Connect with us

ഞാൻ ഏറെ കാത്തിരുന്ന ദിവസം.. കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു.. സന്തോഷം പങ്കുവെച്ച് ധന്യ മേരി

Malayalam

ഞാൻ ഏറെ കാത്തിരുന്ന ദിവസം.. കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു.. സന്തോഷം പങ്കുവെച്ച് ധന്യ മേരി

ഞാൻ ഏറെ കാത്തിരുന്ന ദിവസം.. കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു.. സന്തോഷം പങ്കുവെച്ച് ധന്യ മേരി

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ധന്യ മേരി വർഗീസും നടനും നർത്തകനുമായ ജോണും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ
ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏറെ സന്തോഷത്തോടെ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ധന്യ

ധന്യയുടെ സഹോദരൻ ഡിക്‌സൺ വിവാഹിതനായിരിക്കുകയാണ്. താൻ ജീവിതത്തിൽ ഏറെ കാത്തിരുന്ന ദിവസമെന്ന ക്യാപ്ഷനോടെ നവ ദമ്പതികൾക്ക് ഒപ്പമുള്ള ചിത്രമാണ് ധന്യ പങ്കുവെച്ചത്. ഡിക്‌സൺ വിവാഹിതനായി, ദൈവത്തിന്റെ കൃപയാൽ എല്ലാം മനോഹരമായി നടന്നു എന്നാണ് ധന്യ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നത്

” എന്റെ സഹോദരൻ ഡിക്സണിന്റെ വിവാഹം. ഞാൻ ഏറെ കാത്തിരുന്ന ദിവസവും. പകർച്ചവ്യാധി ലോകത്തെ പിടിമുറുക്കിയിരിക്കുന്ന ഈ അവസ്ഥയിൽ ചടങ്ങുകൾ അതി മനോഹരമായി നടത്തിയത് ദൈവ കൃപയാണ്”

“അവന് നല്ലൊരു ജീവിത പങ്കാളിയെയുംകിട്ടി , സിയാമോൾ ആണ് അവന്റെ ജീവിത സഖി ആയി എത്തിയത്. നമ്മൾ ഒരുമിച്ചു വളർന്ന കുട്ടിക്കാലത്തെ ഇപ്പോഴും ഞാൻ ഓർക്കുന്നു, വിലമതിക്കാൻ ആകാത്ത ദിവസങ്ങൾ. നിന്റെ മനസ്സിലെ നന്മ നല്ലൊരു വിവാഹ ജീവിതം നയിക്കാൻ നിന്നെ സഹായിക്കട്ടെ, ലവ് യൂ ബ്രദർ”, എന്നാണ് ധന്യ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

നടനും നർത്തകനുമായ ജോണും,അളിയന് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നു. ‘അങ്ങനെ എന്റെ പ്രിയപ്പെട്ട അളിയന്റെ കല്യാണം നവംബർ എട്ടിന് കഴിഞ്ഞു. ഡിക്സൺ പോൾ വർഗീസ്. ഞാൻ പരിചയപ്പെട്ടിട്ടുള്ള ചെറുപ്പക്കാരിൽ തന്നെ പഞ്ചപാവവും ഒരു ദുശീലവും ഇല്ലാത്ത അത്യാവശ്യം പഠിപ്പിസ്റ്റുമായ അളിയന്റെ കല്യാണം..

സിവിൽ സർവീസ് മെയിൻ എക്സാം വരെയെങ്കിലും എത്തിയതും പിന്നീട് അതേസ്ഥാപനത്തിൽ ലെക്ച്ചർ ആയി ജോലി കിട്ടിയപ്പോഴും, പിന്നീട് കേന്ദ്ര ഗവണ്മെന്റ് കിട്ടിയതുമെല്ലാം അവന്റെ മനസിന്റെ നന്മയും പ്രാർത്ഥനയും ഒന്നു കൊണ്ട് മാത്രമാണ്. അവൻ ആഗ്രഹിച്ചത് പോലെ തന്നെ ഒരു നല്ല ഒരു ജീവിത പങ്കാളിയെയും ദൈവം അവനു നൽകി. ജീവിതത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും ഒരുമിച്ചു മുന്നേറാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ ജോൺ കുറിച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top