Connect with us

ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലെന്താ , നല്ല അന്തസ്സോടെ പണിയെടുത്തു ജീവിച്ചോളും; ബുദ്ധനൊപ്പം ആ സകലകലാ വല്ലഭൻ ; വിമർശകരെ പോലും സല്യൂട്ട് ചെയ്യിക്കുന്ന കിടിലം ഫിറോസിന്റെ പുതിയ പോസ്റ്റ് കണ്ടോ?

Malayalam

ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലെന്താ , നല്ല അന്തസ്സോടെ പണിയെടുത്തു ജീവിച്ചോളും; ബുദ്ധനൊപ്പം ആ സകലകലാ വല്ലഭൻ ; വിമർശകരെ പോലും സല്യൂട്ട് ചെയ്യിക്കുന്ന കിടിലം ഫിറോസിന്റെ പുതിയ പോസ്റ്റ് കണ്ടോ?

ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലെന്താ , നല്ല അന്തസ്സോടെ പണിയെടുത്തു ജീവിച്ചോളും; ബുദ്ധനൊപ്പം ആ സകലകലാ വല്ലഭൻ ; വിമർശകരെ പോലും സല്യൂട്ട് ചെയ്യിക്കുന്ന കിടിലം ഫിറോസിന്റെ പുതിയ പോസ്റ്റ് കണ്ടോ?

ബിഗ് ബോസിൽ എത്തുന്നതിനുമുമ്പ് തന്നെ കിടിലം ഫിറോസ് സോഷ്യൽ മീഡിയയിലുൾപ്പടെ താരമായിരുന്നു. ഒരു ആർ ജെ എന്ന ടാഗിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് നിരവധി കാര്യങ്ങൾ ചെയ്യുന്നതിലൂടെ കിടിലം ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. ഇതിനൊക്കെ പുറമെ ബിഗ് ബോസിലേക്കും കടന്നതോടെ കിടിലത്തിന്റെ മറ്റനവധി കഴിവുകളാണ് മലയാളികൾ കണ്ടറിഞ്ഞത്.

കഥ പറച്ചിൽ, കവിത ചൊല്ലൽ, പാട്ട് പാടൽ, അഭിനയം എന്തിനു ഡാൻസിൽ വരെ ഒരു കൈ നോക്കിയിട്ടുണ്ട് ആർജെ ആയ ഫിറോസ് . കഥയും കവിതയുമൊക്കെ നിമിഷനേരങ്ങൾ കൊണ്ടാണ് എഴുതുന്നത് എന്നുള്ളതും എടുത്തുപറയേണ്ടതുണ്ട്. ബിഗ് ബോസ് ഷോയിൽ വിജയിയായിത്തന്നെയാണ് കിടിലം ഫിറോസും ഇറങ്ങിയത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോഴും കിടിലം ഫിറോസ് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ തന്റെ മറ്റൊരു കഴിവും പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ശില്പകലയിലാണ് ഫിറോസ് ഒരു കൈ നോക്കിയിരിക്കുന്നത് . കണ്ടു ഇഷ്ടപ്പെട്ട ഒരു ബുദ്ധ പ്രതിമക്ക് വില കൂടുതലാണെന്നു അറിഞ്ഞപ്പോൾ എന്നാൽ പിന്നെ അത് സ്വന്തമായി ഉണ്ടാക്കിക്കളയാം എന്ന തീരുമാനത്തിൽ തുടങ്ങിയതാണ്. എന്തായാലും പറയാതെ വയ്യ, ആളൊരു തികഞ്ഞ കലാകാരൻ തന്നെയാണ്.

ബുദ്ധന്റെ തലയിൽ ചെടി വളർന്നങ്ങിനെ നിൽക്കുന്ന ഒരു ചെടിച്ചട്ടി കണ്ടിട്ട് വില ചോദിച്ചു -2000/- രൂപയും കൊറിയർ ചാർജ് 150/- ഉം !! ബുദ്ധന്റെ ഒരു പ്രതിമ ചോദിച്ചപ്പോ 4500/- ഒപ്പം കൊറിയർ ചാര്ജും !!നേരെ കടയിൽപോയി കൊറച്ചു സിമന്റ് മേടിച്ചു . ടെറസിൽ കയറി പൊട്ടിക്കിടന്ന കൊറച്ചു കമ്പി സംഘടിപ്പിച്ചു !

കളയാൻ വച്ചിരുന്ന കൂജ ഒരെണ്ണം മൂട് പൊട്ടിച്ചു കൊണ്ടുവന്നു .ഒരൊറ്റ ഇരിപ്പ്. സംഗതി റെഡി .ആദ്യമായാണ് ശിൽപ നിർമാണം .മനസുവച്ചാൽ ആർക്കായാലും അതും നടക്കും . ചിലവ് എല്ലാം കൂടി 500/- ഇൽ താഴെ .അല്ലപിന്നെ !!,” ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെ.

പോസ്റ്റിനൊപ്പം ശില്പ നിർമാണത്തിന്റെ ചിത്രങ്ങളും, പണി തീർത്ത ശിൽപ്പം തന്നെ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോയും ഒക്കെ ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് കണ്ടാൽ ബിഗ് ബോസ് പ്രേക്ഷകർക്ക് ആദ്യം ഓർമ്മ വരുക ബിഗ് ബോസ് കൊടുത്ത ഒരു ടാസ്ക് ആകാം. ഒരു ടാസ്കിനിടയിൽ മണ്ണുകുഴച്ച് പ്രതിമയുണ്ടാക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഫിറോസുൾപ്പടെ എല്ലാവരും കൊച്ചുകൊച്ചു രൂപങ്ങൾ ഉണ്ടാക്കിയിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ആർജെ ആയിരുന്ന കിടിലം ഫിറോസ് ബിഗ് ബോസ് സീസണ്‍ 3 യിലൂടെ ടെലിവിഷൻ ആരാധകർക്ക് കൂടുതൽ സുപരിചിതനാവുകയായിരുന്നു. അല്ലറ ചില്ലറ വഴക്കുകളും തർക്കങ്ങളും ഒക്കെ ഹൗസിനുള്ളിൽ ഉണ്ടാക്കി എങ്കിലും ഈ സീസണിലെ മികച്ചൊരു മത്സരാർത്ഥി തന്നെയായിരുന്നു ഫിറോസ്. എല്ലാവരെയും പരസ്പരം ചേർത്തുനിർത്തുന്ന, വലിയ മത്സരബുദ്ധി പ്രയോഗിച്ച് ആരെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കാത്ത ഒരു മത്സരാർത്ഥി തന്നെയായിരുന്നു ഫിറോസ്.

എന്തായാലും ഷോയുടെ ഫിനാലെ ഷൂട്ട് കഴിഞ്ഞ സ്ഥിതിക്ക് താൻ ഫൈനൽ ഫൈവിൽ എത്തിയില്ല എന്ന് താരം ഈയിടെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചിരുന്നു. ഫൈനൽ ഫൈവിലെത്തിയില്ലെങ്കിലും സകലകലാ വല്ലഭൻ തന്നെയാണ് കിടിലം ഫിറോസ് എന്ന് ഇനി പ്രേക്ഷകർക്ക് നിസ്സംശയം പറയാം.

about kidilam firoz

More in Malayalam

Trending

Recent

To Top