Connect with us

വിവാഹ മോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അത് സംഭവിച്ചു! പൊട്ടിക്കരഞ്ഞ് മുകേഷ്… ഇതിൽ കൂടുതൽ ഇനിയെന്ത് വേണം…

Malayalam

വിവാഹ മോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അത് സംഭവിച്ചു! പൊട്ടിക്കരഞ്ഞ് മുകേഷ്… ഇതിൽ കൂടുതൽ ഇനിയെന്ത് വേണം…

വിവാഹ മോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അത് സംഭവിച്ചു! പൊട്ടിക്കരഞ്ഞ് മുകേഷ്… ഇതിൽ കൂടുതൽ ഇനിയെന്ത് വേണം…

എട്ടു വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ എംഎല്‍എയും നടനുമായ എം.മുകേഷും നർത്തകി മേതില്‍ ദേവികയും വേർപിരിയുകയാണ്. വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച്‌ മേതില്‍ ദേവിക രംഗത്ത് എത്തിയിട്ടുണ്ട്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ദേവികയുമായുള്ള വിവാഹം. തെന്നിന്ത്യൻ നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ൽ വിവാഹിതരായ മുകേഷും സരിതയും ഇരുപത്തിയഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2011ലായിരുന്നു വേർപിരിഞ്ഞത്. 2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷ് ദേവികയെ വിവാഹം ചെയ്തത്. സിനിമാരംഗത്തെ സുഹൃത്തുക്കളെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള പൊടുന്നനെയുള്ള വിവാഹമായിരുന്നു ഇവരുടേത്

വിവാഹമോചന വാർത്ത പുറത്തുവന്നതോടു കൂടി മുകേഷിനെതിരെ സൈബർ ഇടത്തിൽ ആക്രമണം രൂക്ഷമാവുകയാണ്. മീര ഭായ് ചാനുവിന്റെ ഒളിമ്പിക്സ് നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടു മുകേഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഒട്ടേറെപ്പേർ അതിരൂക്ഷമായ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകളുടെ കമന്റ് ബോക്സുകളിലും പലരും രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്

തുടക്കത്തിൽ വാർത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചില്ലെങ്കിലും, പിന്നീട് മേതിൽ ദേവിക വിവാഹമോചനത്തിനായി വക്കീൽ നോട്ടീസ് അയച്ച കാര്യം ഉറപ്പിച്ചു. എട്ടു വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. മുകേഷിന്റെയും ദേവികയുടെയും പുനർവിവാഹമായിരുന്നു ഇത്. പരസ്പരം യോജിച്ചു പോകാൻ കഴിയാത്തതിനാലാണ് വേർപിരിയുന്നത് എന്ന് ദേവിക വ്യക്തമാക്കി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ നർത്തകിയാണ് മേതിൽ ദേവിക.

രണ്ടാം വിവാഹസമയത്ത് മുകേഷിന്റെ ആദ്യ ഭാര്യ സരിത പ്രതിഷേധിച്ചിരുന്നു. മുകേഷിന്റെയോ ദേവികയുടെയോ ഭാഗത്തു നിന്നും സ്ഥിരീകരണം ലഭിക്കും മുൻപ് തന്നെ കോൺഗ്രസ് ജില്ലാ നേതാവ് ബിന്ദു കൃഷ്ണ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി

‘എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം’ എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പോസ്റ്റിന്റെ തുടക്കം തന്നെ

‘മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു’ എന്നും ബിന്ദു കൃഷ്ണ പറഞ്ഞു

‘രണ്ടു പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക വ്യക്തമാക്കി. ഒന്നും വാങ്ങിയെടുക്കാനല്ല, വക്കീൽ നോട്ടീസ് അയച്ചത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും’ എന്നായിരുന്നു മേതിൽ ദേവികയുടെ പ്രതികരണം

പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത മുകേഷുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. 2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top