‍ സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം സൂപ്പര്‍ സ്റ്റാര്‍ ആകാം എന്ന് അവര്‍ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുന്നു, ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി’; വിവാദപരാമര്‍ശവുമായി താരം

Malayalam

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ബോളിവുഡ് ലോകത്ത് തിളങ്ങിനില്‍ക്കുന്ന താരമാണ് ഐശ്വര്യ റായി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഐശ്വര്യ മോശം നടിയാണെന്നാണ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലോക പ്രശസ്ത കൊമേഡിയന്‍ റസല്‍ പീറ്റേഴ്‌സ്. ഐശ്വര്യ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ റസലിന് നേരിടേണ്ടി വന്നത്.

സംഭവം നടക്കുന്നത് 2011ലാണ്. ഇന്തോ-കനേഡിയന്‍ സിനിമയായ സ്പീഡി സിംഗ്‌സിന്റെ പ്രൊമോഷന് വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു റസല്‍. ഹോക്കി ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കാനഡയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് റസല്‍ ഐശ്വര്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. താന്‍ ബോളിവുഡിനെ വെറുക്കുന്നു. പാട്ടും ഡാന്‍സും നാടകീയമായ കരച്ചിലുമൊന്നും എനിക്ക് ഇഷ്ടമല്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു ബോളിവുഡ് സിനിമ പോലും കണ്ടിട്ടില്ല’ എന്നായിരുന്നു റസല്‍ ബോളിവുഡിനെക്കുറിച്ച് നടത്തിയ വിവാദമായ പരാമര്‍ശം.

പിന്നാലെയാണ് താരം ഐശ്വര്യയ്‌ക്കെതിരെ രംഗത്ത് വരുന്നത്.’ മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐശ്വര്യ. ബോളിവുഡില്‍ സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം സൂപ്പര്‍ സ്റ്റാര്‍ ആകാം എന്ന് അവര്‍ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

”അവള്‍ നല്ലൊരു നടിയായി മാറിയിട്ടില്ല. ഇപ്പോഴും കാണാന്‍ ഭംഗിയുണ്ട്. അത് മതിയാകില്ലേ ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി’ എന്നും റസല്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ നിരവധി സ്ത്രീ പക്ഷ സംഘടനകളാണ് റസലിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ അദ്ദേഹം മാപ്പുപറയാന്‍ തയ്യാറായില്ല.

about aiswarya rai

More in Malayalam

Trending

Recent

To Top