Connect with us

ഒടുവിൽ ആ സത്യം പുറത്തേക്ക്.. ഫിനാലെയിൽ ഭാഗ്യലക്ഷ്മി എത്താത്തതിന്റെ യഥാർത്ഥ കാരണം.. ആ വെളിപ്പെടുത്തൽ

Malayalam

ഒടുവിൽ ആ സത്യം പുറത്തേക്ക്.. ഫിനാലെയിൽ ഭാഗ്യലക്ഷ്മി എത്താത്തതിന്റെ യഥാർത്ഥ കാരണം.. ആ വെളിപ്പെടുത്തൽ

ഒടുവിൽ ആ സത്യം പുറത്തേക്ക്.. ഫിനാലെയിൽ ഭാഗ്യലക്ഷ്മി എത്താത്തതിന്റെ യഥാർത്ഥ കാരണം.. ആ വെളിപ്പെടുത്തൽ

ചെന്നൈയിൽ വെച്ചായിരുന്നു ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഷോയിൽ പങ്കെടുത്തിരുന്നു. സീസൺ 3യിലെ ഒരു മത്സരാർഥിയൊഴികെ എല്ലാവരും ഫിനാലെയിൽ എത്തിയിരുന്നു ഭാഗ്യലക്ഷ്മിയായിരുന്നു ബിഗ് ബോസ് ഫിനാലെയ്ക്ക് എത്താതിരുന്നത്. ഷോയുടെ തുടക്കത്തിൽ തന്നെ മോഹൻലാൽ ഭാഗ്യലക്ഷ്മി വരാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. ചില വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് ഭാഗ്യലക്ഷ്മി വരാത്തതെന്നാണ് മോഹൻലാൽ പറഞ്ഞത്

എന്നാൽ ഭാഗ്യലക്ഷ്മി എത്താത്തത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു
ഇപ്പോഴിത താരം പങ്കെടുക്കാതിരുന്നതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തുകയാണ് സന്ധ്യ മനോജ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ലൈവിൽ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ പനി പോലെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് വരാഞ്ഞതെന്നും ലൈവിൽ പറഞ്ഞു. ഭാഗ്യലക്ഷ്മിയോട് അന്വേഷണം പറയാനും ആരാധകർ പറയുന്നുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ 14 ാം മത്തെ മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. ഷോയിലായിരിക്കവെ പലതവണ പുറത്ത് പോകണമെന്ന് ബിഗ് ബോസിനോട് അഭ്യർത്ഥിച്ചിരുന്നു. ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഏറെ സന്തേഷത്തോടെയാണ് 49ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോയത്. ഭാഗ്യലക്ഷ്മി സന്തോഷത്തോടെയാണ് പോയതെങ്കിലും മറ്റുള്ള മത്സരാർഥികളെ അന്ന് അത് ഞെട്ടിച്ചിരുന്നു.

ബിഗ് ബോസ് സ്ക്രിപ്റ്റാണോ എന്നും ലൈവിൽ എത്തിയ സന്ധ്യയോട് ആരാധകർ ചോദിക്കുന്നുണ്ട്.
എന്നാൽ അങ്ങനെയല്ലെന്നാണ് സന്ധ്യ പറയുന്നത്. ലൈവിൽ മോശമായി സംസാരിച്ചയാൾക്കും സന്ധ്യ ഉഗ്രൻ മറുപടി കൊടുത്തിട്ടുണ്ട്. സൈബർ ബുള്ളി ബുള്ളിങ്ങിനെതിരെ നിയമപരമായ നേരിടുമെന്നുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട‍്.

ആഗസ്റ്റ് 1 നാണ് ഫിനാലെ സംപ്രേക്ഷണം ചെയ്തത്.ഒന്നാം സ്ഥാനം സ്വന്തമാക്കിയത് മണിക്കുട്ടന്‍ ആയിരുന്നു. തുടക്കം മുതല്‍ വിജയസാധ്യത ഉറപ്പിച്ച മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടൻ. എട്ട് പേര്‍ ഫൈനലില്‍ എത്തിയെങ്കിലും ഫൈനല്‍ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ്. ഡിംപല്‍ മൂന്നാം സ്ഥാനത്തിന് അർഹയായപ്പോൾ അനൂപ് അഞ്ചാമതും റംസാന്‍ നാലാമതും എത്തി. സായിയും മണിക്കുട്ടനുമാണ് ടൈറ്റില്‍ വിന്നറാവാനുള്ള സാധ്യത പട്ടികയില്‍ അവസാനം വരെ നിന്നത്. ഇവരില്‍ ആര്‍ക്ക് ലഭിക്കുമെന്ന സംശയം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഒടുവില്‍ മണിക്കുട്ടനാണ് വിജയിച്ചതെന്ന് അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു

ഫെബ്രുവരി 14 ആണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 19 പേരായിരുന്നു ഷോയിൽ എത്തിയത്. താരങ്ങൾ മാത്രമല്ല പുതുമുഖങ്ങളും ബിഗ് ബോസിൽ എത്തിയിരുന്നു. സീസൺ 3 അവസാനിച്ചതിന് പിന്നാലെ 4 നെ കുറിച്ചുളള ചർച്ച സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ഷോ അവനിപ്പിക്കുന്നതിന് മുൻപ് നാലാം സീസൺ ഉണ്ടാകുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top