Malayalam
ഒന്നും നോക്കിയില്ല എടുത്ത് ചാടി! സൂരജിന്റെ ആരോഗ്യ പ്രശ്‌നത്തിന്റെ കാരണം ഇതാണ്…
ഒന്നും നോക്കിയില്ല എടുത്ത് ചാടി! സൂരജിന്റെ ആരോഗ്യ പ്രശ്‌നത്തിന്റെ കാരണം ഇതാണ്…
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു പാടാത്ത പൈങ്കിളി. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ദേവയെ അവതരിപ്പിച്ചത് സൂരജ് സണ്‍ ആയിരുന്നു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടെ സൂരജ് പിൻവാങ്ങിയിരുന്നു. ആരോഗ്യ പ്രശ്നനങ്ങളെ തുടർന്ന് തനിക്കിനി പരമ്പരയിൽ തുടരാൻ കഴിയില്ലെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. നടന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഒരുപാട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല.
ആരോഗ്യകാരണങ്ങളെ തുടര്‍ന്നായിരുന്നു താന്‍ പിന്മാറിയതെന്നാണ് സൂരജ് പറഞ്ഞത്. അതേക്കുറിച്ച് താന്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശമായിരുന്നു പുറത്ത് പറയരുതെന്നും അതിനാലാണ് താന്‍ ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്നോട്ട് പോയതെന്നുമായിരുന്നു സൂരജ് പിന്നീട് വ്യക്തമാക്കിയത്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്ന സൂരജിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും സൂരജ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ ആയിരുന്നു പരുക്കേറ്റത്. ഒഴുക്കുള്ള പുഴയില്‍ അബദ്ധത്തില്‍ വീണു പോയൊരു കുഞ്ഞിനെ രക്ഷപ്പെടുത്തിയപ്പോള്‍ പാറക്കെട്ടില്‍ നടുവൊന്നിടിച്ചപ്പോള്‍ ഉണ്ടായ വേദനയാണ് പ്രശ്‌നമെന്നും പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നുവെന്നുമാണ് സൂരജ് പറഞ്ഞത്. ഇതേക്കുറിച്ച് അറിഞ്ഞതോടെ ആരാധകര്‍ക്ക് സൂരജിനോടുണ്ടായിരുന്ന സ്‌നേഹം കൂടുകയും ചെയ്തു.
സ്വന്തം സ്വപ്‌നത്തിന്റെ അരികിലെത്തി നില്‍ക്കെയായിരുന്നു സൂരജിനെ ആ വേദന അലട്ടിയത്. എന്നാല്‍ സൂരജ് മൂലം ഒരു കുഞ്ഞ് ജീവന്‍ രക്ഷിക്കാനായി. അതുകൊണ്ട് തന്നെ അവന്‍ പൂര്‍ണ ആരോഗ്യവാനായി തിരികെ വരുമെന്നും ഒന്നിനും അവനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറുന്നതില്‍ തനിക്കും വിഷമം ഉണ്ടെന്നും എന്നാല്‍ വേദന സഹിക്കാന്‍ സാധിക്കുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു.