Connect with us

കെപിഎസി ലളിതയെ രോഗം പിടിമുറുക്കിയോ!?.. ചിത്രങ്ങളുമായി മഞ്ജു പിള്ള, കണ്ണുനിറഞ്ഞ് ആരാധകര്‍

Malayalam

കെപിഎസി ലളിതയെ രോഗം പിടിമുറുക്കിയോ!?.. ചിത്രങ്ങളുമായി മഞ്ജു പിള്ള, കണ്ണുനിറഞ്ഞ് ആരാധകര്‍

കെപിഎസി ലളിതയെ രോഗം പിടിമുറുക്കിയോ!?.. ചിത്രങ്ങളുമായി മഞ്ജു പിള്ള, കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കെപിഎസി ലളിത.

മിനിസ്‌ക്രീനില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ഇണക്കവും പിണക്കവും സ്‌നേഹവും ഇതെല്ലാം തട്ടീംമുട്ടിയിലും ചര്‍ച്ചയാവുന്നുണ്ട്. 2011 ല്‍ ആരംഭിച്ച പരമ്പര ഇപ്പോഴും വന്‍ വിജയകരമായി മുന്നേറുകയാണ്. മഞ്ജു പിളള, കെപിഎസി ലളിത, ജയകുമാര്‍, നസീര്‍ സംക്രാന്തി, ശാലു കുര്യന്‍ എന്നിവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോവിഡ് കാരണം സിനിമാ സീരിയല്‍ ചിത്രീകരണം എല്ലാം അവസാനിപ്പിച്ചിരുന്നു എങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ച സന്തോഷം പങ്കുവെച്ച് മഞ്ജു പിള്ള എത്തിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു മഞ്ജു സന്തോഷം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറിയത്. എന്നാല്‍. ചിത്രത്തില്‍ ഏവരും ശ്രദ്ധിച്ചത് കെപിഎസി ലളിതയെ ആയിരുന്നു.

അമ്മ തിരിച്ചു വന്നേ എന്ന് പറഞ്ഞ് മഞ്ജു പിള്ള പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. തങ്ങളുടെ പ്രിയപ്പെട്ട ലളിതാമ്മയെ കണ്ട ആരാധകര്‍ എല്ലാവരും ചോദിക്കുന്നത് ചേച്ചിയ്ക്ക് വയ്യേ.. എന്ത് പറ്റി.. അസുഖമാണോ.. ക്ഷീണിച്ചല്ലോ എന്നെല്ലാമായിരുന്നു, ഈ ചിത്രം കാണുമ്പോള്‍ തന്നെ സങ്കടം തോന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം, മേക്കപ്പിടാതെ ചില താരങ്ങള്‍ ഒക്കെ ഇങ്ങനെയാണെന്നും വയസായില്ലേ എന്നൊക്കെ പറഞ്ഞും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്ത് തന്നെ ആയാലും മഞ്ജു പിള്ളയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ കെപിഎസി ലളിതയ്ക്ക് ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ട്.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് കെ പി എ സി ലളിതയുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് മഞ്ജുപിള്ള പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഒരിക്കലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സ്‌നേഹ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകന്‍ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ് നീ നായിക ആകരുത് കെ പി എ സി ലളിതയായല്‍ മതി. അഭിനയത്തിലായാലും, ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് യാത്ര, ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും യാത്ര. സീരിയല്‍ അഞ്ച് ദിവസം ആക്കിയതോടെ ലൊക്കേഷനില്‍ ചിലവഴിക്കുന്ന സമയം കൂടി. ശരിക്കും പറഞ്ഞാല്‍ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.

അമ്മയ്ക്ക് എന്നെയും. സീരിയല്‍ ഷൂട്ടിങ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനില്‍ എല്ലാവരുമായും നല്ല ബോണ്ടിങ് ആയി കഴിഞ്ഞു, ചില ജോഡികള്‍ പലപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ചെയ്യുന്ന സമയത്ത് ജഗദീഷേട്ടന്റെയും എന്റെയും പെയര്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മല്ലിക സുകുമാരന്‍, കല്‍പ്പന, തുടങ്ങിയവരൊടൊപ്പമെല്ലൊം അത്തരത്തില്‍ പെയറിംഗ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങിയാല്‍ എല്ലാവര്‍ക്കും അറിയേണ്ടത് ‘തട്ടീം മുട്ടീം’ ഫാമിലിയിലെ വിശേഷങ്ങളാണ്. എന്നോടെല്ലാവരും ചോദിക്കുന്നത് ലളിതാമ്മയെക്കുറിച്ചാണ്’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top