Connect with us

വീണ്ടും മണിക്കുട്ടനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു ; മണിക്കുട്ടൻ ഒന്നാം സ്ഥാനത്തിന് യോഗ്യനല്ല, വിന്നറാക്കുന്ന രീതി ഇതാണെങ്കിൽ വെറുതെ കുറെ കാശുകൊടുത്ത് വോട്ട് ചെയ്യിപ്പിച്ചാൽ പോരായിരുന്നോ? വിമർശനവുമായി ബിഗ് ബോസ് പ്രേമികൾ!

Malayalam

മറ്റൊരു ടെലിവിഷൻ ഷോകൾക്കും കിട്ടാത്തത്ര സ്വീകാര്യതയാണ് വെറും മൂന്ന് സീസൺ കൊണ്ട് ബിഗ് ബോസ് റിയാലിറ്റി ഷോ നേടിയെടുത്തത് . ഓരോ സീസണിലും സെലിബ്രിറ്റികളായ മത്സരാർത്ഥികളാണ് എത്താറുള്ളത്. എന്നാൽ പതിവിന് വിപരീതമായി ബിഗ് ബോസ് മൂന്നാം സീസണിൽ കൂടുതലും കണ്ടത് പ്രേക്ഷകർക്ക് അത്ര പരിചയമില്ലാത്ത താരങ്ങളെയാണ്. എന്നാൽ, സെലിബ്രിറ്റികളിലും മികച്ച സ്വീകാര്യതയാണ് പുതിയ താരങ്ങൾ നേടിയെടുത്തത്.

ഇപ്പോഴിതാ , മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് . പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ഫിനാലെയ്ക്കായി കാത്തിരുന്നത്. രണ്ടാം സ്ഥാനം നേടിയ സായി വിഷ്ണു ബിഗ് ബോസിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. മൂന്നാം സ്ഥാനം നേടിയ ഡിംപൽ ഭാൽ, ഋതു, അഡോണി എന്നിവരും പുതുമുഖങ്ങളായിരുന്നു. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.

ബിഗ് ബോസ് ഷൂട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ വിജയികളെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് സീസൺ 3 യുടെ വിന്നറെ കുറിച്ചാണ്. മണിക്കുട്ടൻ വിജയിയാകാൻ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഫിനാലെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. ”വളരെ മോശമായ തീരുമാനമാണ് ഇത്. ഷോയിൽ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവൻ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്.പേടിച്ചു ക്വിറ്റ് ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാൻ വേണ്ടി അല്ലേ അന്നത് പറഞ്ഞത്,, അത് അഭിനയമായിരുന്നോ,മണിക്കുട്ടൻ ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോർക്കും അറിയാം..എന്തിനാ ഓവർ പ്രഹസനം.

ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാൻ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാൻ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം” എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകൾ. നെഗറ്റീവ് കമന്റുകൾ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തിൽ പങ്കുചേർന്നും നിരവധി പേർ എത്തുന്നുണ്ട്. വിന്നറാക്കുന്ന രീതി ഇതാണെങ്കിൽ വെറുതെ കുറെ കാശുകൊടുത്ത് വോട്ട് ചെയ്യിപ്പിച്ചാൽ പോരായിരുന്നോ? എന്നും പലരും ചോദിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ നിന്നിറങ്ങിയ ശേഷമുള്ള കിടിലം ഫിറോസിന്റെ ആദ്യ അഭിമുഖം !

about manikkuttan

More in Malayalam

Trending

Recent

To Top