Connect with us

ശില്‍പ ഷെട്ടി കോടതിയിലേക്ക്… പണി വരുന്നുണ്ട് അവറാച്ചാ! ആദ്യത്തെ കൊട്ട് മാധ്യമങ്ങൾക്ക്.. നഷ്ടപരിഹാരം വേണമെന്ന് താരം

News

ശില്‍പ ഷെട്ടി കോടതിയിലേക്ക്… പണി വരുന്നുണ്ട് അവറാച്ചാ! ആദ്യത്തെ കൊട്ട് മാധ്യമങ്ങൾക്ക്.. നഷ്ടപരിഹാരം വേണമെന്ന് താരം

ശില്‍പ ഷെട്ടി കോടതിയിലേക്ക്… പണി വരുന്നുണ്ട് അവറാച്ചാ! ആദ്യത്തെ കൊട്ട് മാധ്യമങ്ങൾക്ക്.. നഷ്ടപരിഹാരം വേണമെന്ന് താരം

അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി ബോംബെ ഹൈക്കോടതിയില്‍.

തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ അറസ്റ്റിന് ശേഷം തനിക്കെതിരെ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുകയാണ്.

മാധ്യമങ്ങളുടെ കാഴ്ചക്കാരും വായനക്കാരും കൂടാന്‍ വേണ്ടി നടത്തുന്ന ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ നഷ്ടപരിഹാരം വേണമെന്ന് ശില്‍പ ഷെട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവരുടെ പേജില്‍ നിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 25 കോടി നഷ്ടപരിഹാരം ആവശ്യപെട്ടാണ് കേസ് നൽകിയിരിക്കുന്നത്

രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്.

ഭര്‍ത്താവ് ഒരു കേസില്‍ അറസ്റ്റിലായതിന്‍റെ പേരില്‍ ചില വാര്‍ത്തകള്‍ താന്‍ ക്രിമിനല്‍ എന്ന രീതിയില്‍ ചിത്രീകരിച്ചെന്ന് ശില്‍പ പറയുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ തന്‍റെ മാന്യതയെ കളങ്കപ്പെടുത്തി. താന്‍റെ ജോലിസ്ഥലങ്ങളിലുള്ളവര്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്‍റുകള്‍ ഇവരെല്ലാം ഈ വാര്‍ത്തകള്‍ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. തന്‍റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ അടക്കം ഇത്തരം വാര്‍ത്തകളില്‍ ഉപയോഗിക്കുന്നു എന്നാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.

More in News

Trending

Recent

To Top