ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ ഉറങ്ങും; ഒരു ടെന്‍ഷനുമില്ല… സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലത്; മനസ്സ് തുറന്ന് ഇടവേള ബാബു
തൊഴില്‍മേഖലയിലെ ഉത്തരവാദിത്തങ്ങളില്‍ മുഴുകുമ്പോൾ മലയാള സിനിമയിലെ അവിവാഹിതരായി തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. നടൻ എന്നതിലുപരി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്.
ബാച്ചിലര്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ കുറിച്ച് നടൻ ബാലയുമായുള്ള അഭിമുഖത്തിൽ ഇടവേള ബാബു തുറന്ന് സംസാരിക്കുകയാണ്. അവിവാഹിതനായി തുടരുന്നതിന്റെ കാരണവും പറയുന്നു
’60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ .നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്ബോള്‍ വിവാഹം ചെയ്യുക എന്നാണ് ഇടവേള ബാബു പറയുന്നത്. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്ന് ബാബു പറയുന്നത്.