Connect with us

സെറ്റിൽ സമയത്തു എത്തുന്നത് മുതൽ കഥാപാത്രത്തെ മനസിലാക്കുവാൻ എടുക്കുന്ന പ്രയത്നം വരെ, സ്വന്തം ജോലിയിൽ വളരെ സീരിയസ് ആണ് സണ്ണി ലിയോൺ ‘: സണ്ണി ലിയോണിന്റെ ആദ്യ മലയാള സിനിമാ സംവിധായൻ പറയുന്നു !

Malayalam

മലയാളി പ്രേക്ഷകകർ ഒന്നടങ്കം സ്നേഹത്തോടെ സണ്ണി ചേച്ചി എന്നുവിളിക്കുന്ന ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഈ ഒരു ബഹുമതി മറ്റൊരു താരത്തിനും ഇനി കിട്ടാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ സണ്ണിയുടെ ആദ്യ മലയാള ചിത്രത്തെക്കുറിച്ചുള്ള വാർത്ത വന്നതുമുതൽ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു സിനിമയ്ക്ക് വേണ്ടി.

ഷീറോ എന്നാണ് സിനിമയുടെ പേര് .ഒരേ സമയം മലയാളം,തമിഴ്, തെലുങ്കു , ഹിന്ദി എന്നീ ഭാഷകളിൽ ഇറങ്ങുന്ന ഈ സൈക്കോളജിക്കൽ ത്രില്ലർ സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയനാണ്. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽികിയ അഭിമുഖത്തിൽ ഷൂട്ടിങ്ങിന്റെ പുതിയ വിശേഷങ്ങൾ സംവിധായകൻ പങ്കുവെച്ചു.

ഇന്ത്യൻ വംശജയായ ഒരു യുഎസ് വനിതയുടെ കഥ പറയുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിങ് മുംബൈയിൽ ഈയിടെ അവസാനിച്ചു.

ത്രില്ലർ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം എത്തുക ഒരു ക്രൈം ,ഒരു അന്വേഷണം,അതിന്റെ ചുരുളഴിയുക എന്നൊക്കെ ആകും. എന്നാൽ ഈ സിനിമ അങ്ങനെ അല്ല. ഷീറോ ഒരു കഥാപാത്രത്തിന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി സഞ്ചരിക്കുന്ന ഒരു സിനിമയാണ്,” ശ്രീജിത്ത് പറയുന്നു.

സണ്ണി ലിയോണിനെ കുറിച്ചതും സംവിധായകൻ വാചാലനായി. “അവർ വളരെ പ്രഫഷണലാണ്. സെറ്റിൽ സമയത്തു എത്തുന്നത് മുതൽ കഥാപാത്രത്തെ മനസിലാക്കുവാൻ എടുക്കുന്ന പ്രയത്നം വരെ, സ്വന്തം ജോലിയിൽ വളരെ സീരിയസ് ആണ് നടി. ഞങ്ങൾ ഷൂട്ടിന് മുന്നേ ഒരു വർഷോപ്പ് നടത്തിയിരുന്നു. ഇവിടെ സൗത്തിൽ സാധാരണയായി അങ്ങനെ ഒന്ന് നടക്കാറില്ല.

സത്യം പറഞ്ഞാൽ ആ വർഷോപ്പ് ഞങ്ങളുടെ ജോലിയുടെ സ്പീഡ് നന്നായി കൂട്ടി എന്ന് തന്നെ പറയാം. ആ വർഷോപ്പ് ഒരു ആഴ്ച മുഴുവൻ സണ്ണി അറ്റൻഡ് ചെയ്തു. അതിലൂടെ കഥാപാത്രത്തെക്കുറിച്ചു ആഴത്തിൽ ചർച്ച ചെയ്തു അതുകൊണ്ട് തന്നെ ഷൂട്ടിങ് വളരെ എളുപ്പമായിരുന്നു. ഇക്കഴിഞ്ഞ ഷൂട്ട് റാപ്പിൽ അവർ വളരെ സന്തോഷവതിയായിരുന്നു. ഞങ്ങളും റിസൽട്ടിൽ സംതൃപ്തരാണ്,” ശ്രീജിത്ത് പറഞ്ഞു.

about kidilam firoz

More in Malayalam

Trending