Connect with us

മോഹൻലാലിൻറെ കംപ്ലീറ്റ് സ്‌പോട്‌സ് ചിത്രമൊരുക്കാൻ പ്രിയദർശൻ ; കഥാപാത്രമായി മാറാൻ മോഹൻലാൽ ചെയ്ത പണി കണ്ടാൽ തൊഴുതുപോകും; പ്രിയദർശൻ കാണിച്ചുതന്ന ലാലേട്ടന്റെ ആ കാഴ്ച !

Malayalam

മോഹൻലാലിൻറെ കംപ്ലീറ്റ് സ്‌പോട്‌സ് ചിത്രമൊരുക്കാൻ പ്രിയദർശൻ ; കഥാപാത്രമായി മാറാൻ മോഹൻലാൽ ചെയ്ത പണി കണ്ടാൽ തൊഴുതുപോകും; പ്രിയദർശൻ കാണിച്ചുതന്ന ലാലേട്ടന്റെ ആ കാഴ്ച !

മോഹൻലാലിൻറെ കംപ്ലീറ്റ് സ്‌പോട്‌സ് ചിത്രമൊരുക്കാൻ പ്രിയദർശൻ ; കഥാപാത്രമായി മാറാൻ മോഹൻലാൽ ചെയ്ത പണി കണ്ടാൽ തൊഴുതുപോകും; പ്രിയദർശൻ കാണിച്ചുതന്ന ലാലേട്ടന്റെ ആ കാഴ്ച !

പ്രായഭേദമന്യേ മലയാളികളുടെ മാത്രമല്ല, സിനിമാ പ്രേമികളുടെയൊക്കെ ഏട്ടനാണ് ലാലേട്ടൻ എന്ന മോഹൻലാൽ. മലയാള സിനിമയുടെ എല്ലാമെല്ലാമായി മോഹൻലാൽ മാറിയത് വെറുതെയായിരുന്നില്ല അതിനു പിന്നൽ അത്രത്തോളം അധ്വാനമുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി മോഹൻലാൽ എടുക്കുന്ന തയ്യാറെടുപ്പുകൾ എല്ലായിപ്പോഴും വാർത്താ കോളങ്ങളിൽ നിറയാറുണ്ട്.

മോഹൻലാൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ പരിശോധിച്ചാൽ ആർക്കും നിസ്സംശയം പറയാം, അദ്ദേഹത്തിന് എന്ത് വേഷവും ചേരുമെന്ന്. പൊലീസായും ലെഫ്റ്റനന്റ കെർണലായും നർത്തകനായും കള്ളുകുടിയനായും ചട്ടമ്പിയായുമൊക്കെ മോഹൻലാലിനെ നമ്മൾ കണ്ടതാണ്. അതുപോലെ ഇപ്പോൾ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരു സ്‌പോട്‌സ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.

എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം നടത്തുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ ഇതിന് മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്ന സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. പൊതുവെ സിനിമയ്ക്ക് വേണ്ടി ശരീരത്തെ എത്തരത്തിൽ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുന്ന കലാകാരനാണ് ലാലേട്ടൻ.

എന്നാല്‍ ഔദ്യോഗികമായി മോഹൻലാലിൻറെ സിനിമാ ഏതാണെന്ന സംശയത്തിന് ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ ചെറിയൊരു സൂചന നല്‍കിയിരിയ്ക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വലിയൊരു ശാരീരിക മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയ്ക്കായി പതിനഞ്ച് കിലോ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണത്രെ സൂപ്പര്‍ താരം.

പ്രിയദര്‍ശന്‍ പറഞ്ഞത് പ്രകാരം, ‘ഞാനും മോഹന്‍ലാലും ചേര്‍ന്ന് പല സിനിമകളും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു സ്‌പോട്‌സ് ചിത്രം ചെയ്തിട്ടില്ല. സ്‌കോര്‍സസിയുടെ റാഗിങ് ബുള്‍ എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത് ഞങ്ങളുടെ റാഗിങ് ബുള്‍ ആണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം”

ബോക്‌സിങില്‍ തിളങ്ങിയ താരത്തിന്റെ നല്ല കാലവും, തകര്‍ച്ചയുടെ കാലവുമാണ് സിനിമ. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട് എന്ന സൂചനയും പ്രിയദര്‍ശന്‍ നല്‍കി.

ലാലും പ്രിയദര്‍ശനും ഒന്നിച്ച് മുപ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും മലയാള സിനിമയുടെ എവഗ്രീന്‍ ഹിറ്റ് ആണ്. എന്നും ഓര്‍മിക്കുന്ന ചിത്രങ്ങളുടെ എണ്ണമെടുത്താൽ കൈയ്യിലൊതുങ്ങില്ല .

ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴും മോഹൻലാലിൻറെ ഡെഡിക്കേഷനാണ് ആരാധാകർ ചർച്ച ചെയ്യുന്നത്. അക്കൂട്ടത്തിൽ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഗുരു. ആ സിനിമയ്ക്കായി ലാലേട്ടൻ ഏറ്റെടുത്ത ടാസ്ക് വലുതായിരുന്നു. ഗുരു ചിത്രത്തിലെ അണിയറ പ്രവര്‍ത്തകൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു…

“സിനിമയില്‍ ലാലേട്ടന് ഉപയോഗിക്കാന്‍ വേണ്ടി ചെരുപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഇട്ടിരുന്നില്ല. നമുക്ക് പോലും ചെരുപ്പിടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചൂട് കൂടിയ അന്തരീക്ഷമാണ് അവിടെ. കുപ്പിച്ചില്ല് പോലെയാണ് അവിടത്തെ പാറക്കല്ലുകള്‍. അവിടെയാണ് ചെരുപ്പിടാതെ മോഹന്‍ലാല്‍ നടന്നത്.”

മലയുടെ മുകളില്‍ നിന്ന് ഉരുണ്ട് വരുന്ന മറ്റൊരു സീന്‍ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ ലാലേട്ടന്റെ മുതുക് മുറിഞ്ഞ് ചോര വന്നിരുന്നു. ലാലേട്ടന്‍ അതും കൊണ്ട് അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍രാജ് ലാലേട്ടനെ വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു. എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു. അവിടെ മുറിഞ്ഞ് ചോരവരാനും തുടങ്ങി.

കുറച്ച് അകലെ നിന്നാണ് മോഹന്‍ലാലിനെ മോഹന്‍രാജ് വലിച്ചു കൊണ്ട് വരുന്നത്. സീന്‍ എടുക്കുമ്പോഴും അദ്ദേഹം ഉറക്കെ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു, ടേക്ക് ഓക്കേയാണോ എന്ന്. അവിടെ ശരിയാവുന്നത് വരെ വലിച്ച് കൊണ്ട് പേകാന്‍ മോഹൻലാൽ പറയുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഒരു മികച്ച ആര്‍ട്ടിസ്റ്റിന് മാത്രമേ കഴിയുകയുള്ളൂ. അതൊക്കെ കൊണ്ടാണ് ഇന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആയതിളങ്ങി നില്‍ക്കുന്നത്….

about mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top