Connect with us

അന്ന് കോടികൾ മുടക്കി മേതിൽ ദേവിക നിർമ്മിച്ച “താജ്മഹൽ” ; വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതെല്ലാം ദേവിക ; ഒരു തരിപോലും വിട്ടുകൊടുക്കാതെ മുകേഷിനെ കണ്ടം വഴി ഓടിച്ചു ?

Malayalam

അന്ന് കോടികൾ മുടക്കി മേതിൽ ദേവിക നിർമ്മിച്ച “താജ്മഹൽ” ; വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതെല്ലാം ദേവിക ; ഒരു തരിപോലും വിട്ടുകൊടുക്കാതെ മുകേഷിനെ കണ്ടം വഴി ഓടിച്ചു ?

അന്ന് കോടികൾ മുടക്കി മേതിൽ ദേവിക നിർമ്മിച്ച “താജ്മഹൽ” ; വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതെല്ലാം ദേവിക ; ഒരു തരിപോലും വിട്ടുകൊടുക്കാതെ മുകേഷിനെ കണ്ടം വഴി ഓടിച്ചു ?

മലയാളത്തിലെ മികച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകിയും ഭാര്യയുമായ മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്. അതിനുശേഷം ഇരുവരുടെയും ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ ആഡംബര സൗധത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ഏറെ അധ്വാനത്തിനും കാത്തിരിപ്പിനും ശേഷമാണ് നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും അവരുടെ സ്വപ്ന സൗധം പണിതത്. ആഗ്രഹിച്ച് മോഹിച്ച് പണിത വീടാണ് തിരുവനന്തപുരം കുമാരപുരത്തിനടുത്തുള്ള വീട്.ഇരുവരുടെയും ഇഷ്ടങ്ങൾ പോലെ തന്നെ നൃത്തവും നാടകവും ചെയ്യുന്നതിനുള്ള സൗകര്യങ്ങളെല്ലാം സാമന്യയിപ്പിച്ചാണ് ഒട്ടേറെ സൗകര്യങ്ങളോടെ അത്യാഢംബര സൗധം പണിതുയർത്തിയത്.

ദേവിക തന്നെയായിരുന്നു വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. വീടിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ കണ്ടതുപോലെതന്നെയാണ് ദേവിക ഒരുക്കിയതും . പല രാജ്യങ്ങളിലെ ആർക്കിടെക്ച്ചറുകളും പരമ്പരാഗതമായ കേരളീയ ശൈലിയുമെല്ലാം കോർത്തിണക്കിയാണ് വീട് ഡിസൈൻ ചെയ്തത്. വീടിന്റെ ഉൾഭാഗം അറേഞ്ച് ചെയ്തിരിക്കുന്നത് നൃത്തം പഠിക്കാനെത്തുന്ന കുട്ടികളെയും കലാകാരന്മാരെയും ഉദ്ദേശിച്ചായിരുന്നു.

വീട്ടിലെ ലൈറ്റുകൾ ഡൽഹിയിൽ പോയി പറഞ്ഞുണ്ടാക്കിയതും വാതിലുകളും കുറ്റികളും വരെ പ്രത്യകം പറഞ്ഞു നിർമ്മിച്ചവയുമാണ്. ഓഫീസ് റൂമും കോമൺ ആര്യയും ലിവിങ് ഡൈനിങ് അരയാകും അതിനോട് ചേർന്നുള്ള മുറ്റവും ബെഡ്‌റൂമുകളുമെല്ലാം വീടിന്റെ ഭംഗി കൂട്ടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്, അതിലും മനോഹരം വീടിന് മുകളിൽ നിന്നുകൊണ്ട് കടൽ കണ്ടാസ്വദിക്കാനാകും എന്നുള്ളതാണ്.

മുകേഷിന്റെ അച്ഛന്റെ പേരാണ് വീടിന് ഇട്ടത്. മാധവം എന്ന പേരിൽ മനോഹരമായ സൗധം ഇന്ന് ആരും താമസിക്കാതെ പൂട്ടിക്കിടക്കുകയാണ്. എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണപ്പോൾ മേതിൽ ദേവിക ഈ വീട്ടിൽ നിന്നും സ്വന്തം വീടായ പാലക്കാട്ടേക്ക് മാറുകയായിരുന്നു.

മുകേഷിന് ആജീവനാന്തം ഈ വീട്ടിൽ ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന രീതിയിലാണ് വീട് നിർമ്മിച്ചതും . വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മുകേഷ്. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാത്തിൽ തിളങ്ങുന്ന മുകേഷ് ഇപ്പോൾ കൊല്ലം എം.എൽ.എ കൂടിയാണ്. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്.

എന്നാൽ ആ ബന്ധത്തിലും വിള്ളൽ വീണിരിക്കുകയാണ്. കുറച്ച് അധികം കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് പുറത്തു വരുന്നത്.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിക്കുകയും ചെയ്തു. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുന്‍ ഭാര്യ സരിത നിരത്തിയത്. ഇത് ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയുടെ പ്രവർത്തിയും സൂചിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളില്‍ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു. മുപ്പത്തിയാറുകാരിയായ ദേവികയുടേയും അന്‍പത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്ബരപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണം തന്നെയാണ് മേതില്‍ ദേവികയും ഉന്നയിക്കുന്നത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതില്‍ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച നര്‍ത്തകിയായ ഇവര്‍ ഇനി നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഒരുക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

about mukesh

More in Malayalam

Trending