Connect with us

സഹിക്കാനാവാതെ ആ ദിവസങ്ങൾ ;കടുത്ത ഡിപ്രഷിനിലൂടെയാണ് കടന്നുപോയിരുന്നത് ; ഒടുവിൽ എല്ലാം വിളിച്ചുപറഞ്ഞ് ദേവിക !

Malayalam

സഹിക്കാനാവാതെ ആ ദിവസങ്ങൾ ;കടുത്ത ഡിപ്രഷിനിലൂടെയാണ് കടന്നുപോയിരുന്നത് ; ഒടുവിൽ എല്ലാം വിളിച്ചുപറഞ്ഞ് ദേവിക !

സഹിക്കാനാവാതെ ആ ദിവസങ്ങൾ ;കടുത്ത ഡിപ്രഷിനിലൂടെയാണ് കടന്നുപോയിരുന്നത് ; ഒടുവിൽ എല്ലാം വിളിച്ചുപറഞ്ഞ് ദേവിക !

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നര്‍ത്തകി കൂടിയായ ദേവിക തന്നെയാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വൈകാതെ വാര്‍ത്ത സത്യമാണെന്ന് ദേവിക തന്നെ പുറംലോകത്തോട് വ്യക്തമാക്കുകയായിരുന്നു .

എറണാകുളത്തെ അഭിഭാഷകൻ വഴിയാണ് മേതിൽ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.അതേസമയം,ദാമ്പത്യ ബന്ധം വേര്പിരിഞ്ഞാലും ഞങ്ങൾ സുഹൃത്തുക്കളായി തുടരുമെന്നും അവർ പറഞ്ഞു. ഭർത്താവ് എന്ന നിലയിൽ മുകേഷ് തീർത്തും പരാജയമാണെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം . മാത്രമല്ല, മുകേഷിന്റെ സമീപനങ്ങൾ സഹിക്കാൻ കഴിയുന്നതല്ലന്നും ആരോപിക്കുന്നു.

മുകേഷിന്റെ മറുപടിയുടെ അടസ്ഥാനത്തിലാണ് തുടർന്നുള്ള കോടതി നടപടികൾ എന്നാണ് വക്കീൽ നോട്ടിൽ പറയുന്നത് . രണ്ടുപേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ചുപോകില്ല എന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്.അങ്ങനെ ഒരു ഉദ്ദേശവുമില്ല.

ദാമ്പത്ത്യത്തിൽ ആയിരുന്നപ്പോൾ ഡിപ്രഷൻ അടക്കം വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ദേവിക വെളിപ്പെടുത്തി. എന്നാൽ, ഇതുവരെയും വിഷയത്തില്‍ മുകേഷ് പ്രതികരിച്ചിട്ടില്ല.

അതേസമയം ഗാർഹിക പീഡനം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും ദേവിക പറഞ്ഞു. ഗാര്‍ഹിക പീഢനം എന്ന് പറയുന്നത് വളരെ ശക്തമായൊരു വാക്കാണ്. എനിക്ക് ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും അതില്‍ പെടുന്നതല്ല. മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. എന്റെ സൈഡില്‍ നിന്നാണ് കേസ് പോയിരിക്കുന്നത്. അങ്ങനെ ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമൊന്നുമില്ല. അത്തരമാരു ആചാരം ഉണ്ടെന്ന് കരുതി നമ്മളും അത് പിന്തുടരണമെന്നില്ല. ഈയൊരു ഫേസ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ്.

കാരണം അദ്ദേഹം എന്റെ ജീവിതത്തിലെ വലിയൊരു വ്യക്തി ആയിരുന്നു. ഇങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ല. അദ്ദേഹത്തിന് രാഷ്ട്രീടയം ഉള്ളത് കൊണ്ട് ഇത് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയാണ്. ഡിവോഴ്‌സ് ആയാലും അങ്ങനെ അങ്ങ് പോയി എന്നുള്ളത് പണ്ടത്തെ കാലത്താണ്. ഇന്ന് എല്ലാ റിലേഷന്‍ഷിപ്പും വളരെ വലുതാണ്. ഓരോ ബന്ധത്തിലും ഉള്ള മൂല്യ വസ്തു സംരക്ഷിക്കാന്‍ പഠിക്കണം. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. കാരണം അദ്ദേഹത്തിന് നേരെ ചെളി വാരി എറിയാനൊന്നും എനിക്ക് താല്‍പര്യമില്ല. അദ്ദേഹത്തിനും അങ്ങനെ ആയിരിക്കും.

ഞങ്ങള്‍ രണ്ടാളും പക്വതയുള്ളവരാണ്. അത് നമ്മള്‍ പാലിക്കണം. അദ്ദേഹം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വാര്‍ത്ത ഞാന്‍ ആരോടും പറഞ്ഞില്ല. അതെങ്ങനെയോ ലീക്ക് ആയി പോയതാണ്. അസമയത്താണ് അത് ലീക്ക് ആവുന്നതും. വേര്‍പിരിയല്‍ എന്ന് പറയുന്നത് വേദന നിറഞ്ഞ കാര്യമാണ്. എന്നെയും മുകേഷേട്ടനെയും സംബന്ധിച്ച് വേര്‍പിരിയുക എന്നത് വലിയ വേദനയുള്ളതാണ്. ആ മാറ്റം വളരെ സമാധാനകരമായി നിങ്ങള്‍ അനുവദിക്കണം. ഒരുപാട് ഇമോഷന്‍സ് വരുന്ന കാര്യമാണ്.

അതിന്റെ ഇടയില്‍ കൂടെ അദ്ദേഹത്തിനെതിരെയും ചിലത് വരുന്നു. അദ്ദേഹം ആരുമല്ലെന്ന തരത്തിലാണ് പ്രചരണം. അത്രയധികം കഴിവുള്ളതും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യക്തിയാണ്. ഇതും അതുമായി ബന്ധപ്പെടുത്തരുത്. കേരളവുമായി ബന്ധമുള്ളത് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷേ എന്റെ ഒരു വീട്ടിലെ പ്രശ്‌നമാണിത്. ഇലക്ഷന്‍ കഴിയാന്‍ കാത്തിരുന്നു. അതിന് ശേഷമാണ് കേസ് ഫയല്‍ ചെയ്തത്. വിവാഹം രജിസ്റ്റര്‍ ചെയ്ത ഇടത്താണ് കൊടുത്തത്.

about mukesh

More in Malayalam

Trending