Connect with us

ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക! അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം; കുറിപ്പ് വൈറൽ

Malayalam

ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക! അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം; കുറിപ്പ് വൈറൽ

ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക! അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം; കുറിപ്പ് വൈറൽ

മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് മഞ്ജു വാര്യര്‍.യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു. സിനിമയില്‍ മാത്രമല്ല നൃത്ത വേദിയിലും സജീവമായിരുന്നു താരം.

അഭിനയത്തിലെ വ്യത്യസ്തത പരീക്ഷിച്ച മഞ്ജു രണ്ടാം വരവിൽ സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. ഗെറ്റപ്പുകളിൽ പോലും ആ വ്യത്യസ്ത പ്രകടമായിരുന്നു.രണ്ടാം വരവിലും ലേഡിസൂപ്പർ സ്റ്റാറിനോടൊപ്പം പ്രേക്ഷകരും കൂടെയുണ്ടായിരുന്നു

പല കാര്യങ്ങളിലും മാതൃകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രചോദനമേകിയ വ്യക്തിത്വത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെ പേര് പറയുന്നവരും ഏറെയാണ്. ഇപ്പോഴിതാ മഞ്ജു വാര്യരോടുള്ള ഇഷ്ടം പറഞ്ഞുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

ജീവിതം തീർന്നു പോയി, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാൻ പോവുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്കൊന്നു നോക്കുക, ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ്.

40 കൾ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീർന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യർ. ഏതൊരു സ്ത്രീയും പതറിപ്പോകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് ,സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയർന്നു വന്ന വ്യക്തിത്വമെന്നുള്ള കുറിപ്പുകളും ഫാൻസ് ഗ്രൂപ്പിലുണ്ട്.

പല കാര്യങ്ങളിലും മാതൃകയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തി. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

കഥാപാത്രങ്ങള്‍ക്കായി വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിക്കാനും തയ്യാറാണ് മഞ്ജു വാര്യര്‍. ഇത് മഞ്ജു വാര്യര്‍ തന്നെയാണോ എന്ന് ചോദിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് താരമെത്താറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

More in Malayalam

Trending

Recent

To Top